ഇന്ന്​ ലോ​കാ​രോ​ഗ്യ​ദി​ന​ം:ആ​രോ​ഗ്യ​പ​രി​ര​ക്ഷ ഉ​റ​പ്പാ​ക്കൂ; മി​ക​ച്ച ചി​കി​ത്സ നേ​ടൂ 

08:48 AM
07/04/2018
World-Health-Day-23

ന്യൂ​യോ​ർ​ക്​: ലോകമെന്നും ഇന്ന്​ ലോ​കാ​രോ​ഗ്യ​ദി​ന​മായി ആചരിക്കുന്നു. 1948 ഏ​പ്രി​ൽ ഏ​ഴി​നാ​ണ്​ ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന സ്​​ഥാ​പി​ച്ച​ത്. അതേവർഷം ​ജ​നീ​വ​യി​ൽ ​ത​ന്നെ ന​ട​ന്ന ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന​യു​ടെ ആ​ദ്യ​ത്തെ സ​മ്മേ​ള​ന​ത്തി​ലാ​ണ് 1950 മു​ത​ൽ എ​ല്ലാ​വ​ർ​ഷ​വും ഏ​പ്രി​ൽ ഏ​ഴി​ന്​ ലോ​കാ​രോ​ഗ്യ​ദി​നം ആ​ച​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന​യു​ടെ സ്ഥാ​പ​ക​ദി​നം ആ​ച​രി​ക്കു​ന്ന​തോ​ടൊ​പ്പം ഏ​തെ​ങ്കി​ലും ആ​ഗോ​ള ആ​രോ​ഗ്യ​പ്ര​ശ്ന​ത്തെ ലോ​ക​ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രാ​നും ഈ ​ദി​നാ​ച​ര​ണം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു.

സം​ഘ​ട​ന നി​ല​വി​ൽ​വ​ന്ന​തു​മു​ത​ൽ ഗു​രു​ത​ര ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ളാ​യ പോ​ളി​യോ, സ്മാ​ൾ പോ​ക്‌​സ്, ചി​ക്ക​ൻ പോ​ക്‌​സ് എ​ന്നി​വ​ക്കെ​തി​രെ അ​ത് ശ​ക്ത​മാ​യ ബോ​ധ​വ​ത്ക​ര​ണ, നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ണ്ടി​ട്ടു​ണ്ട്. ഓ​രോ വ​ർ​ഷ​വും പ്ര​ത്യേ​ക വി​ഷ​യ​ങ്ങ​ൾ ലോ​കാ​രോ​ഗ്യ​ദി​നാ​ച​ര​ണ​ത്തി​ന് തെ​ര​ഞ്ഞെ​ടു​ക്കാ​റു​ണ്ട്. എ​ല്ലാ​വ​ർ​ക്കും, എ​വി​ടെ​യും ആ​രോ​ഗ്യ പ​രി​ര​ക്ഷ എ​ന്ന​താ​ണ്​ ഇൗ ​വ​ർ​ഷ​ത്തെ  വി​ഷ​യം. ചി​ല രാ​ജ്യ​ങ്ങ​ളി​ൽ ആ​രോ​ഗ്യ​പ​രി​ര​ക്ഷ​പ​ദ്ധ​തി​ക​ൾ വ​ള​രെ​യേ​റെ മു​ന്നോ​ട്ടു​പോ​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, ലോ​ക​ജ​ന​സം​ഖ്യ​യു​ടെ പ​കു​തി​യി​ലേ​റെ പേ​ർ​ക്ക്​ ഇ​പ്പോ​ഴും മെ​ച്ച​പ്പെ​ട്ട ചി​കി​ത്സ അ​പ​ര്യാ​പ്​​ത​മാ​യി തു​ട​രു​ക​യാ​ണ്.

പ​ണ​മി​ല്ലാ​ത്ത​തു​ത​ന്നെ പ്ര​ധാ​ന കാ​ര​ണം. മി​ക​ച്ച ആ​രോ​ഗ്യ​മു​ള്ള പൗ​ര​ന്മാ​രെ വാ​ർ​ത്തെ​ടു​ക്കു​ന്ന​ത്​ രാ​ജ്യ​ത്തി​​​െൻറ സാ​മൂ​ഹി​ക-​സാ​മ്പ​ത്തി​ക പു​രോ​ഗ​തി​ക്കും ഗു​ണ​ക​ര​മാ​ണ്.  2023 ഒാ​ടെ നൂ​റു​കോ​ടി​യി​ലേ​റെ ജ​ന​ങ്ങ​ളെ  ആ​രോ​ഗ്യ​പ​രി​ര​ക്ഷ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ക്കു​ക​യാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്. 1995 ലെ ​പോ​ളി​േ​യാ നി​ർ​മാ​ർ​ജ​ന​ത്തി​നാ​യു​ള്ള യ​ജ്ഞ​മാ​യി​രു​ന്നു ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ഏ​റ്റ​വും വി​ജ​യ​ക​ര​മാ​യ കാ​മ്പ​യി​നു​ക​ളി​ലൊ​ന്ന്. 

Loading...
COMMENTS