സ്​​മാ​ർ​ട്​​ഫോ​ണി​ലെ  നീ​ല​വെ​ളി​ച്ച​ം പേ​ടി​ക്ക​ണം

22:58 PM
09/08/2018
smartphone

വാ​ഷി​ങ്​​ട​ൺ: സ​ദാ​സ​മ​യ​വും സ്​​മാ​ർ​ട്​​ഫോ​ണി​ൽ ക​ളി​ക്കു​ന്ന​വ​രാ​ണോ നി​ങ്ങ​ൾ. എ​ങ്കി​ൽ സൂ​ക്ഷി​ച്ചോളൂ. സ്​​മാ​ർ​ട്​​ഫോ​ൺ പോ​ലു​ള്ള ഇ​ല​ക്​​ട്രോ​ണി​ക്​ ഉ​പ​ക​ര​ണ​ങ്ങ​ളി​ൽ​നി​ന്ന്​ പു​റ​ത്തേ​ക്കു വ​രു​ന്ന നീ​ല വെ​ളി​ച്ചം അ​ന്ധ​ത​ക്ക്​ കാരണമാകും. ​നീ​ല​വെ​ളി​ച്ചം അ​ന്ധ​ത​യു​ടെ നി​ര​ക്ക്​ കൂ​ട്ടു​ന്ന​തി​ൽ ​ പ്ര​ധാ​ന വി​ല്ല​നാ​ണെ​ന്നാ​ണ്​ 
യു.എസിലെ ഡോ​ക്​​ട​ർ​മാ​ർ പ​റ​യു​ന്ന​ത്.

മ​ക്യു​ലാ​ർ ഡി ​ജ​ന​റേ​ഷ​ൻ എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന ഇൗ  ​അ​സു​ഖം ചി​കി​ത്സി​ച്ച്​ ഭേ​ദ​മാ​ക്കാ​നാ​വി​ല്ല. സാ​ധാ​ര​ണ​രീ​തി​യി​ൽ  50 വ​യ​സ്സാ​കു​േ​മ്പാ​ഴാ​ണ്​ രോ​ഗം പി​ടി​പെ​ടു​ന്ന​ത്. ഇ​ന്ത്യ​യി​ൽ പ്ര​തി​വ​ർ​ഷം 10 ല​ക്ഷം ആ​ളു​ക​ൾ​ക്ക്​ ഇൗ  ​അ​സു​ഖം പി​ടി​പെ​ടു​ന്നു​ണ്ട്​. 

നീലവെ​ളി​ച്ചം ക​ണ്ണി​ലെ റെ​റ്റി​ന​യി​െലത്തി റോ​ഡ്, കോ​ൺ കോ​ശ​ങ്ങ​ൾ ന​ശി​ക്കു​​ന്ന​തു​വ​ഴി​യാ​ണ്​ രോ​ഗ​മു​ണ്ടാ​കു​ന്ന​ത്. ഇൗ ​കോ​ശ​ങ്ങ​ൾ ന​ശി​ച്ചാ​ൽ പി​ന്നീ​ട്​ ഉ​ണ്ടാ​വി​ല്ല. പ്ര​കാ​ശം തി​രി​ച്ച​റി​ഞ്ഞ്​ ത​ല​ച്ചോ​റി​ൽ വി​വ​ര​മെ​ത്തി​ക്കു​ന്ന ‘റെ​റ്റി​ന​ൽ’ എ​ന്ന ത​ൻ​മാ​ത്ര​ക​ൾ ആ ​കോ​ശ​ങ്ങ​ൾ​ക്ക്​ ആ​വ​ശ്യ​മാ​ണ്. 

മൊ​ബൈ​ല്‍ ഫോ​ൺ മാ​ത്ര​മ​ല്ല കം​പ്യൂ​ട്ട​ര്‍ സ്ക്രീ​നു​ക​ൾ, സി.​എ​ഫ്‌.​എ​ൽ, എ​ൽ.​ഇ​ഡി ലൈ​റ്റു​ക​ള്‍ എ​ന്നി​വ​യി​ല്‍ നി​ന്നൊ​ക്കെ വ​രു​ന്ന പ്ര​കാ​ശ​ത്തി​ലെ പ്ര​ധാ​ന​ഘ​ട​കം നീ​ല​വെ​ളി​ച്ച​മാ​ണ്.​ ചി​ല സ്​​മാ​ർ​ട്​ ഫോ​ൺ ക​മ്പ​നി​ക​ൾ ഇൗ ​വെ​ളി​ച്ചം പു​റ​ത്തേ​ക്ക്​  വ​മി​ക്കു​ന്ന​ത്​ ത​ട​യു​ന്ന​രീ​തി​യി​ൽ പ്ര​ത്യേ​ക​ഗ്ലാ​സു​ക​ൾ ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്. 

അ​തേ​സ​മ​യം, നീ​ല​വെ​ളി​ച്ചം റെ​റ്റി​ന​ക്ക്​ ത​ക​രാ​റു​​ണ്ടാ​ക്കു​മെ​ന്ന​ത്​ ര​ഹ​സ്യ​മൊ​ന്നു​മ​ല്ലെ​ന്നും ക​രു​തി​യി​രി​ക്കു​യാ​ണ്​ ഫ​ല​പ്ര​ദ​മാ​യ മാ​ർ​ഗ​മെ​ന്നും​ യു.​എ​സി​ലെ ടൊ​ലെ​ഡോ യൂ​നി​വേ​ഴ്​​സി​റ്റി​യി​ലെ അ​സി. പ്ര​ഫ​സ​ർ അ​ജി​ത്​ ക​രു​ണാ​ര​ത്​​നെ പ​റ​യു​ന്നു. പു​തി​യ ത​ര​ത്തി​ലു​ള്ള തു​ള്ളി​മ​രു​ന്നി​ലൂ​ടെ അ​സു​ഖം ഭേ​ദ​മാ​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യു​ണ്ടെ​ന്നും ഡോ​ക്​​ട​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. 
ജേ​ണ​ൽ ഒാ​ഫ്​ സ​യ​ൻ​റി​ഫി​ക്​ റി​പ്പോ​ർ​ട്ടി​ലാ​ണ്​ റി​പ്പോ​ർ​ട്ട്​ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

Loading...
COMMENTS