ആർത്തവ വിരാമത്തിന്‍റെ ലക്ഷണങ്ങൾ കൂടുതൽ വഷളാക്കുന്ന മൂന്ന് നിത്യ ഭക്ഷണങ്ങൾ
text_fieldsആർത്തവ വിരാമ സമയത്ത് സ്ത്രീകൾ നിരവധി ശാരീരിക പ്രശ്നങ്ങൾ അനുഭവിക്കാറുണ്ട്. അത്രയും കാലം നിത്യവും കഴിച്ചിരുന്ന ഭക്ഷണങ്ങൾ ആർത്തവ വിരാമ കാലത്ത് പ്രതികൂലമായി മാറുമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇത്തരത്തിൽ ആർത്തവ വിരാമ സമയത്തെ ഹോർമോൺ മാറ്റങ്ങളെ ബാധിക്കുന്ന ഭക്ഷണങ്ങളേതാണെന്ന് നോക്കാം.
കഫീൻ
കഫീൻ നാഡീ സംവിധാനത്തെ കൂടുതൽ ഉത്തേജിപ്പിക്കുകയും ഹൃദയമിടിപ്പ് കൂട്ടുകയും ചെയ്യും. ഇത് ശരീരത്തിൽ ചൂട് കൂട്ടും. ഇതിനെ തുടർന്നാണ് ആർത്തവ വിരമമായ സ്ത്രീകൾ രാത്രി കാലങ്ങളിൽ അമിതമായി വിയർക്കുന്നത്. കോഫി കുടിക്കുന്ന സ്ത്രീകളിൽ ഈ അവസ്ഥ കൂടൂതലാണെന്ന് പഠനങ്ങൾ പറയുന്നു.
പരിഹാരം
- ആർത്തവ വിരാമ സമയത്ത് കഫീൻ ഉൽപ്പന്നങ്ങളുടെ ഉപയോഗം കുറക്കാം.
- കാപ്പിക്ക് പകരം ഔഷധ പാനീയങ്ങൾ കുടിക്കാം
പഞ്ചസാര
പഞ്ചസാര രക്തത്തിലെ ഗ്ലൂക്കോസ് പെട്ടെന്ന് കുതിച്ചു ചാടാനും അതേ പോലെ കുറയാനും കാരണമാകുന്നു. ഇത് ശരീരത്തിലെ ഊർജ താപ നിയന്ത്രണം നഷ്ടമാക്കുന്നു. ആർത്തവ വിരാമ സമയത്ത് ശരീരം ഇൻസുലിനെ പ്രതിരോധിക്കാൻ തുടങ്ങും. ഈ സമയത്ത് അമിതമായി പഞ്ചസാര ഉള്ളിൽ ചെല്ലുന്നത് സ്ഥിതി കൂടുതൽ വഷളാക്കും. ഈ പ്രശ്നം ഒഴിവാക്കാൻ ഫൈബർ അടങ്ങിയ ഭക്ഷണം കൂടുതൽ കഴിക്കാം. ഒപ്പം ഭക്ഷണത്തിലെ പഞ്ചസാരയുടെ അളവ് കുറക്കുക.
മദ്യം
മദ്യം ഉപയോഗിക്കുന്നത് ആർത്തവ വിരാമ ലക്ഷണങ്ങൾ ഗുരുതരമാക്കും. മദ്യപാനം രക്തത്തിന്‍റെ ഒഴുക്കിനെ ബാധിക്കുകയും അത് ഉറക്കമില്ലായ്മക്ക് കാരണമാവുകയും ചെയ്യും. മദ്യം ഹോർമോൺ സന്തുലിതാവസ്ഥയെയും മാനസികാരോഗ്യത്തെയെും പ്രശ്നത്തിലാക്കും.
രാവിലെ കഫീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീര താപനില കൂട്ടും. അതുപോലെ ഉച്ചക്ക് പഞ്ചസാര അടങ്ങിയ ഉൽപ്പന്നങ്ങൾ കഴിക്കുന്നത് ഇൻസുലിനെയും ശരീര താപനിലയെയും ബാധിക്കും.
എന്ത് കഴിക്കാം
ആർത്തവ വിരാമ കാലത്തെ ആരോഗ്യ പ്രശ്നങ്ങൾ ലഘൂകരിക്കുന്നതിന് ഭക്ഷണത്തിൽ നിയന്ത്രണം കൊണ്ടുവരാം. സോയ, ഫ്ലാക്സ് സീഡ്, ഡാർക്ക് ചോക്ലേറ്റ് എന്നിവ കഴിക്കുന്നത് നല്ലതാണ്. ധാരാളം വെള്ളം കുടിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

