Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Articlechevron_rightനിശബ്ദനായ കൊലയാളി;...

നിശബ്ദനായ കൊലയാളി; അവഗണിക്കരുത് പാൻക്രിയാറ്റിക് കാൻസറിന്‍റെ ഈ പ്രാരംഭ ലക്ഷണങ്ങൾ

text_fields
bookmark_border
നിശബ്ദനായ കൊലയാളി; അവഗണിക്കരുത് പാൻക്രിയാറ്റിക് കാൻസറിന്‍റെ ഈ പ്രാരംഭ ലക്ഷണങ്ങൾ
cancel

പാൻക്രിയാറ്റിക് കാൻസർ പലപ്പോഴും ലക്ഷണങ്ങൾ പ്രകടമാക്കാതെയാണ് ആരംഭിക്കുന്നത്. രോഗം വല്ലാതെ വർദ്ധിച്ച ഘട്ടത്തിൽ മാത്രമാണ് പലപ്പോഴും ഇത് തിരിച്ചറിയപ്പെടാറുള്ളത്. സാധാരണ ദഹനപ്രശ്നങ്ങളായി തെറ്റിദ്ധരിച്ച് ആളുകൾ ഇവ അവഗണിക്കുന്നതാണ് പ്രധാന വെല്ലുവിളി. ബെംഗളൂരു കെ.ഐ.എം.എസ് ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടൻ്റ് ഡോ. ബാലാജി ജി പങ്കുവെച്ച വിവരങ്ങൾ താഴെ പറയുന്നവയാണ്.

രക്തത്തിലെ പഞ്ചസാരയുടെ അളവിലുള്ള മാറ്റങ്ങൾ

പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് നിയന്ത്രണാതീതമാകുന്നത് ശ്രദ്ധിക്കണം. ഇതിനൊപ്പം വയറുവേദന, ദഹനക്കേട്, ലഘുവായ ഭക്ഷണത്തിന് ശേഷം പോലും വയർ നിറഞ്ഞതായി തോന്നുക എന്നിവ പാൻക്രിയാറ്റിക് എൻസൈമുകളുടെ കുറവ് മൂലമാകാം. ഇത്തരം ലക്ഷണങ്ങൾ ഗ്യാസ്ട്രൈറ്റിസ് ആണെന്ന് കരുതി മാറ്റിവെക്കാതെ അവ നീണ്ടുനിൽക്കുന്നുണ്ടോ എന്ന് പരിശോധിക്കുക.

ശരീരഭാരം കുറയൽ

പ്രത്യേകിച്ച് പരിശ്രമമൊന്നും കൂടാതെ തന്നെ ശരീരഭാരം കുറയുന്നത് ഗൗരവമുള്ള ലക്ഷണമാണ്. ആഹാരം ശരിയായി ദഹിപ്പിക്കാനോ പോഷകങ്ങൾ ആഗിരണം ചെയ്യാനോ ഉള്ള പാൻക്രിയാസിൻ്റെ കഴിവിനെ കാൻസർ തടസ്സപ്പെടുത്തുന്നതാണ് ഇതിന് കാരണം.

പുതുതായി രോഗനിർണ്ണയം ചെയ്യപ്പെട്ട പ്രമേഹം

50 വയസ്സിനു മുകളിലുള്ള ഒരാൾക്ക് കുടുംബചരിത്രമില്ലാതെ തന്നെ പുതുതായി പ്രമേഹം വരുന്നത് ചിലപ്പോൾ പാൻക്രിയാറ്റിക് കാന്ഡസറിന്‍റെ സൂചനയാകാം. ഇൻസുലിൻ ഉൽപ്പാദിപ്പിക്കുന്ന പ്രധാന ഗ്രന്ഥി പാൻക്രിയാസ് ആയതിനാൽ ട്യൂമറുകൾ ഈ പ്രവർത്തനത്തെ ബാധിച്ചേക്കാം.

ക്ഷീണവും തളർച്ചയും

ജോലിഭാരം ഇല്ലാതിരിക്കുമ്പോഴും അല്ലെങ്കിൽ വിശ്രമമെടുത്ത ശേഷവും മാറാത്ത അമിതമായ ക്ഷീണം അവഗണിക്കരുത്. കാൻസറുമായി ബന്ധപ്പെട്ട തളർച്ച സാധാരണ ക്ഷീണത്തേക്കാൾ ആഴമേറിയതും ദീർഘകാലം നിൽക്കുന്നതുമായിരിക്കും.

പുറംവേദനയും വയറുവേദനയും

ട്യൂമർ വളരുന്നതിനനുസരിച്ച് അടുത്തുള്ള ഞരമ്പുകളിലും അവയവങ്ങളിലും സമ്മർദ്ദം ചെലുത്തുന്നു. ഇത് വയറിൻ്റെ മുകൾഭാഗത്തോ പുറംഭാഗത്തോ വേദനയ്ക്ക് കാരണമാകും. ഈ വേദന വന്നും പോയുമിരിക്കുന്നത് കൊണ്ട് പലരും ഇത് കാര്യമാക്കാറില്ല.

ദഹനത്തിലും മലവിസർജ്ജനത്തിലുമുള്ള മാറ്റങ്ങൾ

പാൻക്രിയാറ്റിക് എൻസൈമുകളുടെ കുറവ് കാരണം കൊഴുപ്പടങ്ങിയ ആഹാരം ശരിയായി ദഹിക്കാതെ വരുന്നു. ഇതിൻ്റെ ഫലമായി വിളറിയ നിറത്തിലുള്ളതോ, എണ്ണമയമുള്ളതോ, ദുർഗന്ധം വമിക്കുന്നതോ ആയ മലം കാണപ്പെടുന്നത് പാൻക്രിയാറ്റിക് കാൻസറിന്‍റെ ഒരു പ്രധാന സൂചനയാണ്.

മഞ്ഞപ്പിത്തം (ചർമ്മവും കണ്ണും മഞ്ഞനിറമാകുക)

ട്യൂമർ പിത്തനാളത്തെ തടസ്സപ്പെടുത്തുമ്പോൾ മഞ്ഞപ്പിത്തം ഉണ്ടാകാം. ചർമ്മത്തിലെ ചൊറിച്ചിൽ, കടുത്ത നിറത്തിലുള്ള മൂത്രം എന്നിവയും ഇതിൻ്റെ ലക്ഷണങ്ങളാണ്.

എപ്പോഴാണ് ഡോക്ടറെ കാണേണ്ടത്?

ഈ ലക്ഷണങ്ങളിൽ ഒരെണ്ണം മാത്രമുള്ളത് കാൻസർ ആണെന്ന് അർത്ഥമാക്കുന്നില്ല. എങ്കിലും ഒന്നിലധികം ലക്ഷണങ്ങൾ തുടർച്ചയായി കാണപ്പെടുന്നുണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കുക. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ, കാൻസർ നേരത്തെ കണ്ടെത്തുന്നത് ചികിത്സ കൂടുതൽ ഫലപ്രദമാക്കാൻ സഹായിക്കും.

ശരീരത്തിലെ മാറ്റങ്ങൾ ശ്രദ്ധിക്കുന്നതും നേരത്തെ പ്രതികരിക്കുന്നതുമാണ് ജീവൻ രക്ഷിക്കാനുള്ള വഴി. വയറിലെ അസ്വസ്ഥത, പെട്ടെന്ന് ഭാരം കുറയൽ, പുതിയ പ്രമേഹം, അമിതമായ തളർച്ച എന്നിവ അനുഭവപ്പെട്ടാൽ വൈകാതെ ഡോക്ടറെ കാണുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CancerPancreatic Cancerhealth articlecancer symptoms
News Summary - Early stage symptoms of Pancreatic cancer
Next Story