ഫോൺ ഉപയോഗം നിങ്ങളുടെ ചർമത്തിന്‍റെ പ്രായം കൂട്ടും
text_fieldsഉണരുന്നതു മുതൽ ഉറങ്ങാൻ പോകുന്നതുവരെ നമ്മുടെ കൈകളിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നായി മൊബൈൽ ഫോൺ മാറിയിരിക്കുകയാണ്. ഈ സ്വഭാവം ചർമത്തിൽ എത്ര മാത്രം പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഫോണിലും മറ്റുപകരണങ്ങളിലുമുള്ള നീല രശ്മികൾ ചർമം പ്രായമാകുന്നതിന്‍റെ വേഗത വർധിപ്പിക്കുമെന്നും ചുളിവുകളും അടയാളങ്ങളും ഉണ്ടാക്കുമെന്നും ഗവേഷണങ്ങൾ പറയുന്നു.
നമ്മൾ പോലുമറിയാതെയാണ് ഫോൺ ചർമത്തിൽ മാറ്റങ്ങൾ വരുത്തുന്നത്
സൂര്യ പ്രകാശവും മലിനീകരണവും സൃഷ്ടിക്കുന്നതിനെക്കാൾ വലിയ ആഘാതമാണ് ഫോണിലെ എച്ച്.ഇ.വി ലൈറ്റ് അല്ലെങ്കിൽ ബ്ലൂ ലൈറ്റ് ചർമത്തിൽ സൃഷ്ടിക്കുന്നതെന്നാണ് വിദഗ്ദർ പറയുന്നത്. തുടർച്ചയായി നീല രശ്മികൾ ഏൽക്കുന്നത് ചർമ കോശങ്ങളിൽ ഓക്സിഡേറ്റീവ് സമ്മർദ്ദം ഉണ്ടാക്കും. ഇത് കൊളാജൻ ശോഷണത്തിന് കാരണമാവുകയും ചർമത്തിന് പ്രായക്കൂടുതൽ അനുഭവപ്പെടുകയും ചെയ്യും.
ഫോൺ ഉപയോഗം നിങ്ങളുടെ ചർമത്തിന്‍റെ പ്രായം കൂട്ടുന്നുവെന്നതിന്‍റെ തെളിവുകൾ ഇവയാണ്
ഹൈപ്പർ പിഗ്മെന്‍റേഷൻ: കവിളുകളിലും നെറ്റിയിലും കറുത്ത പാടുകൾ
ചുളിവുകൾ: ഇവയാണ് കൊളാജൻ ശോഷണത്തിന്‍റെ പ്രാരംഭ ലക്ഷണങ്ങൾ
വരണ്ട ചർമം: നന്നായി ഉറങ്ങിയാൽ പോലും ചർമം വരണ്ട് ക്ഷീണമുള്ളതുപോലെ തോന്നും
ഉയർന്ന സെൻസിറ്റിവിറ്റി: ചർമത്തിൽ അവിടവിടെ ചുവപ്പ് നിറവും ചൊറിച്ചിലും ഉണ്ടാകും.
യു വി കിരണങ്ങളെക്കാൾ ആഴത്തിൽ ശരീരത്തിൽ ഇലാസ്റ്റിനും കൊളാജനുമുള്ള പാളിയിൽ തുളച്ചു കയറാൻ ശേഷിയുള്ളവയാണ് ഫോണിലെ നീല വെളിച്ചം.
ചർമത്തെ നീല വെളിച്ചത്തിൽ നിന്ന് എങ്ങനെ സംരക്ഷിക്കാം
ബ്രോഡ് സ്പെക്ട്രം സൺസക്രീൻ
ഇന്നിറങ്ങുന്ന മിക്ക സൺസ്ക്രീനുകളും യുവിക്കൊപ്പം എച്ച്.ഇ.വി ലൈറ്റുകളെക്കൂടി പ്രതിരോധിക്കാൻ കഴിയുന്ന തരത്തിലാണ് നിർമിച്ചിരിക്കുന്നത്. വീട്ടിനുള്ളിലാണെങ്കിൽപ്പോലും ഇത് ഉപയോഗിക്കാം.
പ്രൊട്ടക്ടർ
ബ്ലൂ ലൈറ്റ് സ്ക്രീൻ പ്രൊട്ടക്ടർ
ഡിവൈസുകളിൽ നിന്നുള്ള പ്രകാശത്തിൽ നിന്ന് ചർമത്തിന് സംരക്ഷിക്കുന്ന പ്രത്യേക ഫിൽറ്റർ കണ്ണടകൾ ഉപയോഗിക്കുക
ആന്‍റി ഓക്സിഡ് ചർമ സംരക്ഷണം
വിറ്റാമിൻ സി, നിയാൻസിനമൈഡ്, ഗ്രീൻ ടീ എക്സ്ട്രാറ്റ് എന്നിവ ആന്‍റി ഓക്സിഡേറ്റീവ് സ്ട്രെസ് കുറച്ച് ചർമം സംരക്ഷിക്കുന്നു.
ഡിജിറ്റൽ ബൗണ്ടറി
സ്ക്രീനിന്‍റെ അമിത ഉപയോഗം നിയന്ത്രിക്കുക
ഡിവൈസ് സെറ്റിങ്
ഡിവൈസുകളിൽ നൈറ്റ് മോഡ് അല്ലെങ്കിൽ ബ്ലൂ ലൈറ്റ് ഫിൽട്ടർ ഉപയോഗിക്കുക.
ഒന്നോർക്കുക, ഫോൺ നിങ്ങളുടെ ശത്രുവല്ല. ഡിജിറ്റൽ യുഗത്തിൽ ഒഴിവാക്കാൻ കഴിയാത്ത ഒന്ന് എന്ന നിലക്ക് നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്ന തരത്തിൽ അവ ഉപയോഗിക്കപ്പെടുന്നില്ലെന്ന് ഉറപ്പ് വരുത്തുകയാണ് വേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

