ആ​സ്​​പി​രി​ൻ മ​രു​ന്നു​ക​ളു​ടെ  ഉ​പ​യോ​ഗം അ​ർ​ബു​ദസാധ്യത   കു​റ​ക്കു​ം –പ​ഠ​നം

14:43 PM
01/11/2017
Aspirin

ബെ​യ്​​ജി​ങ്​: ദീ​ർ​ഘ​കാ​ല​മാ​യി ആ​സ്​​പി​രി​ൻ ഗു​ളി​ക ക​ഴി​ക്കു​ന്ന​വ​ർ​ക്ക്​ ദ​ഹ​നേ​ന്ദ്രി​യ വ്യ​വ​സ​ഥ​യെ ബാ​ധി​ക്കു​ന്ന അ​ർ​ബു​ദം വ​രാ​ൻ  സാ​ധ്യ​ത കു​റ​വെ​ന്ന്​ പ​ഠ​നം. സ്​​ഥി​ര​മാ​യി ആ​സ്​​പി​രി​ൻ ഗു​ളി​ക ക​ഴി​ക്കു​ന്ന​വ​രും അ​ല്ലാ​ത്ത​വ​രു​മാ​യ ആ​റു ല​ക്ഷം പേ​രി​ൽ ഹോ​േ​ങ്കാ​ങ്ങി​ലെ ചൈ​നീ​സ്​ യൂ​നി​വേ​ഴ്​​സി​റ്റി ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ്​ പു​തി​യ വി​വ​രം. പ​ഠ​നം ന​ട​ത്തി​യ​വ​രി​ൽ ഏ​ഴ​ര​വ​ർ​ഷം മു​ത​ൽ മ​രു​ന്നു ക​ഴി​ക്കു​ന്ന​വ​ർ ഉ​ണ്ടാ​യി​രു​ന്നു. അ​വ​രി​ൽ ക​ര​ൾ, അ​ന്ന​നാ​ളം എ​ന്നീ അ​വ​യ​വ​ങ്ങ​ളെ ബാ​ധി​ക്കു​ന്ന കാ​ൻ​സ​ർ സാ​ധ്യ​ത 47 ശ​ത​മാ​നം കു​റ​വാ​ണെ​ന്ന്​ ക​ണ്ടെ​ത്തി. ആ​ഗ്​​നേ​യ ഗ്ര​ന്ഥി​ക്ക്​ കാ​ൻ​സ​ർ വ​രാ​ൻ 34 ശ​ത​മാ​നം കു​റ​വാ​െ​ണ​ന്നും ക​ണ്ടു. വൻകുട​ലി​നെ​യും മ​ലാ​ശ​യ​ത്തെ​യും ബാ​ധി​ക്കു​ന്ന കാ​ൻ​സ​ർ വ​രാ​ൻ 24 ശ​ത​മാ​നം കു​റ​വും.

വൻക​ുട​ൽ, മ​ലാ​ശ​യം, ആ​മാ​ശ​യം, ആ​ഗ്​​നേ​യ​ഗ്ര​ന്ഥി എ​ന്നീ അ​വ​യ​വ​ങ്ങ​ളെ ബാ​ധി​ക്കു​ന്ന അ​ർ​ബു​ദം മൂ​ല​മാ​ണ്​ യൂ​റോ​പ്പി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ളും മ​രി​ക്കു​ന്ന​ത്. ആ​സ്​​പി​രി​ൻ ഗു​ളി​ക ക​ഴി​ക്കു​ന്ന​വ​രി​ൽ ശ്വാ​സ​കോ​ശം, പ്രോ​സ്​​റ്റേ​റ്റ്​ അ​ർ​ബു​ദ​ങ്ങ​ളും ബാ​ധി​ക്കാ​നു​ള്ള സാ​ധ്യ​തയും കു​റ​വാ​ണ​ത്രെ.  

COMMENTS