ഫാറ്റിലിവർ സ്വയം തിരിച്ചറിയാനുള്ള 5 വഴികൾ
text_fieldsകരൾ കോശങ്ങളിൽ കൊഴുപ്പടിഞ്ഞു കൂടി ഉണ്ടാകുന്ന ഫാറ്റി ലിവർ തുടക്കത്തിൽ രോഗ ലക്ഷണങ്ങൾ കാണിക്കാറില്ല. രോഗ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുമ്പോഴേക്കും പ്രശ്നം ഗുരുതരമായിട്ടുണ്ടാാകും. തുടക്കത്തിൽ തന്നെ രോഗം കണ്ടു പിടിച്ചാൽ ഇതൊഴിവാക്കാം. ഗ്യാസ്ട്രോ എൻട്രോളജിസ്റ്റായ സൗരഭ് സേതി ഇത്തരത്തിൽ രോഗം തിരച്ചറിയുന്നതിന് 5 മാർഗങ്ങൾ മുന്നോട്ടു വെക്കുന്നു.
ഉദര ഭാഗത്ത് ഭാരം കൂടൽ
ഫാറ്റി ലിവറുള്ളവരിൽ മൊത്തം ശരീരഭാരത്തിന് ആനുപാതികമല്ലാതെ ഉദര ഭാഗത്ത് മാത്രം ഭാരം കൂടും.കരളിൽ കൊഴുപ്പടിഞ്ഞു കൂടുന്നതാണ് ഇതിന് കാരണം. കരളിന് ശരീരത്തിലെത്തുന്ന കൊഴുപ്പ് കൈകാര്യം ചെയ്യാൻ കഴിയാതെ വരുമ്പോൾ ഇൻസുലിൻ പ്രവർത്തനം തകരാറിലാകും. ശരീരത്തിലെ മെറ്റബോളിസത്തിന്‍റെ കേന്ദ്രമായതുകൊണ്ടു തന്നെ അമിതമായി ശരീരത്തിലെത്തുന്ന കൊഴുപ്പ് വയറിന്‍റെ ഭഗത്താണ് അടിഞ്ഞു കൂടുക.
സ്ഥിരമായ ക്ഷീണം
ഫാറ്റി ലിവറിന്‍റെ ആദ്യ ലക്ഷണം മിക്കപ്പോഴും തുടർച്ചയായ ക്ഷീണത്തിൽ നിന്നാണ്. ശരീരത്തിലെ ഊർജ മെറ്റബോളിസത്തിന്‍റെ കേന്ദ്രം കരളാണെന്നിരിക്കെ ഇതിൽ കൊഴുപ്പ് സംസ്കരിക്കാതെ അടിഞ്ഞു കൂടുന്നത് ശരീരത്തിൽ ഊർജം എത്തിക്കാനുള്ള ശേഷിയെ ബാധിക്കും. ഇത് കടുത്ത ക്ഷീണത്തിന് കാരണമാകും. അത് കൊണ്ടുതന്നെ അകാരണമായി തുടർച്ചയായി ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് ഫാറ്റി ലിവറാണോ എന്ന് പരിശോധിക്കാം.
വാരിയെല്ലിന് വലത് ഭാഗത്ത് അസ്വസ്ഥത
വാരിയെല്ലിന് വലതു ഭാഗത്ത് താഴെ ആയാണ് കരൾ സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഫാറ്റിലിവറോ കരൾ വീക്കമോ ഉണ്ടെങ്കിൽ അവിടെ അസ്വസ്ഥതയും ചെറിയ വേദനയോ സമ്മർദ്ദമോ അനുഭവപ്പെടും. കായികാധ്വാനത്തിലേർപ്പെടുമ്പോൾഈ വേദന കൂടി വരും.
ചർമത്തിലെയും മുടിയിലെയും മാറ്റങ്ങൾ
ഫാറ്റി ലിവർ ഉള്ളവരുടെ ചർമം വരളുകയും നിറം മങ്ങുകയും ചൊറിച്ചിൽ ഉണ്ടാവുകയും ചെയ്യാൻ സാധ്യതയുണ്ട്. അസാധാരണമായി ചർമത്തിൽ പാടുകളും തിണർപ്പുകളും ഉണ്ടായേക്കും. ചർമത്തിലും കണ്ണുകളിലും മഞ്ഞ നിറം ഉണ്ടാകും. മുടി കൊഴിച്ചിലുണ്ടായേക്കും. ടോക്സിനുകൾ ശരിയായി പുറന്തള്ളാൻ കഴിയാത്തത് ചർത്തിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാക്കും.ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ വേഗം ഡോക്ടറെ കൽസൾട്ട് ചെയ്യുക.
വിശപ്പില്ലായ്മ
വിശപ്പില്ലായ്മ, ഓക്കാനം എന്നിവയാണ് ഫാറ്റി ലിവർ ദഹനപ്രക്രിയിൽ കാണിക്കുന്ന ലക്ഷണങ്ങൾ.
കൊഴുപ്പ് മാത്രമല്ല ഗുണനിലവാരമില്ലാത്ത എണ്ണകളും ഉയർന്ന കൊഴുപ്പടങ്ങിയ ഭക്ഷണങ്ങളും ഫാറ്റിലിവറിന് കാരണമാകുന്നുവെന്നാണ് ഡോ. സേതി പറയുന്നത്. പോഷക സമ്പുഷ്ടമായ ആഹാരവും, വ്യാമവും 8 മുതൽ 9 മണിക്കൂർ വരെയുള്ള ഉറക്കവും ശീലമാക്കാനാണ് അദ്ദേഹം നിർദേശിക്കുന്നത്,.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

