ആ​പ്പി​ളി​ലും ബാ​ക്​​ടീ​രി​യ

22:30 PM
24/07/2019
apple2-24719.jpg

ല​ണ്ട​ൻ: ദി​വ​സേ​ന ഒ​രു ആ​പ്പി​ൾ ക​ഴി​ച്ചാ​ൽ ഡോ​ക്​​ട​റെ അ​ക​റ്റാ​​െ​മ​ന്നാ​ണ്​ പാ​ശ്ചാ​ത്യ​രു​ടെ പ​ഴ​മൊ​ഴി. എ​ന്നാ​ൽ, പ​ഴ​മൊ​ഴി​യി​ലും പ​തി​രു​ണ്ടെ​ന്നാ​ണ്​ പു​തി​യ പ​ഠ​ന​ങ്ങ​ൾ തെ​ളി​യി​ക്കു​ന്ന​ത്. വി​റ്റ​മി​നു​ക​ൾ​ക്കും നാ​രു​ക​ൾ​ക്കും പു​റ​മെ 240 ഗ്രാം ​തൂ​ക്കം വ​രു​ന്ന ഒ​രു ആ​പ്പി​ളി​ൽ 10 കോ​ടി​യോ​ളം ബാ​ക്​​ടീ​രി​യ​ക​ളു​മു​ണ്ട​ത്രെ. കൂ​ടാ​തെ, കു​മി​ളു​ക​ളും ആ​പ്പി​ളു​ക​ളി​ലു​ണ്ട്. എ​ന്നാ​ൽ, ഇ​വ മ​നു​ഷ്യ​ശ​രീ​ര​ത്തി​ന്​ ഭീ​ഷ​ണി​യാ​ണെ​ന്ന്​ പ​റ​യാ​നാ​വി​ല്ല.

ഒ​രു ഫ​ലം വ​ള​ർ​ന്ന രീ​തി മ​ന​സ്സി​ലാ​ക്കി​യാ​ൽ മാ​ത്ര​മേ ഇ​വ​യി​ല​ട​ങ്ങി​യ ബാ​ക്​​ടീ​രി​യ​ക​ൾ ശ​രീ​ര​ത്തി​ന്​ ഗു​ണ​മാ​ണോ ദോ​ഷ​മാ​ണോ ഉ​ണ്ടാ​ക്കു​ന്ന​തെ​ന്ന്​ പ​റ​യാ​ൻ പ​റ്റൂ​വെ​ന്നാ​ണ്​ ഗ​വേ​ഷ​ക​രു​ടെ അ​ഭി​പ്രാ​യം. ജൈ​വ​കൃ​ഷി​യി​ലൂ​ടെ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന ആ​പ്പി​ളു​ക​ൾ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ലു​ള്ള​തി​നെ​ക്കാ​ൾ കൂ​ടു​ത​ൽ രു​ചി​യു​ള്ള​തും ആ​രോ​ഗ്യ​പ്ര​ദ​വു​മാ​ണെ​ന്നാ​ണ്​ ക​ണ്ടെ​ത്ത​ൽ.

ഇ​വ​യി​ൽ ബാ​ക്​​ടീ​രി​യ​ക​ളു​ടെ അ​ള​വും കു​റ​വാ​ണ്. കൂ​ടാ​തെ, പ​രി​സ്​​ഥി​തി സൗ​ഹൃ​ദ​പ​ര​വു​മാ​ണ്. ആ​സ്​​ട്രേ​ലി​യ​യി​ലെ ‘ഗ്രാ​സ്​ യൂ​നി​വേ​ഴ്​​സി​റ്റി ഒാ​ഫ്​ ടെ​ക്​​നോ​ള​ജി’​യി​ലെ പ്ര​ഫ. ഗാ​ബ്രി​ലെ ബെ​ർ​ഗി​​​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഗ​വേ​ഷ​ണ​ത്തി​ലാ​ണ്​ ക​ണ്ടെ​ത്ത​ലു​ള്ള​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ ‘ഫോ​ണ്ടി​യ​ർ ഇ​ൻ മൈ​​ക്രോ​ബ​യോ​ള​ജി’ എ​ന്ന ശാ​സ്​​ത​ജേ​ണ​ലി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. 

ദ​ഹ​ന​പ്ര​ക്രി​യ​ക്ക്​ ആ​വ​ശ്യ​മാ​യ, ആ​മാ​ശ​യ​ത്തി​ലും കു​ട​ലി​ലും സ്​​ഥി​തി​ചെ​യ്യു​ന്ന സൂ​ക്ഷ്​​മ​ജീ​വി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​ൻ ആ​പ്പി​ളി​ലെ ബാ​ക്​​ടീ​രി​ക​ൾ​ക്ക്​ ക​ഴി​യു​ന്നു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ പാ​ച​കം ചെ​യ്​​ത ആ​ഹാ​ര​ത്തേ​ക്കാ​ൾ മി​ക​ച്ച​താ​ണ്​ ആ​പ്പി​ൾ​പോ​ലെ നേ​രി​ട്ട്​ ക​ഴി​ക്കു​ന്ന ഫ​ല​ങ്ങ​ളെ​ന്ന്​  പ്ര​ഫ. ഗാ​ബ്രി​ലെ ബെ​ർ​ഗ്​ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. 

Loading...
COMMENTS