Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightകോവിഡിനെതിരെ...

കോവിഡിനെതിരെ ഹൈഡ്രോക്​സിക്ലോറോക്വിൻ പരീക്ഷണം റദ്ദാക്കി ലോകാരോഗ്യ സംഘടന

text_fields
bookmark_border
കോവിഡിനെതിരെ ഹൈഡ്രോക്​സിക്ലോറോക്വിൻ പരീക്ഷണം റദ്ദാക്കി ലോകാരോഗ്യ സംഘടന
cancel

ന്യൂയോർക്​: സുരക്ഷ ആശങ്കയെ തുടർന്ന്​ മലേറിയക്ക്​ ഉപയോഗിക്കുന്ന ഹൈഡ്രോക്​സിക്ലോറോക്വിൻ കോവിഡ്​-19നെ  പ്രതിരോധിക്കാൻ പരീക്ഷണവിധേയമായി ഉപയോഗിക്കുന്നത്​ താൽക്കാലികമായി റദ്ദാക്കി ലോ​കാരോഗ്യസംഘടന. ലോകാരോഗ്യ സംഘടന മേധാവി ജനറൽ ടെഡ്രോസ്​ അദാനോം ഗെബ്രിയേസുസ്​ ആണ്​ വിർച്വൽ വാർത്തസമ്മേളനത്തിനിടെ ഇക്കാര്യം അറിയിച്ചത്​.

കോവിഡ്​ രോഗികളിൽ ഈ മരുന്നുപയോഗം മരണസാധ്യത കൂട്ടുമെന്ന്​ ലാൻസറ്റ്​ ജേണൽ റിപ്പോർട്ട്​ പുറത്തുവന്നിരുന്നു. കോവിഡ്​ പ്രതിരോധ മരുന്നായി ദിവസേന ഹൈഡ്രോക്​സിക്ലോറോക്വിൻ ഉപയോഗിക്കുന്നുണ്ടെന്ന യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപി​​​െൻറ വെളിപ്പെടുത്തലിനു പിന്നാലെയാണിത്​. സുരക്ഷിതമല്ലെന്ന ആരോഗ്യപ്രവർത്തകരുടെ മുന്നറിയിപ്പു പോലും അവഗണിച്ചായിരുന്നു ട്രംപി​​​െൻറ മരുന്നുപയോഗം.

നേരത്തേയും പരീക്ഷണങ്ങൾക്കല്ലാതെ കോവിഡ്​ രോഗികളിൽ ഈ മരുന്ന്​ ഉപയോഗിക്കുന്നതിൽ എതിർപ്പു പ്രകടിപ്പിച്ചിരുന്നു ലോകാരോഗ്യസംഘടന. അതിനിടെ, രോഗവ്യാപനത്തി​​​െൻറ നിർണായകഘട്ടത്തിലാണ്​ ലോകമെന്നും ഉടൻ തന്നെ കോവിഡി​​​െൻറ രണ്ടാംഘട്ടവ്യാപനവും ഉണ്ടാകാമെന്നും ലോകാരോഗ്യ സംഘടന എമർജൻസി പ്രോഗ്രാം മേധാവി മൈക്​ റയാൻ മുന്നറിയിപ്പു നൽകി.

കോവിഡ്​-19​​​െൻറ ഉറവിടത്തെ കുറിച്ച്​ ചൈനീസ്​ അധികൃതരുമായി ചർച്ച നടത്തിയതായും എന്നാൽ ശാസ്​​ത്രീയ അന്വേഷണം നടത്തുന്നത്​ എപ്പോഴാണെന്ന്​ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Coronaviruscovid 19corona outbreakhydroxycloroquine
News Summary - who update on covid
Next Story