Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Articlechevron_rightറാംസായ് ഹൻട് സിൻട്രോം:...

റാംസായ് ഹൻട് സിൻട്രോം: ജസ്റ്റിൻ ബീബറെ ബാധിച്ച അസുഖത്തെ കുറിച്ചറിയാം

text_fields
bookmark_border
Ramsay Hunt syndrome
cancel
Listen to this Article

വിഖ്യാത പോപ്പ് ഗായകൻ ജസ്റ്റിൻ ബീബർ തനിക്ക് റാംസായ് ഹൻട് സിൻഡ്രോം ബാധിച്ചുവെന്നും മുഖം പാതി തളർന്നുപോയിയെന്നും അസുഖം ഭേദമാകാൻ പ്രാർഥനയിൽ ഉൾപ്പെടുത്തണമെന്നും ഇൻസ്റ്റഗ്രാം വിഡിയോയിലൂടെ ആരാധകരെ അറിയിച്ചിരുന്നു. നിരവധി പേരാണ് അദ്ദേഹത്തിന് പെട്ടെന്ന് അസുഖം ഭേദമാകട്ടെ എന്ന് ആശംസിച്ചും പ്രാർഥിച്ചും രംഗത്തെത്തിയത്. മുഖത്തെ നാഡികളിലുണ്ടാകുന്ന വൈറസ് ബാധയാണ് അസുഖത്തിനിടയാക്കുന്നത്.

എന്താണ് റാംസായ് ഹൻട് സിൻഡ്രോം

മുഖത്തെ നാഡികളിൽ ഉണ്ടാകുന്ന ഒരുതരം ചൊറി മൂലമാണ് അസുഖം വരുന്നത്. ചെവിക്ക് സമീപത്തായുള്ള മുഖ പേശികളിൽ വൈറസ് ബാധമൂലം ഞരമ്പ് പൊട്ടി പോലെയുള്ള കുമിളകൾ രൂപപ്പെടുന്നതാണ് രോഗം.

ചിലരിൽ ഈ കുമിളകൾ വേദനയുളവാക്കും. ഏത് ചെവിയുടെ ഭാഗത്തുള്ള നാഡിയെയാണ് ബാധിച്ചത്, ആ ഭാഗത്തെ മുഖം തളർന്നു പോകും. ചിലർക്ക് രോഗബാധയുണ്ടായ ഭാഗത്തെ ചെവിയുടെ കേൾവി നഷ്ടപ്പെട്ടേക്കാം.

ചിക്കൻപോക്സിന് കാരണമാകുന്ന വൈറസാണ് റാംസായ് ഹൻട് സിൻഡ്രോമും ഉണ്ടാക്കുന്നത്. ചിക്കൻ​പോക്സ് മാറിക്കഴിഞ്ഞും വൈറസ് നിങ്ങളുടെ ശരീരത്തിൽ നിലനിൽക്കാം. വർഷങ്ങൾക്ക് ശേഷം അത് വീണ്ടും സജീവമാകാം. അങ്ങനെ വന്നാൽ അത് നിങ്ങളുടെ ​മുഖപേശികളെ ബാധിക്കും. മുഖ പേശികൾക്ക് സ്ഥരമായി ഉണ്ടാകാവുന്ന തളർച്ച, കേൾവിക്കുറവ് തുടങ്ങിയ രോഗത്തിന്റെ അപകട സാധ്യതകളെ കൃത്യമായ ചികിത്സ വഴി തടയാം.

ലക്ഷണങ്ങൾ

  • ചെവിക്കുള്ളിലും സമീപ ഭാഗങ്ങളിലും നീര് നിറഞ്ഞ കുമിളകളോടു കൂടിയ വേദനയുളവാക്കുന്ന ചുവന്ന പാടുകൾ
  • കുമിളകളുണ്ടായ ചെവിയുടെ അതേ ഭാഗത്തെ മുഖം തളരുക(പരാലിസിസ്)

സാധാരണയായി ചുവന്ന പാടുകളും പരാലിസിസും ഓരേ സമയമാണ് ഉണ്ടാവുക. ചിലപ്പോൾ ഏതെങ്കിലും ഒന്ന് നേരത്തെ സംഭവിക്കുകയോ മറ്റ് ചിലപ്പോൾ ചുവന്ന പാടുകൾ ഉണ്ടാകാതിരിക്കുകയോ ചെയ്യാം

രോഗമുള്ളവർക്ക്:

  • ചെവി വേദന
  • കേൾവി നഷ്ടപ്പെടുക
  • ചെവിയിൽ തുടർച്ചയായി മൂളക്കം
  • ഒരു കണ്ണ് അടക്കുന്നതിന് ബുദ്ധിമുട്ട്
  • തലചുറ്റൽ
  • രുചിയിൽ വ്യത്യാസം അല്ലെങ്കിൽ രുചി നഷ്ടപ്പെടുക
  • വായയും കണ്ണുകളും വരളുക

രോഗലക്ഷണങ്ങൾ കണ്ട് മൂന്നു ദിവസത്തിനുള്ളിൽ തന്നെ ചികിത്സ തേടിയാൽ ദീർഘകാലമുണ്ടാകാവുന്ന പ്രശ്നങ്ങളെ തടയാനാകും. കൃത്യസമയത്ത് ചികിത്സ തുടങ്ങിയാൽ രണ്ട് - മൂന്ന് ആഴ്ചകൾക്കുള്ളിൽ രോഗം ഭോദമാകും.

കാരണങ്ങൾ

ചിക്കൻപോക്സ് വന്നവരിലാണ് ഈ രോഗം കാണപ്പെടുന്നത്. ​ചിക്കൻപോക്സ് ഭേദമായാലും രോഗാണു വർഷങ്ങളോളം ശരീരത്തിൽ തുടരാം. ഇത് പിന്നീട് സജീവമായാണ് റാംസായ് ഹൻട് സിൻഡ്രോം ഉണ്ടാക്കുന്നത്.

പ്രായമായവരിലാണ് രോഗത്തിന് സാധ്യത കൂടുതൽ. സാധാരണയായി 60 വയസിന് മുകളിലുള്ളവർക്കാണ് രോഗം ബാധിക്കാറ്. രോഗം പകരുന്നതല്ല.

സമ്പർക്കം ഒഴി​വാക്കേണ്ടവർ:

  • ഇതുവരെ ചിക്കൻപോക്സ് ബാധിക്കാത്തവരും ചിക്കൻപോക്സിനെതിരായ വാക്സിൻ എടുക്കാത്തവരും
  • പ്രതിരോധ ശേഷി കുറഞ്ഞവർ
  • നവജാത ശിശുക്കൾ
  • ഗർഭിണികളായ സ്തീകൾ

എന്നിവരുമായുള്ള സമ്പർക്കം കുമിളകൾ ഭേദമാകുന്നതു വരെ ഒഴിവാക്കുക

അപകട സാധ്യതകൾ

  • സ്ഥരമായ കേൾവി നഷ്ടവും മുഖ പേശികളുടെ തളർച്ചയും : സാധാരണയായി ഈ പ്രശ്നങ്ങൾ താത്കാലികമാണ്. കൃത്യസമയത്ത് വേണ്ട ചികിത്സ തേടിയി​ല്ലെങ്കിൽ സ്ഥിരമായ നഷ്ടങ്ങൾക്ക് വഴിവെക്കും
  • കാഴ്ച പ്രശ്നം: രോഗമുള്ളവർക്ക് കൺപോളകൾ അടക്കാൻ സാധിക്കില്ല. ഇത് കണ്ണിനെ സംരക്ഷിക്കുന്ന കോർണിയയെ നശിപ്പിക്കും. അതുമൂലം കണ്ണ് വേദനയും മങ്ങിയ കാഴ്ചയുമാകും ഫലം
  • പോസ്തെർപെറ്റിക് ന്യുറാൾജിയ: വൈറസ് ബാധ നാഡി ഞരമ്പുകളെ നശിപ്പിക്കുന്നതുമൂലം ഉണ്ടാകുന്ന വേദനാ ജനകമായ അവസ്ഥയാണ് ഇത്. ഇതുമൂലം ഈ നാഡികൾ സന്ദേശങ്ങൾ കൈമാറുന്നതിൽ ആശയക്കുഴപ്പമുണ്ടാക്കുകയും ഉള്ളതിലും വലുതാക്കി സന്ദേശങ്ങൾ കൈമാറുകയും ​ചെയ്യുന്നതിനാൽ വേദനകൾ വളരെ കൂടുതലായിരിക്കും. മറ്റ് രോഗലക്ഷണങ്ങൾ മാറിയാലും ഈ പ്രശ്നം പരിഹരിക്കാൻ സമയമെടുക്കും.

രോഗം എങ്ങനെ തടയാം

  • കുട്ടികൾക്ക് ചിക്കൻപോക്സിനെതിരായ വാക്സിൻ കൃത്യമായി നൽകുക.
  • 50 വയസിന് മുകളിലുള്ളവർക്ക് ചൊറിക്കെതിരായ വാക്സിനും നൽകുക.

( കടപ്പാട്: മയോ ക്ലിനിക്ക് )

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Justin BieberRamsay Hunt Syndrome
News Summary - Ramsay Hunt Syndrome: Justin Bieber's illness
Next Story