Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightഉറക്കമുണർന്ന് വെള്ളം...

ഉറക്കമുണർന്ന് വെള്ളം കുടിച്ചാൽ?

text_fields
bookmark_border
Representation Image
cancel
camera_alt

പ്രതീകാത്മക ചിത്രം

ചില ശീലങ്ങളുണ്ട്. ലളിതമാണെങ്കിലും അത് തുടങ്ങാൻ അൽപം ബുദ്ധിമുട്ടാണ്. എന്നാൽ, തുടങ്ങിക്കഴിഞ്ഞാൽ വളരെ എളുപ്പവും നിങ്ങളുടെ ആരോഗ്യത്തെ ഒന്നാകെ മാറ്റിമറിക്കുന്നതുമായിത്തീരും അത്. അത്തരത്തിലൊന്നാണ് നമ്മുടെ വെള്ളം കുടിക്കൽ. മനുഷ്യ ശരീരത്തിന് ഏറ്റവും ലളിതവും അതേസമയം ഏറ്റവും അവഗണിക്കപ്പെടുന്നതുമായ ആരോഗ്യശീലങ്ങളിലൊന്നാണ് ഉറക്കമുണർന്ന ഉടനെ വെള്ളം കുടിക്കുക എന്നത്.

ആയുര്‍വേദത്തിലും ആധുനിക ആരോഗ്യശാസ്ത്രത്തിലുമെല്ലാം ഈ ശീലത്തെക്കുറിച്ച് പറയുന്നുണ്ട്. ദൈനംദിന ആരോഗ്യത്തിൽ ഈ വെള്ളംകുടിക്ക് വലിയ പ്രാധാന്യമുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. രാത്രി ഉറങ്ങുമ്പോൾ നമ്മുടെ ശരീരം വെള്ളം സ്വീകരിക്കാതെ നീണ്ട സമയം ചെലവിടും. രാവിലെ എഴുന്നേൽക്കുമ്പോഴേക്ക് ശരീരം ചെറിയ തോതിലെങ്കിലും ഡീഹൈഡ്രേഷൻ അഥവാ നിർജലീകരണാവസ്ഥയിലായിരിക്കും.

ഈ അവസ്ഥ പരിഹരിക്കാൻ ഏറ്റവും നല്ല മാർഗമാണ് എഴുന്നേറ്റ ഉടൻ ഒരു ഗ്ലാസ് വെള്ളം കുടിക്കുക എന്നത്. ഉറങ്ങുമ്പോൾ ശ്വസനപ്രക്രിയക്കിടയിലും വിയർക്കുന്നതിലൂടെയും ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നു. ശാരീരികവും മസ്തിഷ്കപരവുമായ പ്രവർത്തനങ്ങളെ ഇത് ബുദ്ധിമുട്ടിലാക്കും. ഉണർന്നതിനുശേഷം അൽപം വെള്ളം കുടിക്കുന്നത് നിങ്ങൾക്ക് ഉറക്കത്തിനിടെ നഷ്ടപ്പെട്ട ഫ്ലൂയിഡ് റീസ്റ്റോർ ചെയ്യുന്നതിനും മെറ്റബോളിസം വർധിപ്പിക്കുന്നതിനും സഹായിക്കും.

ഉന്മേഷം തിരികെയെത്തിക്കും

രാത്രിയിൽ വിയർക്കുന്നതുവഴിയും നിർജലീകരണം വഴിയും നമ്മുടെ മനസ്സ് മന്ദഗതിയിലായിത്തീരും. ശാരീരികമായി കാര്യങ്ങൾ ചെയ്യാനുള്ള കഴിവും ഉണർന്ന ഉടൻ കുറവായിരിക്കും. വിവിധ പഠനങ്ങൾ തെളിയിക്കുന്നത്, ഏത് കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാനും ഓർമിച്ചെടുക്കുന്നതിനും ഉന്മേഷത്തോടെയിരിക്കാനും ഉണർന്ന ഉടൻ സാധിക്കില്ല എന്നതാണ്. അതേസമയം, എഴുന്നേറ്റ ഉടനെ വെള്ളം കുടിക്കുന്നതുവഴി ദിവസം മുഴുവൻ കൂടുതൽ ഉന്മേഷത്തോടെയിരിക്കാൻ സഹായിക്കുകയും ചെയ്യും. രാവിലെ വെള്ളം കുടിക്കുന്നത് തലച്ചോറിലേക്കുള്ള രക്തപ്രവാഹം മെച്ചപ്പെടുത്തുകയും ജാഗ്രതയും ഏകാഗ്രതയും വർധിപ്പിക്കുകയും ചെയ്യും.

ദഹനപ്രക്രിയ സജീവമാക്കും

വെള്ളം കുടിക്കുന്നത് ദഹനവ്യവസ്ഥയെ ഉണർത്തും. വെള്ളം കുടിക്കുക വഴി വയറിനുള്ളിലെ ചലനങ്ങൾ സജീവമാവും. മലബന്ധം കുറക്കാൻ ഇത് സഹായിക്കും. ഈ ശീലം ദീർഘകാലത്തേക്ക് അസിഡിറ്റി പോലുള്ള പ്രശ്നങ്ങൾ കുറക്കാൻ സഹായകമാണെന്ന് വിവിധ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

മെറ്റബോളിസം വേഗത്തിലാക്കും

ഒഴിഞ്ഞ വയറ്റിൽ വെള്ളം കുടിക്കുന്നത് നിങ്ങളുടെ മെറ്റബോളിസത്തെ വേഗത്തിലാക്കും. തെർമോജെനിസിസ് എന്നാണ് ഈ പ്രക്രിയയെ വിളിക്കുന്നത്. ശരീരം ജലം ആഗിരണം ചെയ്യുമ്പോൾ അത് കൂടുതൽ കലോറി കത്തിച്ചുതീർക്കാൻ സഹായിക്കും. 500 മില്ലീലിറ്റർ വെള്ളം കുടിക്കുന്നത് 30 മുതൽ 40 മിനിറ്റിനുള്ളിൽ നിങ്ങളുടെ മെറ്റബോളിസം 30 ശതമാനം വേഗത്തിലാക്കുമെന്ന് പഠനങ്ങൾ പറയുന്നു.

വിഷാംശങ്ങൾ പുറന്തള്ളും

വൃക്കകളുടെയും കരളിന്റെയും പ്രവർത്തനം മെച്ചപ്പെടുത്തുന്നതിലൂടെ വെള്ളം വിഷാംശങ്ങൾ മൂത്രത്തിലൂടെയും വിയർപ്പിലൂടെയും പുറത്താക്കാൻ സഹായിക്കും. പ്രത്യേകിച്ച് രാവിലെ വെള്ളം കുടിക്കുന്നത് ശരീരത്തിന്റെ സ്വാഭാവിക ‘ഡിറ്റോക്സ്’ പ്രക്രിയയെ ബൂസ്റ്റ് ചെയ്യും.

ചർമാരോഗ്യം

ശരീരത്തിൽ ആവശ്യത്തിന് ജലം ലഭിക്കുമ്പോൾ ചർമം വരളുന്ന അവസ്ഥ കുറയും. രാവിലെ വെള്ളം കുടിക്കുന്ന ശീലം ചർമത്തിന്റെ മൃദുത്വവും തിളക്കവും നിലനിർത്താൻ സഹായിക്കും. സൗന്ദര്യ പരിപാലനത്തിന്റെ ഒരു ശീലംകൂടിയാണ് ഇത്.

തലവേദന/ക്ഷീണം മാറ്റും

ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കിൽ ക്ഷീണവും തലവേദനയും ഉണ്ടാകാം. രാവിലെ ആദ്യം തന്നെ ജലാംശം ശരീരത്തിൽ ഉറപ്പാക്കുന്നത് ദ്രാവകങ്ങളുടെ സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കും.

എങ്ങനെ വെള്ളം കുടിക്കണം?

എഴുന്നേറ്റ ഉടനെ, പല്ലുതേക്കുന്നതിന് മുമ്പു തന്നെ ഒന്നോ രണ്ടോ ഗ്ലാസ് വെള്ളം കുടിക്കാം. കഴിയുന്നതും ഇളം ചൂടുവെള്ളമോ സാധാരണ താപനിലയിലുള്ള വെള്ളമോ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. വളരെ തണുത്ത വെള്ളം ഒഴിവാക്കുന്നതാണ് നല്ലത്. ചിലർ നാരങ്ങനീർ അല്ലെങ്കിൽ തേൻ എന്നിവ ചേർത്ത് വെള്ളംകുടിക്കാറുണ്ട്. എന്നാൽ, സാധാരണപോലെ വെള്ളം കുടിച്ചാലും മതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:water drinkinghealth articleHealth NewsCoolspace
News Summary - What if you wake up and drink water?
Next Story