ലക്ഷക്കണക്കിന് ആളുകൾ കഴിക്കുന്ന ഈ വേദന സംഹാരി ഗുരുതര ഹൃദയ രോഗങ്ങൾക്ക് കാരണമാകുമെന്ന് പഠനം
text_fieldsലോകത്ത് വ്യാപകമായി ഉപയോഗിച്ച് വരുന്ന ട്രെഡ്മോൾ വേദന സംഹാരി വിചാരിക്കുന്നതു പോലെ ഫലപ്രദമോ സുരക്ഷിതമോ അല്ലെന്ന് പഠനം. ബി.എം.ജെ എവിഡൻസ് ബേസ്ഡ് മെഡിസിൻ ജേണലിലാണ് ഇത് പബ്ലിഷ് ചെയ്തിട്ടുള്ളത്. വേദന ശമിക്കാൻ വേണ്ടി നിർദേശിക്കുന്ന ട്രെഡ്മോൾ കരുതുന്ന പോലെ ഫലപ്രദമല്ല എന്ന് മാത്രമല്ല ഗുരുതര ഹൃദയ രോഗങ്ങൾ കൂടി ഉണ്ടാക്കുമെന്നാണ് പഠനം പറയുന്നത്.
ശരാശരി 58 വയസ്സുള്ള ഫൈബ്രോമാൽജിയ, ഓസ്റ്റിയോ ആർത്രൈറ്റിസ്, നാഡീ രോഗം, നടുവേദന തുടങ്ങിയവ നേരിടുന്ന 6,506 പേരെയാണ് പഠന വിധേയമാക്കിയത്. ഇവർക്ക് 2 മുതൽ 16 ആഴ്ച വരെ ട്രെഡ്മോൾ നൽകി നടത്തിയ പഠനത്തിൽ നിന്ന് ക്ലിനിക്കലി അർഥവത്തായ തലത്തിൽ വേദനക്ക് ആശ്വാസം നൽകുന്നില്ല എന്നാണ് തെളിഞ്ഞത്. ഫലപ്രദമല്ല എന്നതിലുപരി ഇവ ഹൃദയ സ്തംഭനം, കൊറോണറി ആർട്ടറി ഡിസീസ്, നെഞ്ച് വേദന തുടങ്ങിയ രോഗങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുമെന്നും കണ്ടെത്തി.
സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ആന്‍റ് പ്രിവൻഷൻ പറയുന്നതനുസരിച്ച് യു.എസിൽ 51.6 മില്യൻ ആളുകൾ പല രോഗാവസ്ഥകൾ മൂലം കടുത്ത വേദന അനുഭവിക്കുന്നവരാണ്. ഇവർക്കെല്ലാം പൊതുവെ ഡോക്ടർമാർ ട്രെഡ്മോളാണ് പ്രിസ്ക്രൈബ് ചെയ്ത് നൽകാറ്. 2023ൽ മാത്രം 16 മില്യൻ പ്രിസ്ക്രിപ്ഷനാണ് ട്രെഡ്മോളിന് ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

