Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മൂത്രവിസർജനത്തിന്​ നിയന്ത്രണം നഷ്​ടമായാൽ
cancel

വയോധികരെ പരിപാലിക്കുക എന്നത്​ ഏറ്റവും ഉത്തരവാദിത്തത്തോടെയും അതിലേറെ സ്​നേഹത്തോടെയും നിർവഹിക്കേണ്ട പ്രവൃത്തിയാണ്​. വീടുകളിലെ പ്രായമേറിയവർ അവസാനകാലങ്ങളിൽ കിടപ്പിലാവു​േമ്പാൾ ഇൗ ഉത്തരവാദിത്തം ഇരട്ടിക്കുന്നു. അതേസമയം, കിടപ്പു​രോഗികളെ ശുശ്രൂഷിക്കു​ന്നവർ ഏറ്റവും കൂടുതലായി നേരിടുന്ന പ്രശ്​നമാണ്​ രോഗികളുടെ മലമൂത്ര വിസർജനം. ഇതിൽ മൂത്രവിസർജനം ദിവസത്തിൽ ഒന്നിലധികം തവണ ആവർത്തിക്കുന്നതിനാൽ പരിചരണത്തി​െൻറ കാര്യത്തിൽ കഠിനമായ വെല്ലുവിളിതന്നെയാണ്​. പ്രത്യേകിച്ച്​ അനിയന്ത്രിതമായി മൂത്രം പോകുന്ന പ്രശ്​നമുള്ളവരെ പരിചരിക്കു​േമ്പാൾ.

അവയവങ്ങളുടെ പ്രവര്‍ത്തനശേഷി കുറയു​േമ്പാൾ

പ്രായമേറുന്നതിനനുസരിച്ച്​ ശരീരത്തിലെ അവയവങ്ങളുടെയെല്ലാം പ്രവര്‍ത്തനക്ഷമതക്ക് 15 മുതല്‍ 30 ശതമാനം വരെ കുറവ് വരുന്നുണ്ടെന്നാണ്​ പഠനങ്ങൾ സൂചിപ്പിക്കുന്നത്​. ഇതി​െൻറ ഭാഗമായിട്ടാണ്​ പലപ്പോഴും അനിയന്ത്രിതമായുണ്ടാകുന്ന മൂത്രംപോക്ക് (urinary incontinence) കാണപ്പെടുന്നത്​. ഇൗ പ്രശ്​നം ശുചിത്വപരമായ വിഷയത്തേക്കാളുപരി രോഗിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഒന്നുകൂടിയാണ്​. പ്രായം കൂടു​ന്തോറും വ്യക്​തികളുടെ രോഗപ്രതിരോധശേഷി കുറയുന്നതിനാൽ എളുപ്പത്തിൽ അണുബാധക്കുള്ള സാധ്യത കൂടുന്നു. ഇത്തരം അണുബാധ സമയോചിതമായി ചികിത്സിച്ചില്ലെങ്കിൽ മാരകമായിത്തീരാനുള്ള സാധ്യതയുണ്ട്​. ഇൗ സാഹചര്യത്തിലാണ്​ ഇതിനെ നിയന്ത്രിക്കേണ്ടതി​െൻറ ആവശ്യം ഉയർന്നുവരുന്നത്​. വസ്ത്രങ്ങൾ മൂത്രംകൊണ്ട്​ നനയുക, രൂക്ഷമായ ദുര്‍ഗന്ധം, ഇത്​ സൃഷ്​ടിക്കുന്ന മാനസികവ്യഥ എന്നിവയെല്ലാം അനിയന്ത്രിതമായ മൂത്രവിസർജനത്തി​െൻറ പ്രശ്​നങ്ങളാണ്​.

കാരണങ്ങൾ ഒന്നിലധികം

ഇൗ പ്രശ്​നത്തിന്​ നിരവധി കാരണങ്ങളുള്ളതിനാൽ അതിനനുസരിച്ച്​ ചികിത്സയും വ്യത്യസ്​തമായിരിക്കും. ഇതില്‍ ഒന്നിൽ കൂടുതൽ കാരണങ്ങളും ഒരു വ്യക്​തിയിൽതന്നെ കണ്ടുവരാറുണ്ട്. പൊതുവിൽ അണുബാധ നിയന്ത്രിച്ചും നാഡികളുടെ പ്രവര്‍ത്തനങ്ങൾ മെച്ചപ്പെടുത്തിയും മൂത്രാശയത്തിലെയും അടിവയറ്റിലെയും പേശികളെ ബലപ്പെടുത്തിയുമാണ്​ ഏറെയും ചികിത്സരീതികളുള്ളത്​.

പേശികളുടെ പാളികൾ ചേർത്തിട്ടാണ്​ മൂത്രാശയമുള്ളത്​. മൂത്രം ഒഴുകിയെത്തുന്നതിനനുസരിച്ച് വികസിക്കാനും ഒഴിയുന്നതിനനുസരിച്ച് ചുരുങ്ങാനും കഴിയുന്ന രീതിയിലാണ്​ മൂത്രസഞ്ചിയുടെ ഘടന. ശരീരത്തിലെ വിവിധ ഉപാപചയ പ്രവര്‍ത്തനങ്ങളുടെ ഫലമായി രക്​തതിൽ കലരുന്ന രാസവസ്​തുക്കളും ലവണങ്ങളും ശുചീകരിക്കുന്നത്​ വൃക്കകളാണ്​. ഇത്തരത്തിൽ വൃക്കകളിൽ ശേഖരിക്കുന്ന മാലിന്യങ്ങൾ വെള്ളത്തില്‍ ലയിച്ചാണ്​ മൂത്രമായി മാറുന്നത്​​. വൃക്കകളില്‍നിന്ന്​ മൂത്രം മൂത്രസഞ്ചിയിൽ ശേഖരിക്കപ്പെടുന്നു. മൂത്രസഞ്ചി നിറയുമ്പോള്‍ അനുബന്ധ നാഡികളില്‍ മര്‍ദമുണ്ടാകുന്നതോടെ മൂത്രമൊഴിന​ുള്ള തോന്നൽ സൃഷ്​ടിക്കപ്പെടുന്നു. എന്നാൽ, സാഹചര്യം അനുകൂലമല്ലെങ്കിൽ ശുചിമുറിയോ മറ്റ്​ മാർഗങ്ങളോ ലഭ്യമാകുന്നതുവരെ മൂത്രം പിടിച്ചുനിര്‍ത്താന്‍ ആരോഗ്യമുള്ള വ്യക്തികൾക്ക്​ സ്വാഭാവികമായി കഴിയാറുണ്ട്​. ആഗ്രഹത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്ന നാഡികളായതിനാലാണ്​ ഇതിന്​ കഴിയുന്നത്​. എന്നാൽ, പ്രായമേറുന്നതോടെയും മറ്റു​ രോഗങ്ങളുടെ ഭാഗമായും മരുന്നുകളുടെ പാർശ്വഫലങ്ങൾ മൂലവും ഇൗ നാഡികൾ ശരിയായി പ്രവർത്തിക്കാതെ വരുകയും മൂത്രം പിടിച്ചുനിർത്താനുള്ള ശേഷി നഷ്​ടപ്പെടുകയും ചെയ്യുന്നു. ഇതോടെ മൂത്രവിസർജനം രോഗി അറിയാതെയും അറിഞ്ഞുകൊണ്ടും നിയന്ത്രണമില്ലാതെ നടക്കുന്നു.

സ്​ത്രീകളിൽ കൂടുതൽ

പലതരത്തിലുള്ള കാരണങ്ങൾ മൂലം അടിവയറ്റിലെ പേശികള്‍ അയയാറുണ്ട്. ഇങ്ങനെ പേശികളുടെ അയവ്​ കാരണം മൂത്രസഞ്ചിയും മൂത്രനാളിയും താഴേക്ക് ഇറങ്ങുന്നു. തുടർന്ന്​ തുമ്മുക, ചുമക്കുക, ഭാരം ഉയർത്തുക തുടങ്ങിയ സമയത്ത്​ നിയന്ത്രണമില്ലാതെ മൂത്രം പുറത്തേക്ക്​ വരുന്നു. സ്​ത്രീകളിലാണ്​ ഇൗ പ്രശ്​നം കൂടുതലായി കാണപ്പെടുന്നത്​. പൊണ്ണത്തടി, ഹോര്‍മോണ്‍ തകരാറുകള്‍, നിരന്തരം സംഭവിക്കുന്ന പ്രസവങ്ങള്‍ മൂലം ഗര്‍ഭാശയം താഴേക്കിറങ്ങുക തുടങ്ങിയ കാരണങ്ങള്‍ മൂലമാണിത്​. അതേസമയം, പുരുഷന്മാരില്‍ പുരുഷഗ്രന്ഥിയുടെ (prostate gland) വീക്കം, അണുബാധ എന്നിവയാണ്​ പ്രധാനകാരണമായി കണ്ടുവരുന്നത്​.


മറ്റു ചില രോഗങ്ങളുടെ പാർശ്വഫലങ്ങളായും ഇൗ പ്രശ്​നം കണ്ടുവരാറുണ്ട്​. പക്ഷാഘാതം, വിറവാതം, മറവിരോഗം, പ്രമേഹം എന്നീ രോഗങ്ങൾ ഉള്ളവരില്‍ അവരുടെ നാഡീവ്യവസ്ഥയുടെ പ്രവർത്തനം തകരാറിലാവുകയും മൂത്രമൊഴിക്കണമെന്ന തോന്നലുണ്ടാവുന്ന നിമിഷത്തിൽതന്നെ മൂത്രമൊഴിച്ചുപോവുകയും ചെയ്യുന്നു. മൂത്രസഞ്ചിയില്‍ പെ​െട്ടന്ന്​ സംഭവിക്കുന്ന സങ്കോചമാണ്​ ഇവിടെ വില്ലനാവുന്നത്​. മൂത്രത്തിൽ രോഗാണുബാധയുള്ളവരിലും മൂത്രത്തിൽ കല്ലുള്ളവരിലും ഇൗ പ്രശ്​നം കാണാറുണ്ട്​.

ചില രോഗങ്ങൾമൂലം ശരീരത്തി​െൻറ ചനലശേഷി കുറഞ്ഞവരിലും ഓര്‍മക്കുറവ്, മാനസികപ്രശ്​നങ്ങൾ തുടങ്ങിയവയുള്ളവരിലും മൂത്രം പിടിച്ചുവെക്കാൻ കഴിയാതെ വരാറുണ്ട്​.

മൂത്രസഞ്ചിയുടെ ശേഷി കുറയുന്നതും ഇൗ പ്രശ്​നത്തി​ന്​ കാരണമാവാറുണ്ട്​. ഇത്തരത്തിൽ മൂത്രസഞ്ചിയുടെ ശേഷി നഷ്​ടമാവു​േമ്പാൾ ഇടക്കിടെ മൂത്രസഞ്ചി നിറഞ്ഞ് അറിയാതെ മൂത്രം പുറത്തേക്കൊഴുകുന്നു.

നിലവിൽ ഇൗ പ്രശ്​നങ്ങളെല്ലാം തുടക്കത്തിൽ ചികിത്സിച്ചാൽ മാറ്റിയെടുക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്ന ചികിത്സ ഇപ്പോൾ ലഭ്യമാണ്​. അതുകൊണ്ടുതന്നെ മൂത്രാശയ സംബന്ധമായ ചെറിയ പ്രശ്​നങ്ങൾക്കുപോലും തുടക്കത്തിലേ ചികിത്സ തേടണം. മരുന്നുകൾക്ക്​ പുറമെ ചിലതരം വ്യായാമങ്ങൾ ഡോക്​ടറുടെ നിർദേശ​പ്രകാരം ചെയ്യുന്നതും ഫലം ചെയ്യാറുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story