ര​ക്ത​ദാ​ന​ത്തി​ലൂ​െ​ട ഗു​ണ​ങ്ങ​ൾ ഏ​റെ

18:44 PM
14/06/2019

ജീ​വ​നെ ചേ​ർ​ത്തു​പി​ടി​ക്കു​ന്ന​തി​​നൊ​പ്പം ര​ക്ത​ദാ​ന​ത്തി​ലൂ​ടെ വ്യ​ക്തി​ക്കും ഗു​ണ​ങ്ങ​ളേ​റെ. ദാ​താ​വി​നും സ്വീ​ക​ർ​ത്താ​വി​നും ഗു​ണ​ക​ര​മാ​യ ഒ​രു മ​ഹ​ത്​​കൃ​ത്യ​മാ​ണ്​ ര​ക്ത​ദാ​നം. ദാ​നം ന​ൽ​കു​ന്ന​വ​രു​ടെ ര​ക്തം സ്ഥി​രം പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്ക​പ്പെ​ടു​മെ​ന്ന​താ​ണ്​ പ്ര​ധാ​ന​മെ​ച്ചം. ഇ​തു​വ​ഴി ഇ​വ​ർ​ക്ക്​ ര​ക്ത​ത്തി​ലൂ​ടെ പ​ക​രു​ന്ന രോ​ഗ​ങ്ങ​ളി​ല്ലെ​ന്ന്​ ഉ​റ​പ്പി​ക്കാം. അ​ഥ​വ ഉ​ണ്ടാ​യാ​ൽ ത​ന്നെ പ്രാ​രം​ഭ​ദ​ശ​യി​ൽ ക​ണ്ടെ​ത്ത​പ്പെ​ടു​ക​യും അ​വ​ക്കാ​വ​ശ്യ​മാ​യ ചി​കി​ത്സ​ക​ൾ ന​ൽ​കു​ക​യും ചെ​യ്യും. മാ​ത്ര​മ​ല്ല സ്ഥി​ര​മാ​യി ര​ക്തം ദാ​നം​ചെ​യ്യു​ന്ന​വ​രു​ടെ കൊ​ള​സ്​​ട്രോ​ൾ കൂ​ടാ​തെ നി​ൽ​ക്കും. ര​ക്ത​ത്തി​ൽ ഇ​രു​മ്പി​​െൻറ അം​ശം അ​ടി​ഞ്ഞു​കൂ​ടു​ന്ന​ത്​ ഒ​ഴി​വാ​ക്കാ​നും സാ​ധി​ക്കും. എ​ച്ച്​.​ഐ.​വി അ​ണു​ബാ​ധ, മ​ലേ​റി​യ, ഹെ​പ്പ​​റ്റൈ​റ്റി​സ്​ ബി, ​ഹെ​പ്പ​െ​റ്റെ​റ്റി​സ്​ സി ​തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ളാ​ണ്​ ര​ക്ത​ദാ​ന​ത്തി​നെ​ത്തു​േ​മ്പാ​ൾ ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​യി​ലൂ​ടെ പ്ര​ധാ​ന​മാ​യും ക​ണ്ടെ​ത്താ​ൻ ക​ഴി​യു​ന്ന​ത്. 

ആ​ർ​ക്കൊ​ക്കെ ര​ക്തം ദാ​നം​ചെ​യ്യാം

പ്രാ​യ​പൂ​ർ​ത്തി​യാ​യ ഒ​രു വ്യ​ക്തി​യു​ടെ ശ​രീ​ര​ത്തി​ൽ അ​ഞ്ച്​ ലി​റ്റ​ർ ര​ക്ത​മാ​ണു​ള്ള​ത്. അ​തി​ൽ 350 മു​ത​ൽ 450 മി​ല്ലി​ലി​റ്റ​ർ ര​ക്തം ഒ​രാ​ൾ​ക്ക്​ ഒ​രു​പ്രാ​വ​ശ്യം ദാ​നം​ചെ​യ്യാം. പ​തി​നെ​ട്ടി​നും അ​റു​പ​തി​നു​മി​ട​യി​ൽ പ്രാ​യ​മു​ള്ള ആ​ർ​ക്കും ര​ക്തം ദാ​നം​ചെ​യ്യാം. ദാ​താ​വി​ന്​ 45 കി​ലോ​ഗ്രാം തൂ​ക്ക​മെ​ങ്കി​ലും ഉ​ണ്ടാ​യി​രി​ക്ക​ണം. ഓ​രോ മൂ​ന്നു​മാ​സം കൂ​ടു​േ​മ്പാ​ഴും ര​ക്ത​ദാ​നം ചെ​യ്യാം. എ​ന്നാ​ൽ, ഹൃ​​ദ്രോ​ഗം, ര​ക്ത​സ​മ്മ​ർ​ദം, പ്ര​മേ​ഹം, ചു​ഴ​ലി, അ​ർ​ബു​ദം, ക​ര​ൾ രോ​ഗം, ഹെ​പ്പ​റ്റൈ​റ്റി​സ്​ ബി, ​സി, എ​ച്ച്.​ഐ.​വി അ​ണു​ബാ​ധ എ​ന്നി​ങ്ങ​നെ​യു​ള്ള രോ​ഗി​ക​ൾ ര​ക്തം ദാ​നം ചെ​യ്യാ​ൻ പാ​ടി​ല്ല. മ​നോ​രോ​ഗ​ത്തി​ന്​ മ​രു​ന്ന്​ ക​ഴി​ക്കു​ന്ന​വ​രും ര​ക്തം ദാ​നം​ചെ​യ്യാ​ൻ പാ​ടി​ല്ല.

Loading...
COMMENTS