എന്താണ് സ്​േട്രാക്ക് ? 

16:05 PM
28/09/2017
Stroke

ത​ല​ച്ചോ​റിെ​ൻറ ഒ​രു പ്ര​ത്യേ​ക ഭാ​ഗ​ത്തിെ​ൻറ പ്ര​വ​ർ​ത്ത​നം പെ​ട്ടെ​ന്ന് നി​ല​ക്കു​ക​യോ അ​വി​ടത്തെ കോ​ശ​ങ്ങ​ൾ​ക്ക് ഭാ​ഗിക​മാ​യി നാ​ശം സം​ഭ​വി​ക്കു​ക​യോ ചെ​യ്യു​ന്ന രോ​ഗാ​വ​സ്​​ഥ​യാ​ണ് സ്​േ​ട്രാ​ക്ക് അ​ല്ലെ​ങ്കി​ൽ മ​സ്​​തി​ഷ്കാ​ഘാ​തം അ​ല്ലെ​ങ്കി​ൽ പ​ക്ഷാ​ഘാ​തം എ​ന്നു പ​റ​യു​ന്ന​ത്. ഇ​ത് സം​ഭ​വി​ക്കു​ന്ന​ത് ന​മ്മു​ടെ ത​ല​ച്ചോ​റി​ലേ​ക്ക് ര​ക്ത​മെ​ത്തി​ക്കു​ന്ന ര​ക്ത​ക്കു​ഴ​ലി​ലെ ത​ട​സ്സം നി​മി​ത്ത​മോ ര​ക്ത​ക്കു​ഴ​ലു​ക​ൾ പൊ​ട്ടു​ന്ന​ത് മൂ​ല​മോ ആ​ണ്.

സ്​േട്രാക്ക് അഥവ മസ്​തിഷ്കാഘാതത്തെ െബ്രയിൻ അറ്റാക്ക് എന്ന് വിളിക്കുന്നത് എന്തുകൊണ്ടാണ്?  
ഓ​ക്സി​ജ​ൻ സ​ദാ ല​ഭി​ച്ചു​കൊ​ണ്ടി​രു​ന്നാ​ൽ മാ​ത്ര​മേ ത​ല​ച്ചോ​റി​ലെ കോ​ശ​ങ്ങ​ൾ​ക്ക് പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യൂ. ഏ​തെ​ങ്കി​ലും കാ​ര​ണ​വ​ശാ​ൽ ത​ല​ച്ചോ​റി​ലേ​ക്കു​ള്ള ര​ക്ത​പ്ര​വാ​ഹം നി​ല​ച്ചാ​ൽ ത​ല​ച്ചോ​റി​ലെ കോ​ശ​ങ്ങ​ൾ​ക്ക് വേ​ണ്ട​ത്ര ഓ​ക്സി​ജ​ൻ ല​ഭി​ക്കാ​തെ​വ​രും. ഓ​ക്സി​ജ​ൻ ല​ഭി​ക്കാ​തെ വ​ന്നാ​ൽ കോ​ശ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം ത​ക​രാ​റി​ലാ​വു​ക​യും അ​വ ന​ശി​ച്ചു​പോ​വു​ക​യും ചെ​യ്യു​ന്നു. ഒ​രി​ക്ക​ൽ ന​ശി​ച്ചാ​ൽ പി​ന്നീ​ട് ഉ​ണ്ടാ​കാ​ൻ ക​ഴി​യാ​ത്ത​താ​ണ് ത​ല​ച്ചോ​റി​ലെ കോ​ശ​ങ്ങ​ൾ. ത​ല​ച്ചോ​റി​ലെ കോ​ശ​ങ്ങ​ൾ​ക്ക് നാ​ശം വ​രു​ത്തു​ന്ന​തി​നാ​ലാ​ണ് െബ്ര​യി​ൻ അ​റ്റാ​ക്ക് എ​ന്ന് മ​സ്​​തി​ഷ്കാ​ഘാ​ത​ത്തെ വി​ളി​ക്കു​ന്ന​ത്.

പുതിയ കാലത്ത് നമ്മുടെ നാട്ടിൽ സ്​േട്രാക്ക് കൂടിവരുകയാണോ? 
മ​ര​ണം സം​ഭ​വി​ക്കാ​വു​ന്ന ഗു​രു​ത​ര​മാ​യ രോ​ഗ​ങ്ങ​ളി​ൽ ഹൃേ​ദ്രാ​ഗ​വും കാ​ൻ​സ​റും ക​ഴി​ഞ്ഞാ​ൽ അ​ടു​ത്ത സ്​​ഥാ​നം സ്​േ​ട്രാ​ക്കി​നാ​ണ്. സ്​േ​ട്രാ​ക്ക് ബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടി​വ​രു​ന്ന​താ​യാ​ണ് ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

സ്​േട്രാക്ക് ഉണ്ടാകാൻ സാധ്യത കൂടുതൽ പുരുഷന്മാർക്കാണോ? സ്​േട്രാക്ക് മൂലമുള്ള മരണങ്ങൾ സ്​ത്രീകളിൽ കൂടിയിരിക്കുന്നത് എന്തുകൊണ്ടാണ്? 
പു​രു​ഷ​ന്മാ​രി​ലാ​ണ് സ്​േ​ട്രാ​ക്ക് കൂ​ടു​ത​ലാ​യി കാ​ണു​ന്ന​ത്.  പു​രു​ഷ​ന്മാ​രി​ൽ സ്​​ത്രീ​ക​ളെ അ​പേ​ക്ഷി​ച്ച് സ്​േ​ട്രാ​ക്ക് നേ​ര​ത്തെ ബാ​ധി​ക്കു​ന്നു. എ​ല്ലാ നാ​ൽപത് സെ​ക്ക​ൻ​ഡി​ലും ഒ​രാ​ൾ സ്​േ​ട്രാ​ക്ക് മൂ​ലം മ​രി​ക്കു​ന്നു​ണ്ടെ​ന്നു​മാ​ണ് ക​ണ​ക്കു​ക​ൾ പ​റ​യു​ന്ന​ത്. സ്​​ത്രീ​ക​ളി​ൽ മ​ര​ണം കൂ​ടു​ത​ൽ കാ​ണു​ന്ന​തി​നു കാ​ര​ണം പ്രാ​യ​മാ​യവരിലാണ്​ സ്​േ​ട്രാ​ക്ക് കൂ​ടു​ത​ൽ ക​ണ്ടു​വ​രു​ന്ന​ത് എന്നതാണ്​. അ​തേ​പോ​ലെ സ്​​ത്രീ​ക​ളി​ൽ സ്​േ​ട്രാ​ക്കിെ​ൻറ മ​രു​ന്നു​ക​ളോ​ട് പ്ര​തി​ക​ര​ണശേ​ഷി താ​ര​ത​മ്യേ​ന കു​റ​വാ​ണ്. സ്​​ത്രീ​ക​ളി​ലാ​യാ​ലും പു​രു​ഷ​ന്മാ​രി​ലാ​യാ​ലും പ്രാ​യം കൂ​ടു​ന്തോ​റും സ്​േ​ട്രാ​ക്കി​നു​ള്ള സാ​ധ്യ​ത വ​ർ​ധി​ച്ചു​വ​രു​ന്ന​താ​യാ​ണ് കാ​ണു​ന്ന​ത്.

സ്​േട്രാക്കിനുള്ള കാരണങ്ങൾ, അപകടഘടകങ്ങൾ എന്തൊക്കെയാണ്?  
പു​ക​വ​ലി​ക്കാ​രി​ൽ സ്​േ​ട്രാ​ക്കി​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ഉ​യ​ർ​ന്ന ര​ക്ത സ​മ്മ​ർ​ദം,  മ​ദ്യ​പാ​നം, ഹൈ ​കൊ​ള​സ്​േ​ട്രാ​ൾ, പ്ര​മേ​ഹം എ​ന്നി​വ​യാ​ണ് സ്​േ​ട്രാ​ക്ക് വ​രാ​ൻ ഇ​ട​യാ​ക്കു​ന്ന മ​റ്റ് കാ​ര​ണ​ങ്ങ​ൾ. ചി​ല ആ​ളു​ക​ൾ​ക്ക് പാ​ര​മ്പ​ര്യ​മാ​യും സ്​േ​ട്രാ​ക്ക് വ​രാം. പു​ക​വ​ലി​യും മ​ദ്യ​പാ​ന​വും ഒ​ഴി​വാ​ക്കു​ക​യും ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​തശൈ​ലി പി​ന്തു​ട​രു​ക​യും ചെ​യ്താ​ൽ സ്​േ​ട്രാ​ക്കി​നെ ത​ട​യാം.

dizzing

സ്​േട്രാക്ക് എങ്ങനെ തിരിച്ചറിയാനാവും?പ്രകടമായ ലക്ഷണങ്ങൾ എന്തൊക്കെയാണ്? 
ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ​ക്ക് പെ​ട്ടെ​ന്നു​ണ്ടാ​കു​ന്ന ത​ള​ർ​ച്ച​യാ​ണ് ല​ക്ഷ​ണ​ങ്ങ​ളി​ൽ പ്ര​ധാ​നം. ശ​ക്ത​മാ​യ ത​ല​വേ​ദ​ന, നാ​വു കു​ഴ​യു​ക, സം​സാ​ര​ശേ​ഷി ന​ഷ്​ട​മാ​വു​ക, ശ​രീ​ര​ഭാ​ഗ​ങ്ങ​ളി​ലു​ണ്ടാ​കു​ന്ന ത​രി​പ്പ്, ഭ​ക്ഷ​ണം ക​ഴി​ക്കാ​നും വെ​ള്ളം കു​ടി​ക്കാ​നു​മുള്ള ബു​ദ്ധി​മു​ട്ട്, ശ​രീ​ര​ത്തി​​​െൻറ ബാ​ല​ൻ​സ്​ ന​ഷ്​ട​മാ​വു​ക, ഒ​രു ക​ണ്ണിെ​ൻറ കാ​ഴ്ച​ശ​ക്തി പെ​ട്ടെ​ന്ന് കു​റ​യു​ക, മു​ഖം വ​ശ​ത്തേ​ക്ക് കോ​ടി​പ്പോ​വു​ക തു​ട​ങ്ങി​യ​വ​യാ​ണ് സ്​േ​ട്രാ​ക്കിെ​ൻറ സാ​ധാ​ര​ണ ല​ക്ഷ​ണ​ങ്ങ​ൾ. 

പ്രായമായവരിൽ സ്​േട്രാക്ക് സാധ്യത കൂടുതലാണോ? മാതാപിതാക്കളിലാർക്കെങ്കിലും സ്​േട്രാക്ക് വന്നവർക്ക് രോഗസാധ്യത കൂടുതലുണ്ടോ
പ്രാ​യ​മാ​യ​വ​രി​ൽ സ്​േ​ട്രാ​ക്കി​നു​ള്ള സാ​ധ്യ​ത​ കൂ​ടു​ത​ലാ​ണ്. സ്​േ​ട്രാ​ക്ക് വ​ന്ന​തി​ൽ മൂ​ന്നി​ൽ ര​ണ്ടും അ​റു​പ​ത്ത​ഞ്ചോ അ​തി​നു മു​ക​ളി​ലോ പ്രാ​യ​മാ​യ​വ​രാ​ണെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ പ​റ​യു​ന്ന​ത്. ജ​നി​ത​ക കാ​ര​ണ​ങ്ങ​ൾ​കൊ​ണ്ടും സ്​േ​ട്രാ​ക്ക് ക​ണ്ടു​വ​രാ​റു​ണ്ട്. മാ​താ​പി​താ​ക്ക​ളി​ലാ​ർ​ക്കെ​ങ്കി​ലും സ്​േ​ട്രാ​ക്ക് വ​ന്ന​വ​ർ ശ്ര​ദ്ധി​ക്കു​ന്ന​ത് ന​ല്ല​താ​ണ്.

സ്​േട്രാക്ക് എത്ര തരമുണ്ട്? ഏതെല്ലാം? 
പ്ര​ധാ​ന​മാ​യും ര​ണ്ടു രീ​തി​യി​ലാ​ണ് സ്​േ​ട്രാ​ക്ക് കാ​ണ​പ്പെ​ടു​ന്ന​ത്. ര​ക്ത​ധ​മ​നി​ക​ളി​ൽ ര​ക്തം ക​ട്ടപി​ടി​ക്കു​ന്ന അ​വ​സ്​​ഥ​യാ​ണ് ഇ​സ്​​കീ​മി​ക് സ്​േ​ട്രാ​ക്ക്. അ​മി​ത​ര​ക്ത​സ​മ്മ​ർ​ദം മൂ​ലം ര​ക്ത​ധ​മ​നി​ക​ൾ പൊ​ട്ടി മ​സ്​​തി​ഷ്ക​ത്തി​ൽ ര​ക്തസ്രാ​വ​മു​ണ്ടാ​കു​ന്ന​തി​നെ​ത്തു​ട​ർ​ന്നു​ള്ള സ്​േ​ട്രാ​ക്കാ​ണ് ഹെ​മ​റാ​ജി​ക് സ്​േ​ട്രാ​ക്ക്. ഇ​സ്​​കീ​മി​ക് സ്​േ​ട്രാ​ക്കി​നെ​ക്കാ​ൾ മാ​ര​ക​മാ​ണ് ഹെ​മ​റാ​ജി​ക് സ്​േ​ട്രാ​ക്ക്. ഇ​വ ര​ണ്ടാ​യാ​ലും ത​ല​ച്ചോ​റി​ലെ കോ​ശ​ങ്ങ​ൾ​ക്ക് നാ​ശം സം​ഭ​വി​ക്കും.

പ്രമേഹം, അമിത കൊളസ്​േട്രാൾ, അമിത ബിപി എന്നിവ സ്​േട്രാക്ക് സാധ്യത എത്രത്തോളം വർധിപ്പിക്കും? 
പ്ര​മേ​ഹം, അ​മി​ത കൊ​ള​സ്​േ​ട്രാ​ൾ, അ​മി​ത ബി.​പി എ​ന്നി​വ​യൊ​ക്കെ സ്​േ​ട്രാ​ക്കു​ണ്ടാ​കാ​നു​ള്ള കാ​ര​ണ​ങ്ങ​ൾ കൂ​ടി​യാ​ണ്. ഈ ​രോ​ഗ​ങ്ങ​ളു​ള്ള​വ​ർ​ മ​രു​ന്ന് ക​ഴി​ച്ച് അ​വ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി നി​ർ​ത്തി​യി​ല്ലെ​ങ്കി​ൽ കാ​ല​ക്ര​മേ​ണ സ്​േ​ട്രാ​ക്കി​ന് കാ​ര​ണ​മാ​കാം.

സ്​േട്രാക്ക് സാധ്യത പരിശോധനകളിലൂടെ മുൻകൂട്ടി കണ്ടെത്താനാവുമോ? 
പ്ര​ത്യേ​കി​ച്ച് അ​സു​ഖ കാ​ര​ണ​ങ്ങ​ളൊ​ന്നും ഇ​ല്ലാ​ത്ത​വ​രി​ൽ സാ​ധാ​ര​ണ രീ​തി​യി​ൽ പ​രി​ശോ​ധ​ന​ക​ൾ നി​ർ​ദേശി​ക്കാ​റി​ല്ല. പ്ര​മേ​ഹം, കൊ​ള​സ്​േ​ട്രാ​ൾ, ര​ക്തസ​മ്മ​ർ​ദം എ​ന്നി​വ​യു​ടെ വി​ശ​ക​ല​നം വ​ഴി സ്​േ​ട്രാ​ക്കിെ​ൻറ സാ​ധ്യ​ത ഒ​രു പ​രി​ധിവ​രെ ക​ണ്ടെ​ത്താ​വു​ന്ന​താ​ണ്.

 സ്​േട്രാക്ക് വന്നാൽ എത്രയുംവേഗം ചികിത്സ ലഭിക്കണ​െമന്ന് പറയുന്നത് എന്തുകൊണ്ടാണ്?  
ഒ​രാ​ൾ​ക്ക് സ്​േ​ട്രാ​ക്ക് ഉ​ണ്ടാ​യാ​ൽ അ​ത് സ്​േ​ട്രാ​ക്കാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ് എ​ത്ര​യുംവേ​ഗം വൈ​ദ്യ​സ​ഹാ​യം ല​ഭ്യ​മാ​ക്ക​ണം. സ്​േ​ട്രാ​ക്ക് മൂ​ലം കു​ഴ​ഞ്ഞുവീ​ഴു​ന്ന​വ​രു​ടെ ശ​രീ​ര​ത്തി​നു​ണ്ടാ​കു​ന്ന ത​ള​ർ​ച്ച ശ്ര​ദ്ധി​ച്ചാ​ൽ സ്​േ​ട്രാ​ക്കാ​ണോ എ​ന്ന് തി​രി​ച്ച​റി​യാ​ൻ സാ​ധി​ക്കും. ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടാ​ൽ രോ​ഗി​യെ നാ​ല് മ​ണി​ക്കൂ​റി​നു​ള്ളി​ൽ സി.​ടി സ്​​കാ​ൻ സൗ​ക​ര്യ​മു​ള്ള​തും ന്യൂ​റോ​ള​ജി​സ്​റ്റു​ള്ള​തു​മാ​യ  ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്ക​ണം.​ സ്​േ​ട്രാ​ക്ക് വ​ന്ന് ഒ​ന്ന​ര മ​ണി​ക്കൂ​റി​നു​ള്ളി​ൽ ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​ൻ സാ​ധി​ച്ചാ​ൽ രോ​ഗി​യെ കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​ത​ക​ളി​ൽനി​ന്നും ര​ക്ഷ​പ്പെ​ടു​ത്താ​നു​ള്ള സാ​ധ്യത കൂ​ടു​ത​ലാ​ണ്.

hospital

സ്​േട്രാക്കിനെ തുടർന്ന് ഉണ്ടാകാവുന്ന സങ്കീർണതകൾ എന്തൊക്കെയാണ്? ഇവ പൂർണമായി ഭേദമാക്കാനാവുമോ ?
ത​ല​ച്ചോ​റി​ലെ ഏ​തു​ഭാ​ഗ​ത്തെ കോ​ശ​ങ്ങ​ൾ​ക്കാ​ണോ  നാ​ശ​മു​ണ്ടാ​കു​ന്ന​ത് ആ ​ഭാ​ഗം നി​യ​ന്ത്രി​ക്കു​ന്ന ശാ​രീ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ല​ക്കും. ത​ല​ച്ചോ​റിെ​ൻറ ഇ​ടതു​ഭാ​ഗ​ത്തെ കോ​ശ​ങ്ങ​ൾ​ക്കാ​ണ് നാ​ശ​മു​ണ്ടാ​കു​ന്ന​തെ​ങ്കി​ൽ ശ​രീ​ര​ത്തിെ​ൻറ വ​ല​തു​ഭാ​ഗ​ത്തെ​യും വ​ല​തു​ഭാ​ഗ​ത്തെ ത​ക​രാ​ർ ശ​രീ​ര​ത്തിെ​ൻറ ​ഇട​തു​ഭാ​ഗ​ത്തെ​യും ബാ​ധി​ക്കു​ന്നു.

നൂ​റുപേ​ർ​ക്ക് സ്​േ​ട്രാ​ക്ക് വ​ന്നാ​ൽ 20 ശ​ത​മാ​നം പേ​ർ​ക്ക് സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങി​വ​രാ​നാ​കും. 30 ശ​ത​മാ​നം പേ​ർ​ക്ക് മാ​ര​ക​മാ​യ വൈ​ക​ല്യമു​ണ്ടാ​കാം. 40–50 ശ​ത​മാ​നം പേ​ർ​ക്ക് ചെ​റി​യ വൈ​ക​ല്യ​ങ്ങ​ളോ​ടെ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങാ​നാ​കും.

സ്​േട്രാക്കിനുള്ള ആധുനിക ചികിത്സകൾ എന്തൊക്കെയാണ്? 
 സി.​ടി സ്​​കാ​ൻ ചെ​യ്ത് ആ​ന്ത​രി​ക ര​ക്ത​സ്രാ​വം ഉ​ണ്ടോ എ​ന്ന​റി​യു​ക​യാ​ണ് ചി​കി​ത്സ​യു​ടെ ആ​ദ്യ​പ​ടി.  ര​ക്ത​സ്രാ​വം ഇ​ല്ലെ​ങ്കി​ൽ  മ​രു​ന്ന് ഇ​ഞ്ച​ക്ഷ​നി​ലൂ​ടെ ന​ൽ​കി ബ്ലോ​ക്ക് അ​ലി​യി​ക്കു​ന്നു. എ​ന്നാ​ൽ, വ​ലി​യ ര​ക്ത​ക്കുഴ​ൽ ആ​ണ് അ​ട​ഞ്ഞ​തെ​ങ്കി​ൽ ഇ​ത് ഫ​ല​പ്ര​ദ​മാ​വാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണ്. അ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ക​ത്തീ​റ്റ​ർ  ഉ​പ​യോ​ഗി​ച്ച് ര​ക്ത​ക്കു​ഴ​ലി​ലൂടെ ത​ല​ച്ചോ​റി​ലെ​ത്തി ബ്ലോ​ക്ക് നീ​ക്കം ചെ​യ്യ​ണം.

ഒരിക്കൽ സ്​േട്രാക്ക് വന്നയാൾക്ക് വീണ്ടും വരാനുള്ള സാധ്യതയുണ്ടോ? 
മി​നി സ്​േ​ട്രാ​ക്ക് എ​ന്ന ഒ​രു അ​സു​ഖ​മു​ണ്ട്. സ്​േ​ട്രാ​ക്ക് വ​ന്ന് പ​ര​മാ​വ​ധി 24 മ​ണി​ക്കൂ​റിനു​ള്ളി​ൽ ത​ന്നെ സാ​ധാ​ര​ണ​നി​ല​യി​ലാ​വു​ന്ന​താ​ണ് മി​നി സ്​േ​ട്രാ​ക്ക്. മി​നി സ്​േ​ട്രാ​ക്ക് വ​ന്ന​വ​രി​ൽ 15–20 ശ​ത​മാ​ന​ത്തി​നും അ​ടു​ത്ത മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ സ്​േ​ട്രാ​ക്ക് വ​രാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. അ​തു​കൊ​ണ്ടു ത​ന്നെ മി​നി സ്​േ​ട്രാ​ക്ക് ഒ​രു സൂ​ച​ന​യാ​യി ക​ണ്ട് ഡോ​ക്ട​റു​ടെ സ​ഹാ​യം തേ​ട​ണം.

CT-Scan.j

സ്​േട്രാക്ക് വരാതിരിക്കാൻ എന്തൊക്കെ ജീവിതശൈലി പരിഷ്കാരങ്ങളാണ് വരുത്തേണ്ടത്?  
ജീ​വി​ത​ശൈ​ലി സം​ബ​ന്ധ​മാ​യ പ​ല പ്ര​ശ്ന​ങ്ങ​ളും സ്​േ​ട്രാ​ക്കി​ലേ​ക്കു ന​യി​ക്കു​ന്ന​വ​യാ​ണ്. അ​മി​ത​വ​ണ്ണം, വ്യാ​യാ​മം ഇ​ല്ലാ​ത്ത അ​വ​സ്​​ഥ. അ​നാ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​രീ​തി എ​ന്നി​വ പ്ര​ത്യേ​കി​ച്ചും. അ​മി​ത​വ​ണ്ണം ര​ക്ത​സ​മ്മ​ർ​ദം കൂ​ടി​നി​ൽ​ക്കാ​നും കൊ​ള​സ്​േ​ട്രാ​ളിെ​ൻറ അ​ള​വു ക്ര​മാ​തീ​ത​മാ​യി കൂ​ടാ​നും പ്ര​മേ​ഹ​രോ​ഗി​ക​ൾ​ക്ക് ര​ക്ത​ത്തി​ൽ പ​ഞ്ച​സാ​ര​യു​ടെ അ​ള​വു ക്ര​മാ​തീ​ത​മാ​യി കൂ​ടാ​നും കാ​ര​ണ​മാ​കു​ന്നു. കു​ട​വ​യ​ർ ചാ​ടു​ന്ന ത​ര​ത്തി​ലു​ള്ള അ​മി​ത​വ​ണ്ണം സ്​േ​ട്രാ​ക്കി​ലേ​ക്ക് ന​യി​ക്കാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്. ഭ​ക്ഷ​ണ​ത്തി​ൽ അ​മി​ത അ​ള​വി​ൽ കൊ​ഴു​പ്പ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണ്. ര​ക്ത​സ​മ്മ​ർ​ദം കൂ​ടാ​നും കൊ​ള​സ്​േ​ട്രാ​ളിെ​ൻറ അ​ള​വു കൂ​ടാ​നും പ്ര​മേ​ഹ​രോ​ഗി​ക​ളി​ൽ പ​ഞ്ച​സാ​ര​യു​ടെ അ​ള​വു കൂ​ട്ടാ​നും വ്യാ​യാ​മ​മി​ല്ലാ​ത്ത അ​വ​സ്​​ഥ കാ​ര​ണ​മാ​കു​ന്നു. ഇ​തൊ​ക്കെ​യാ​ണ് സ്​േ​ട്രാ​ക്കി​ലേ​ക്ക് ന​യി​ക്കു​ന്ന കാ​ര​ണ​ങ്ങ​ൾ. ആ​ഹാ​ര​ത്തി​ൽ ഉ​പ്പിെ​ൻറ അ​ള​വ് അ​മി​ത​മാ​യി കൂ​ടി​യി​രി​ക്കു​ന്ന​ത് ര​ക്ത​സ​മ്മ​ർ​ദം കൂ​ടു​വാ​നും അ​തു​വ​ഴി സ്​േ​ട്രാ​ക്ക് ഉ​ണ്ടാ​കാ​നും കാ​ര​ണ​മാ​കു​ന്നു. മ​ദ്യ​പാ​ന​വും സ്​േ​ട്രാ​ക്കി​നൊ​രു കാ​ര​ണ​മാ​ണ്.

സ്​േട്രാക്ക് വരാതിരിക്കാൻ ഇനി പറയുന്ന കാര്യങ്ങൾ മുൻകരുതലായി എടുക്കാം  

  • മി​ത​മാ​യ അ​ള​വി​ൽ വെ​ള്ളം കു​ടി​ക്കു​ക
  • എ​ല്ലാ ദി​വ​സ​വും വ്യാ​യാ​മം ചെ​യ്യു​ക
  • ധാ​രാ​ളം ബീ​ൻ​സ്​ ക​ഴി​ക്കു​ക, ന​ട്ട്സ്, പ​ച്ച​ക്ക​റി​ക​ൾ എ​ന്നി​വ ഭക്ഷ​ണ​ത്തി​ൽ   ഉ​ൾ​പ്പെ​ടു​ത്തു​ക
  • പൊ​ണ്ണ​ത്ത​ടി ഇ​ല്ലാ​താ​ക്കു​ക
  • പു​ക​വ​ലി​യും മ​ദ്യ​പാ​ന​വും ഉ​പേ​ക്ഷി​ക്കു​ക 

ഡോ. അബ്ദുൽ റഹ്മാൻ കെ.പി 
സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ൻ​റ്​ ന്യൂ​റോ​ള​ജി​സ്​​റ്റ്​
ആ​സ്​​റ്റ​ർ മിം​സ്​, കോ​ഴി​ക്കോ​ട്​ 

 

COMMENTS