നിർജലീകരണം തടയാൻ വെള്ളത്തിൽ ചേർക്കാവുന്ന 5 ലളിതമായ ചേരുവകൾ
text_fieldsനിർജലീകരണം തലവേദന പോലുള്ള ശാരീരിക പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. സാധാരണ വെള്ളം കുടിക്കുന്നതിനൊപ്പം താഴെ പറയുന്ന ചേരുവകൾ കൂടി ചേർക്കുന്നത് ജലാംശം നിലനിർത്താൻ സഹായിക്കും.
നാരങ്ങ: നാരങ്ങ വെള്ളത്തിൽ ചേർക്കുന്നത് ദാഹം വർധിപ്പിക്കുകയും കൂടുതൽ വെള്ളം കുടിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഇതിലെ പൊട്ടാസ്യവും വിറ്റാമിൻ സിയും ഇലക്ട്രോലൈറ്റ് ബാലൻസ് നിലനിർത്താൻ സഹായിക്കുന്നു. പ്ലെയിൻ വെള്ളത്തേക്കാൾ ഇലക്ട്രോലൈറ്റുകൾ അടങ്ങിയ പാനീയങ്ങൾ ശരീരത്തിൽ ജലാംശം നിലനിർത്താൻ കൂടുതൽ ഫലപ്രദമാണെന്ന് പഠനങ്ങൾ പറയുന്നു.
പുതിനയില: ശരീരത്തിന് സ്വാഭാവികമായ തണുപ്പ് നൽകാൻ പുതിനക്ക് കഴിയും. പുതിനയുടെ മണവും രുചിയും വെള്ളം കുടിക്കുന്ന ശീലം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
ചിയ സീഡ്സ്: കുതിർത്ത ചിയ വിത്തുകൾ വെള്ളത്തിൽ ചേർക്കുന്നത് ജലാംശം ദീർഘനേരം നിലനിർത്താൻ സഹായിക്കുന്നു. ഇവയിലെ ഹൈഡ്രോഫിലിക് ജെൽ വലിയ അളവിൽ വെള്ളം പിടിച്ചുനിർത്താൻ കഴിവുള്ളതാണ്.
ഒരു നുള്ള് ഉപ്പ്: ശരീരത്തിലെ ജലത്തിന്‍റെ അളവ് നിയന്ത്രിക്കുന്നതിൽ സോഡിയം പ്രധാന പങ്കുവഹിക്കുന്നു. വളരെ ചെറിയ അളവിൽ ഉപ്പ് വെള്ളത്തിൽ ചേർക്കുന്നത് അമിതമായ വിയർപ്പിലൂടെയുള്ള ജലനഷ്ടം തടയാൻ സഹായിക്കും.
വെള്ളരിക്ക: ഏകദേശം 95% ജലാംശം വെള്ളരിക്കയിലുണ്ട്. വെള്ളത്തിൽ വെള്ളരിക്ക കഷ്ണങ്ങൾ ചേർക്കുന്നത് രുചി വർധിപ്പിക്കുകയും കൂടുതൽ വെള്ളം കുടിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

