വൈറ്റമിൻ-ഡിയുടെ കുറവ് കുട്ടികളിൽ ആസ്തമക്കും അലർജിക്കും കാരണമാവും
text_fieldsസിഡ്നി:വൈറ്റമിൻ ഡിയുടെ കുറവ് പിൽക്കാലത്ത് കുട്ടികളിൽ ആസ്തമക്കും അലർജിക്കും കാരണമാവുമെന്ന് പുതിയ പഠനം.
ഒാസ്േട്രലിയയിലെ ടെൽതോൺ കിഡ്സ് ഇൻസ്റ്റിറ്റ്യുട്ടിലെ ഗവേഷകരാണ് പഠനം നടത്തിയത്.
ബാല്യകാലത്തുണ്ടാകുന്ന വൈറ്റമിൻ ഡിയുടെ കുറവ് പിൽക്കാലത്ത് കുട്ടികളിൽ ആസ്തമയും അലർജി പോലുള്ള രോഗങ്ങൾ വരാനുള്ള സാധ്യത വർധിപ്പിക്കുമെന്നാണ് പഠനം പറയുന്നത്. വൈറ്റമിൻ ഡി പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ശ്വാസേകാശത്തിെൻറ ആരോഗ്യത്തിനും അനിവാര്യമാണെന്ന് പഠനം നടത്തിയ എലിസിയ ഹോളാമസ് പറയുന്നു.ഇതു മൂലം കുട്ടികളിൽ ബാക്ടീരിയയുടെ ബാധയുണ്ടാകാനുള്ള സാധ്യതയും ഗവേഷകർ തള്ളികളയുന്നില്ല. ഇതുമുലം കുട്ടികളുടെ ശ്വസനേന്ദ്രിയങ്ങളിലും പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യതകളുണ്ട്.
എന്നാൽകുട്ടികൾക്ക് വൈറ്റമിൻ ഡി നൽകാനുള്ള ശ്രമത്തെ പഠനം നടത്തിയവർ അനുകൂലിക്കുന്നില്ല. ശ്വാസകോശത്തിെൻറ ആരോഗ്യത്തിന് എത്രത്തോളം വിറ്റാമിൻ ഡി ആവശ്യമാണെന്ന് അറിയില്ല. വിറ്റാമിൻ ഡിയുടെ കുറവ് എങ്ങനെ നികത്താമെന്നും പഠിക്കേണ്ടിയിരിക്കുന്നു. സൂര്യപ്രകാശത്തിലുടെ ഇത് എത്രത്തോളം ലഭ്യമാകുമെന്നും കണ്ടെത്തണം അദ്ദേഹം കൂട്ടിച്ചേർത്തു. ജേണൽ ഒാഫ് അലർജി ആൻഡ് ക്ളിനിക്കൻ ഇമ്മ്യുണോളജിയിൽ ചൊവ്വാഴ്ചയാണ് പുതിയ പഠനഫലം പുറത്തുവന്നത് .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
