അമിത വണ്ണം അൽഷിമേഴ്സിനു കാരണമാകുമെന്ന് പഠനങ്ങൾ
text_fieldsഅമിത വണ്ണം എങ്ങനെ അൽഷിമേഴ്സിനു കാരണമാകുമെന്ന് പഠനവുമായി ഹൂസ്റ്റൺ മെതോഡിസ്റ്റിലെ ഗവേഷകർ. ഫാറ്റ് കോശങ്ങൾ പുറത്തുവിടുന്ന എക്സ്ട്രാ സെല്ലുലാർ വെസിൽസുകൾ എന്നറിയപ്പെടുന്ന ചെറിയ സന്ദേശങ്ങൾ തലച്ചോറിൽ അമിലോയ്ഡ് ബി പ്ലേക്കുകളുടെ വളർച്ചയെ ത്വരിതപ്പെടുത്തും. ഈ വെസിൽസുകൾ രക്തവും തലച്ചോറും തമ്മിലുള്ള അതിരുകൾ മുറിച്ചു കടക്കുകയും തലച്ചോറിനെ അപകടത്തിലാക്കുകയും ചെയ്യും.
ഒക്ടോബർ 2ന് പ്രസിദ്ധീകരിച്ച അൽഷിമേഴ്സുമായി ബന്ധപ്പെട്ട ജേണലിലാണ് നിർണായക വിവരങ്ങൾ ഉള്ളത്. സ്റ്റീഫൻ വോങ്, ജോൺ എസ് ഡൻ എന്നിവരാണ് ഗവേഷണത്തിന് നേതൃത്വം നൽകിയത്.
യു.എസിലെ 40 ശതമാനം ആളുകളെ ബാധിച്ച അമിതവണ്ണവും 7 മില്യൻ ആളുകളെ ബാധിച്ചിരിക്കുന്ന ന്യൂറോ ഡീജനറേറ്റീവ് അസുഖങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചറിയാനാണ് ഗവേഷകർ ശ്രമം നടത്തിയത്. യു.എസിലെ അൽഷിമേഴ്സ് രോഗങ്ങളിൽ പൊണ്ണത്തടിയും സങ്കീർണത വർധിപ്പിച്ചുവെന്ന കണ്ടെത്തലിലാണ് ഇവർ എത്തിച്ചേർന്നത്.
ഫാറ്റ് കോശങ്ങൾ പുറത്തുവിടുന്ന ചെറിയ കോശങ്ങൾ രക്തവും തലച്ചോറും തമ്മിലുള്ള ആശയവിനിമയം തടസ്സപ്പെടുത്തുകയും അത് തലച്ചോറിൽ പ്ലേക്ക് രൂപപ്പെടാൻ കാരണമാവുകയും പതിയെ അൽഷിമേഴ്സിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്ന് പഠനം പറയുന്നു. ഇനിയുള്ള പഠനങ്ങൾ അൽഷിമേഴ്സ്നു കാരണമാകുന്ന ടോക്സിക് പ്രോട്ടീനുകൾ രൂപപ്പെടുന്നത് തടയാനുള്ള മരുന്ന് കണ്ടു പിടിക്കാനാകുമെന്ന് ഗവേഷകർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

