Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightഇന്ത്യയിൽ 50 ശതമാനം...

ഇന്ത്യയിൽ 50 ശതമാനം സ്​ത്രീകൾക്ക്​ ഹൃദ്രോഗ സാധ്യത​െയന്ന്​ പഠനം

text_fields
bookmark_border
Heart-Disease
cancel

ഇന്ത്യയിലെ 50 ശതമാനം സ്​ത്രീകളിലും ഹൃദയ രോഗ സാധ്യതയെന്ന്​ സർവേ ഫലം. ഹൃദ്രോഗങ്ങളിലേക്ക്​ നയിച്ചേക്കാവുന്ന തരത്തിൽ കൊളസ്​ട്രോൾ നിലയിൽ വൻ വ്യതിയാനമുള്ളതായി എസ്​. ആർ. എൽ ഡയഗ്​നോസ്​റ്റിക്​ നടത്തിയ സർവേയിലാണ്​ കണ്ടെത്തൽ. 2014-2016 കാലഘട്ടത്തിൽ എസ്​.എൽ.ആർ ലാബിൽ നടത്തിയ 3.3 ദശലക്ഷം ലിപിഡ്​ ​െപ്രാഫൈൽ ടെസ്​റ്റുകളുടെ ഫലങ്ങളിൽ നിന്നാണ്​ നിഗമനത്തി​െലത്തിയത്​. 

ഇന്ത്യൻ സ്​ത്രീകളു​െട മരണകാരണങ്ങളിൽ കാർഡിയോ വാസ്​കുലാർ ഡിസീസിനാണ്​ ഒന്നാം സ്​ഥാനം. സ്​ത്രീകളിൽ ആർത്തവ വിരാമത്തിനു ശേഷം മരണകാരണമാകുന്ന ഹൃദ്രോഗങ്ങൾ വരാനുള്ള സാധ്യത​ പുരുഷൻമാരേക്കാൾ കൂടുതലാണ്​. 46-60 വയസിനിടയിലുള്ള 48 ശതമാനം സ്​ത്രീകൾക്കും ലിപിഡ്​ പ്രൊഫൈൽ ടെസ്​റ്റിൽ വൻ വ്യതിയാനം കണ്ടെത്തിയിട്ടുണ്ട്​. 

കൊളസ്​ട്രോൾ, ട്രൈഗ്ലിസറൈഡ്​സ്​ പോലുള്ള ലിപിഡുകളിലെ വ്യതിയാനം അളക്കുന്നതിനുള്ള രക്​ത പരിശോധനയാണ്​ ലിപിഡ പ്രൊഫൈൽ ടെസ്​റ്റ്​. രക്​തത്തിലെ ലോ ഡെൻസിറ്റി ലിപോപ്രോട്ടീനിലും(LDL) ഹൈ ഡെൻസിറ്റി ലിപോ പ്രോട്ടീനിലും(HDL) കൊഴുപ്പിലും(ട്രൈ ഗ്ലിസറൈഡ്​) അടങ്ങിയ കൊളസ്​ട്രോളി​​െൻറ അളവ്​ പരിശോധനയിൽ തിരിച്ചറിയാം.  കാർഡിയോ വാസ്​കുലാർ രോഗം വരാനുള്ള സാധ്യതയും ഇൗ പരിശോധനയിലൂ​െട വ്യക്​തമാകും. ലിപിഡ്​ പ്രൊഫൈൽ ടെസ്​റ്റിലുണ്ടാകുന്ന വ്യതിയാനം ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്നതാണ്​. 

ട്രൈഗ്ലിസ​ൈറഡി​​െൻറ അളവ്​ വടക്കേ ഇന്ത്യൻ സ്​​ത്രീകളിൽ 33.11 ശതമാനവും കിഴക്കേ ഇന്ത്യൻ സ്​ത്രീകളിൽ 35.67 ശതമാനവും കൂടുതലാണ്​. ദക്ഷിണേന്ത്യൻ സ്​ത്രീകളിൽ 34.15ഉം പശ്​ചിമേന്ത്യൻ സ്​ത്രീകളിൽ 31.90 ശതമാനവും വർധനവാണ്​ ആകെ കൊളസ്​ട്രോൾ നിലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്​.  

കൊഴുപ്പ്​ കൂടിയ ഭക്ഷണം, പഞ്ചസാര, ഉപ്പ്​ എന്നിവയു​െട അമിതോപയോഗം, സമ്പൂർണ്ണ ധാന്യങ്ങളു​െടയും പച്ചക്കറികളുടെയും കുറഞ്ഞ ഉപയോഗം മൂലമുണ്ടാകുന്ന അമിത വണ്ണം, വ്യായാമ രഹിതമായ ജീവിത രീതി, വർധിച്ച മാനസിക പിരിമുറുക്കം, പുകവലി എന്നിവയാണ് ഇന്ത്യയിൽ ഹൃദ്രോഗത്തിലേക്ക്​ നയിക്കുന്ന പ്രധാന കാരണങ്ങൾ. 

ഹൃ​േ​ദ്രാഗത്തെ പ്രതിരോധിക്കാൻ ആരോഗ്യകരമായ ജീവിതരീതി പാലിക്കണം. ഒന്നാമതായി ആരോഗ്യകരമായ ഭക്ഷണം ശീലിക്കുക. നാരംശം കൂടുതലടങ്ങിയ ഭക്ഷണം, ഒമേഗ^3 ഫാറ്റി ആസിഡ്​, പഴങ്ങൾ, പച്ചക്കറികൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. കൊഴുപ്പ്​, സോഡിയം, കൊളസ്​ട്രോൾ എന്നിവ കുറഞ്ഞ ഭക്ഷണം കഴിക്കുക. ഇത്​ രക്​ത സമ്മർദം നിയന്ത്രിക്കാനും സഹായിക്കും. ദിവസവും 30 മിനു​െട്ടങ്കിലും വ്യായാമം ​െചയ്യുക. ശരീര ഭാരം നിയന്ത്രിക്കുക, പ്രമേഹ സാധ്യത കുറക്കുക, പുകവലി ഉപേക്ഷിക്കുക, വ്യായാമത്തിലൂ​െടയോ ധ്യാനത്തിലൂടെയോ മാനസിക പിരിമുറുക്കം നിയന്ത്രിക്കുക എന്നിവയാണ്​ ഹൃദ്രോഗത്തെ പ്രതിരോധിക്കാൻ ​െചയ്യാവുന്നത്​.  
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heart diseasewomenmalayalam newscardiovascular diseasesHeart DayHealth News
News Summary - 50% of Women In India Have a Chance to Heart Disease - Health News
Next Story