വ​യോ​ധി​ക​യു​ടെ ക​ണ്ണി​ൽ 27 ലെ​ൻ​സു​ക​ൾ

00:23 AM
17/07/2017

ല​ണ്ട​ൻ: തി​മി​ര ശ​സ്​​ത്ര​ക്രി​യ​ക്കാ​യി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ  67കാ​രി​യു​ടെ ക​ണ്ണി​ൽ 27 കോ​ൺ​ടാ​ക്​​റ്റ്​ ലെ​ൻ​സു​ക​ൾ. ല​ണ്ട​നി​ലെ സോ​ലി​ഹു​ൽ ആ​ശു​പ​ത്രി​യി​ൽ  ഒ​പ്​​താ​ൽ​മോ​ള​ജി ട്രെ​യ്​​നി ആ​യ ഇ​ന്ത്യ​ൻ വം​ശ​ജ ഡോ. ​രു​പാ​ൽ ​െമാ​ർ​ജാ​രി​യ ആ​ണ്​ ഇ​ത്ര​യും ലെ​ൻ​സു​ക​ൾ ക​ണ്ടെ​ത്തി​യ​ത്.

 പ​രി​ശോ​ധ​ന​യി​ൽ ആ​ദ്യം 17 എ​ണ്ണം ക​ണ്ട്​ ഞെ​ട്ടി​യെ​ങ്കി​ലും പി​ന്നീ​ട്​ പ​ത്തെ​ണ്ണം​കൂ​ടി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇ​ങ്ങ​നെ ആ​രു​ടെ ക​ണ്ണി​ലും മു​മ്പ്​ ക​ണ്ടി​ട്ടി​ല്ല. ലെ​ൻ​സു​ക​ൾ ഒ​ന്നൊ​ന്നി​നോ​ട്​ ഒ​ട്ടി​​ച്ചേ​ർ​ന്ന നി​ല​യി​ൽ ആ​യി​രു​ന്നു. അ​മ്പ​ര​പ്പി​ച്ച കാ​ര്യം, ഇ​വി​ടെ വ​ന്നി​രി​ക്കു​ന്ന​തു​വ​രെ ഇൗ ​ലെ​ൻ​സു​ക​ൾ ത​​െൻറ ക​ണ്ണി​ൽ ഉ​ള്ള കാ​ര്യം രോ​ഗി ശ്ര​ദ്ധി​ച്ചി​രു​ന്നി​ല്ല എ​ന്ന​താ​ണ്. ഇ​ത്​ ഇ​വ​രു​ടെ ക​ണ്ണി​ന്​ ഏ​െ​റ അ​സ്വ​സ്​​ഥ​ക​ൾ സൃ​ഷ്​​ടി​ച്ചി​ട്ടു​ണ്ടാ​വാ​മെ​ന്നും രു​പാ​ൽ പ​റ​ഞ്ഞു. ഇ​വ​യെ​ല്ലാം ചേ​ർ​ന്ന്​ ക​ണ്ണി​ന്​ ഒ​രു നീ​ല​നി​റം ന​ൽ​കി​യി​രു​ന്നു. വാ​ർ​ധ​ക്യ​ത്തി​ലേ​ക്കെ​ത്തി​യ​പ്പോ​ൾ ഇ​വ​മൂ​ലം ക​ണ്ണു​ക​ൾ വ​ര​ണ്ട്​ അ​സ്വ​സ്​​ഥ​മാ​യി.

 ​35 വ​ർ​ഷ​ത്തോ​ളം  മാ​സ​ത്തി​ലൊ​രി​ക്ക​ൽ മാ​റ്റി​വെ​ക്കാ​വു​ന്ന ത​രം ലെ​ൻ​സു​ക​ൾ ഇ​വ​ർ നി​ര​ന്ത​രം ഉ​പ​യോ​ഗി​ച്ചി​രു​ന്നു​​വ​ത്രെ. എ​ന്നാ​ൽ, ഇ​ത്ര​യും ലെ​ൻ​സു​ക​ൾ സ്വ​ന്തം ക​ണ്ണി​ൽ​നി​ന്ന്​ നീ​ക്കി​യ​തു ക​ണ്ട്​  ഞെ​ട്ടി​യി​രി​ക്കു​ക​യാ​ണ്​ വ​യോ​ധി​ക. കോ​ൺ​ടാ​ക്​​റ്റ്​ ലെ​ൻ​സു​ക​ൾ എ​​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും ഉ​പ​യോ​ഗി​ക്കാം. എ​ന്നാ​ൽ, അ​ത്​ ശ​രി​യാ​യ രീ​തി​യി​ൽ പ​രി​പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ ക​ണ്ണി​​െൻറ കാ​​ഴ്​​ച​യെ​കൂ​ടി ക്ര​മേ​ണ ബാ​ധി​ക്കും -രു​പാ​ൽ മു​ന്ന​റി​യി​പ്പ്​ ന​ൽ​കു​ന്നു.

COMMENTS