Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്മൃതിനാശ രോഗത്തെ നേരിടാന്‍ പുതിയ പ്രോട്ടീന്‍ ഘടകം വികസിപ്പിച്ചു

text_fields
bookmark_border
സ്മൃതിനാശ രോഗത്തെ നേരിടാന്‍ പുതിയ പ്രോട്ടീന്‍ ഘടകം വികസിപ്പിച്ചു
cancel


ലണ്ടന്‍: സ്മൃതിനാശ രോഗത്തിന്‍െറ കാരണം കണ്ടത്തെുന്നതിനും ചികിത്സിക്കുന്നതിനും പുതിയ പ്രോട്ടീന്‍ ഘടകം ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചു. ബ്രിട്ടനിലെ സസെക്സ് യൂനിവേഴ്സിറ്റിയിലുള്ള ഗവേഷകരാണ് കണ്ടത്തെലിന് പിന്നില്‍. നിലവില്‍  മസ്തിഷ്കത്തിലെ കോശങ്ങള്‍ അനിയന്ത്രിതമായി നശിക്കുന്നതാണ് സ്മൃതിനാശ രോഗത്തിന് കാരണമാവുന്നത്. ഇത്തരത്തില്‍ കോശങ്ങള്‍ നശിക്കുന്നതിന്‍െറ കൃത്യമായ കാരണം വൈദ്യശാസ്ത്രത്തിന് ഇതുവരെ കണ്ടത്തൊനായിരുന്നില്ല. പുതിയ പ്രോട്ടീനിന്‍െറ കണ്ടുപിടിത്തത്തോടെ  ഈ പ്രതിസന്ധി മറികടക്കാനാവുമെന്നാണ് കരുതുന്നത്.
രോഗികളുടെ മസ്തിഷ്കത്തിലെ ന്യൂറോണുകള്‍ക്കിടയില്‍ രൂപംകൊള്ളുന്ന ‘അബേറ്റ’ എന്നുവിളിക്കുന്ന പ്രോട്ടീന്‍ ഘടകം രോഗകാരണമായി കരുതുന്നുണ്ട്. പുതിയതരം പ്രോട്ടീനുകള്‍ ഉപയോഗിച്ച് ഈ പ്രശ്നം പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കരേന്‍ മാര്‍ഷ്യ അറിയിച്ചു. പുതിയ കണ്ടുപിടിത്തം രോഗത്തെ നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കുമെന്നും ഗവേഷകര്‍ കരുതുന്നു.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story