കുട്ടികളു​െട ആരോഗ്യം സുരക്ഷിതമെന്ന്​ കരുതുന്നുണ്ടോ? എന്നാൽ ​തെറ്റി

14:31 PM
19/02/2020

ല്ല ഭക്ഷണം, വസ്​ത്രം, താമസ സൗകര്യം, വിദ്യാഭ്യാസം എന്നിവ നൽകി സംരക്ഷിച്ചുപോരുന്ന നമ്മുടെ കുട്ടികൾ ആരോഗ്യ കാര്യത്തിൽ സുരക്ഷിതരാണെന്ന്​ തോന്നു​ന്നു​ണ്ടോ?. ലോകത്തിലെ ഒരു കുട്ടിയുടെ പോലും ആരോഗ്യം സുരക്ഷിതമല്ലെന്ന യുനൈറ്റഡ്​ നേഷൻസി​​​​െൻറ റി​േപ്പാർട്ടാണ്​ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്​​​. കാലവസ്​ഥ വ്യതിയാനവും മലിനീകരണവും വലിയതോതിൽ കുട്ടികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

 

കാലാവസ്​ഥ വ്യതിയാനം, പരിസ്​ഥിതി നശീകരണം, കുടിയേറ്റം, യുദ്ധം, അസന്തുലിതാവസ്​ഥ, നഗരവത്​കരണം എന്നിവയാണ്​ കുട്ടികളുടെ ആരോഗ്യത്തെ തകർക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നവ. വികസിത രാജ്യങ്ങളിലെ കുട്ടികൾക്ക്​ അതിജീവനത്തിനും ആരോഗ്യ വീണ്ടെടുപ്പിനുമായി നിരവധി അവസരങ്ങൾ ലഭിക്കാറുണ്ട്​. എന്നാൽ ദരിദ്ര രാജ്യങ്ങളിലെ കുട്ടികൾക്ക്​ ഈ അവസരം നിഷേധിക്കപ്പെടുകയാണ്​. ഉയർന്ന തോതിൽ കാർബൺ പുറന്തള്ളുന്നതിനെ തുടർന്ന്​ അവരുടെ ആരോഗ്യകരമായ ഭാവിക്ക്​ കോട്ടം സംഭവിക്കുമെന്നും ലോകാരോഗ്യ സംഘടനയും യുനിസെഫും ചേർന്ന്​ പുറത്തിറക്കിയ മെഡിക്കൽ ജേർണലിൽ പറയുന്നു​. കുട്ടികളുടെ അഭിവൃദ്ധി, വികസനം, സമത്വം എന്നിവയിൽ ഒരു രാജ്യത്തിനുപോലു​ം തൃപ്​തികരമായ നേട്ടം കൈവരിക്കാനായി​ട്ടില്ല.

മാറിവരുന്ന ഭക്ഷണശീലം മുതിർന്നവരിലും കുട്ടികളിലും വലിയ തോതിലുള്ള ആരോഗ്യപ്രശ്​നങ്ങൾക്ക്​ വഴിവെക്കാറുണ്ട്​. ജങ്ക്​ ഫുഡ്​ ഉപയോഗം കുട്ടികളുടെ സ്വാഭാവിക വളർച്ചയെ സ്വാധീനിക്കും. അവ സൃഷ്​ടിക്കുന്ന പൊണ്ണത്തടി കുഞ്ഞുങ്ങളിൽ ഒരു പ്രായമെത്തു​േമ്പാൾ പ്രമേഹം തുടങ്ങിയ അവസ്​ഥകൾക്കും വഴിവെക്കും. ലോകത്തിൽ ദശലക്ഷകണക്കിന് കുട്ടികളാണ്​ പൊണ്ണത്തടി മൂലം ഇപ്പോൾ കഷ്​ടപ്പെടുന്നതെന്നും കണക്കുകൾ പറയുന്നു. കൂടാതെ പുകയില, മദ്യം എന്നീ ശീലങ്ങളും കുട്ടികളിൽ വർധിച്ചുവരുന്നതായി പഠനം ചൂണ്ടിക്കാട്ടുന്നു. ​ 

Loading...
COMMENTS