നാവ്​ വടിക്കുന്നതെന്തിന്​?

15:15 PM
28/06/2018
Tongue-Cleaner

ദിവസവും രണ്ടു നേരം പല്ലു തേക്കണം എന്നതു പോലെ തന്നെ പ്രധാനമാണ്​ നാവ്​ വൃത്തിയാക്കുന്നതും. പല്ലുകൾ വൃത്തിയായി സൂക്ഷിക്കണമെങ്കിൽ നാവും വൃത്തിയായിരിക്കണം. അണുക്കൾക്ക്​ ഒളിച്ചിരിക്കാൻ കൂടുതൽ സാധ്യതകളുള്ള സ്​ഥലമാണ്​ നാവ്​. നാവിലെ അണുക്കൾ പല്ല്​ കേടാക്കുക മാത്രമല്ല, വായ്​നാറ്റമുണ്ടാക്കുന്നതിനും ഇടയാക്കും. എന്നാൽ നാവ്​ എങ്ങനെ വൃത്തിയാക്കണം എന്നതാണ്​ പ്രശ്​നം. വായ കഴുകുന്നതുകൊണ്ട്​ മാത്രം നാവ്​ വൃത്തിയാകുകയില്ല. 

നാം ദിവസവും ടങ്​ക്ലീനർ കൊണ്ട്​ നാവ്​ വടിക്കാറാണ്​ പതിവ്​. പ്ലാസ്​റ്റിക്കി​​െൻറയോ സ്​റ്റെയിൻലെസ്​ സ്​റ്റീലി​​െൻറയോ ടങ്​ക്ലീനർ ഇതിനായി ഉപയോഗിക്കാറുണ്ട്​. എന്നാൽ ഇത്​ പലപ്പോഴും മുറിവുകളിലേക്കും മറ്റും നയിക്കുന്നു. ശക്​തി​െകാടുത്ത്​​ നാവ്​ വടിച്ചാൽ പ്രതലം മുറിയുമെന്ന്​ മാത്രമല്ല, രുചി മുകുളങ്ങളെയും അത്​ ബാധിക്കുന്നു. അതിനാൽ പതുക്കെ നാവു വടിക്കണം. 

ബ്രഷ്​ ഉപയോഗിച്ച്​ തന്നെ നാവ്​ വൃത്തിയാക്കുന്നതാണ്​ നല്ലത്​. 

  • നാവി​​െൻറ പുറം ഭാഗവും അകവും ബ്രഷ്​ ചെയ്യുക 
  • ഇരു വശങ്ങളും ബ്രഷ്​ ചെയ്യുക
  • തുടർന്ന്​ വെള്ളമുപയോഗിച്ച്​ നന്നായി വായകഴുകുക

എന്നാൽ അമിതമായി ബ്രഷ്​ ചെയ്യുന്നതും നാവിനെ അപകടത്തിലാക്കും. 

Loading...
COMMENTS