നിന്നു ജോലി​ ചെയ്യുന്നവർ ഭയക്കണം വെരിക്കോസിസിനെ

Vericose

ഒ​രു ജീ​വി​ത​ശൈ​ലീ രോ​ഗ​മാ​ണ്​ വെ​ര​ി​ക്കോ​സ്​​ വെ​യി​ൻ. തൊ​ഴി​ലി​െ​ൻ​റ സ്വ​ഭാ​വ​മാ​ണ്​ ഒ​രു കാ​ര​ണ​മെ​ങ്കി​ൽ ജ​നി​ത​ക കാ​ര​ണ​മാ​ണ്​ മ​റ്റൊ​ന്ന്. കൂ​ടു​ത​ൽ സ​മ​യം നി​ൽ​ക്കു​ന്ന​വ​രി​ൽ ആ​ണോ പെ​ണ്ണോ എ​ന്നി​ല്ലാ​തെ പൊ​തു​വെ ക​ണ്ടു​​വ​രു​ന്ന രോ​ഗ​മാ​ണ്​ വെ​രി​ക്കോ​സ്​ വെ​യി​ൻ. ട്രാ​ഫി​ക്​ പൊ​ലീ​സ്, അ​ധ്യാ​പ​ക​ർ, സെ​യി​ൽ​സ്​​മാ​ൻ​മാ​ർ ത​ു​ട​ങ്ങി മ​ണി​ക്കൂ​റു​ക​ളോ​ളം നി​ന്ന്​ ജോ​ലി​െ​ച​യ്യ​ു​ന്ന​വ​രി​ലാ​ണ്​ ഇൗ ​രോ​ഗം പൊ​തു​വെ കൂ​ടു​ത​ലാ​യി കാ​ണു​ന്ന​ത്.

ആദ്യലക്ഷണം
കാ​ലി​ലെ ഞ​ര​മ്പു​ക​ൾ ത​ടി​ച്ച്​ കാ​ണു​ന്ന​താ​ണ്​ ആ​ദ്യ​ല​ക്ഷ​ണം. എ​ന്നാ​ൽ, അ​തു​ പെ​െ​ട്ട​ന്ന്​ അ​ങ്ങ​നെ കാ​ണി​ല്ല. ഒ​രു സ്ഥ​ല​ത്ത്​ ഒ​രു മ​ണി​ക്കൂ​റോ ഒ​ന്ന​ര മ​ണി​ക്കൂ​റോ നി​ന്ന്​ ജോ​ലി​ചെ​യ്യു​േ​മ്പാ​ൾ പ​തു​ക്കെ കാ​ലി​ലെ ഞ​ര​മ്പു​ക​ളി​ൽ ര​ക്​​തം കെ​ട്ടി​നി​ൽ​ക്കാ​ൻ തു​ട​ങ്ങും. കാ​ലി​ൽ​നി​ന്ന്​ ര​ക്തം ഹൃ​ദ​യ​ത്തി​ലേ​ക്ക്​ കൊ​ണ്ടു​പോ​കു​ന്ന ചാ​ന​ലു​ക​ളാ​ണ്​ ഞ​ര​മ്പു​ക​ൾ. ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി ചാന​ലു​ക​ളു​ണ്ട്​ കാ​ലി​ൽ. ഇൗ ​ഞ​ര​മ്പു​ക​ൾ ര​ക്തം ഹൃ​ദ​യ​ത്തി​ലേ​ക്ക്​ പ​മ്പു ​െച​യ്യു​േ​മ്പാ​ൾ ഹൃ​ദ​യ​ത്തി​ലേ​ക്ക്​ പോ​കാ​തെ ര​ക്തം തി​രി​െ​ക കാ​ലി​ലേ​ക്കുത​ന്നെ വ​ന്ന്​ കെ​ട്ടി​ക്കി​ട​ക്കും. ഇ​തോ​ടെ ഞ​ര​മ്പു​ക​ൾ ത​ടി​ച്ച്​ വ​രും. എ​ന്നാ​ൽ, കാ​ൽ കു​റ​ച്ച്​ ഉയർത്തി​വെ​ക്കു​ന്ന​തോ​ടെ ര​ക്​​ത​യോ​ട്ടം പ​ഴ​യ രൂ​പ​ത്തി​ലാ​കും. ഇ​താ​ണ്​ ആ​ദ്യ​ത്തെ ല​ക്ഷ​ണം. കു​റ​ച്ച്​ കാ​ലം ക​ഴി​യ​ു​േ​മ്പാ​ൾ കൂ​ടു​ത​ൽ സ​മ​യം നി​ന്നാ​ൽ പാ​ദ​ത്തി​നുചു​റ്റും നീ​ര്​ വ​രാ​ൻ തു​ട​ങ്ങും. ര​ണ്ടു മ​ണി​ക്കൂ​റി​ലേ​റെ നി​ൽ​ക്കു​േ​​മ്പാ​ഴാ​ണ്​ സാ​ധാ​ര​ണ നീ​ര്​ വ​രാ​ൻ തു​ട​ങ്ങു​ന്ന​ത്. പാ​ദ​ത്തി​െ​ൻ​റ തൊ​ലി​യു​ടെ നി​റം ക​റു​ത്ത്​ തു​ട​ങ്ങുന്നതാണ്​ മ​റ്റൊ​രു ല​ക്ഷ​ണ​ം​. നാ​ലാ​മ​ത്തെ ല​ക്ഷ​ണം കാ​ലി​െ​ൻ​റ ഭാ​ഗ​ങ്ങ​ൾ ചൊ​റി​ഞ്ഞ്​ തു​ട​ങ്ങും. ഇൗ ​ചൊ​റി​ച്ചി​ൽ രൂ​ക്ഷ​മാ​കു​േ​മ്പാ​ൾ ചി​ല​ർ​ക്ക്​ തൊ​ലി​പൊ​ട്ടി മു​റി​വു​ണ്ടാ​യാ​ൽ ആ ​മു​റി​വു​ണ​ങ്ങ​ണ​മെ​ങ്കി​ൽ വെ​രി​ക്കോ​സി​സി​ന്​ കൂ​ടി ചി​കി​ത്സ തേ​ടേ​ണ്ടി​വ​രും.

ജനിതക സാധ്യത
ജോ​ലി​ക്കൊ​പ്പം ത​ന്നെ വെ​രി​ക്കോ​സ്​ വെയിൻ ഉ​ണ്ടാ​കാ​ൻ മ​​റ്റൊ​രു കാ​ര​ണ​മാ​ണ്​ പാ​ര​മ്പ​ര്യം. അ​ച്ഛനോ അ​മ്മ​ക്കോ വെ​രി​ക്കോ​സ്​ വെ​യി​ൻ ഉ​​ണ്ടെ​ങ്കി​ൽ പാ​ര​മ്പ​ര്യ​മാ​യി ആ ​രോ​ഗം മ​ക്ക​ളി​ലും ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. മാ​താ​പി​താ​ക്ക​ൾ അ​ധ്യാ​പ​ക​രോ കൂ​ടു​ത​ൽ സ​മ​യം നി​ൽ​ക്കേ​ണ്ടു​ന്ന ജോ​ലി​യോ ആ​ണ്​​ ചെ​യ്​​തി​രു​ന്ന​തെ​ങ്കി​ൽ അ​ത്ത​രം ജോ​ലി​ക​ളാ​ണ്​ മ​ക്ക​ളും ചെ​യ്യു​ന്ന​തെ​ങ്കി​ൽ അ​വ​ർ​ക്കും വ​രാ​ന​ു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

ഗര്‍ഭകാലവും വെരിക്കോസിസും

Pregnant-woman


ഗ​ർ​ഭ​കാ​ല​ത്ത്​ എ​ല്ലാ സ്​​ത്രീ​ക​ൾ​ക്കും നി​ശ്ചി​ത കാ​ല​യ​ള​വി​ൽ വെ​രി​ക്കോ​സി​സ്​ ഉ​ണ്ടാ​കും. എ​ന്നാ​ൽ, ഭൂ​രി​ഭാ​ഗം പേ​രി​ലും പ്ര​സ​വാ​ന​ന്ത​രം ഇ​ത്​ പൂ​ർ​ണ​മാ​യും മാ​റാ​റു​ണ്ട്. മൂ​ന്നു മു​ത​ൽ ആ​റു​മാ​സം വ​​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ്​ മി​ക്ക​വാ​റും വെ​രി​ക്കോ​സി​സ്​ ക​ണ്ടുതു​ട​ങ്ങു​ക. ഹോ​ർ​മോ​ൺ വ്യ​തി​യാ​നം കൊ​ണ്ടാ​ണ്​ വെ​രി​ക്കോ​സി​സ്​ പ്ര​ക​ട​മാ​കു​ന്ന​ത്. ഇ​തി​ൽ 50 മു​ത​ൽ 80 ശ​ത​മാ​നം പേ​ർ​ക്കും 18 മാ​സ​ത്തോ​ടെ ഇ​തു മാ​റും. 18 മാ​സ​ശേ​ഷ​വും ഇ​ത്​ നി​ൽ​ക്കു​ന്നു​ണ്ടെ​ങ്കി​ൽ ചി​കി​ത്സ തേ​ട​ണം.

വെരിക്കോസിസ് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ 
വെ​രി​ക്കോ​സി​സ്​ എ​ന്നു പ​റ​യു​ന്ന​ത്​ കാ​ലി​െ​ൻ​റ തു​ട​ക്കം മു​ത​ൽ  പാ​ദം വ​രെ​യു​ള്ള ഭാ​ഗ​ത്തു​ണ്ടാ​കു​ന്ന​താ​ണ്. തു​ട മു​ത​ൽ മു​ട്ട്​ വ​രെ​യ​ു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ മാം​സ​മു​ള്ള​തി​നാ​ൽ അ​ത്ത​രം ഭാ​ഗ​ത്തു​ണ്ടാ​കു​ന്ന വെ​രി​ക്കോ​സി​സി​നെ പെ​െ​ട്ട​ന്ന്​ അ​റി​യാ​ൻ ക​ഴി​ഞ്ഞു കൊ​ള്ള​ണ​മെ​ന്നി​ല്ല. മു​ട്ടി​ന്​ താ​​േ​ഴ​ക്ക്​ വെ​രി​ക്കോ​സി​സ്​ എ​ത്തു​േ​മ്പാ​ൾ മാ​ത്ര​മേ അ​തു ക​ണ്ണി​ൽ​പെ​ടു​ക​യു​ള്ളൂ. മി​ക്ക​വ​രും അ​ത്ത​രം ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടാ​ലും സാ​ര​മാ​ക്കാ​തെ വി​ടും. ഇ​ത്​ വ്യാ​പി​ച്ച്​ ഞ​ര​മ്പ്​ പൊ​ട്ടി​ക്ക​ഴി​ഞ്ഞാ​ൽ ര​ക്തം നി​ൽ​ക്കി​ല്ല. അ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര ശ​സ്​​ത്ര​ക്രി​യ​ക്ക്​ വി​ധേ​യ​മാ​കേ​ണ്ടി​വ​രും. വെ​രി​ക്കോ​സി​സ്​ ക​ടു​ത്താ​ൽ കാ​ല്​ നി​ല​ത്ത്​ കു​​ത്താ​ൻ പോ​ലും പ​റ്റാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലേ​ക്ക്​ മാ​റും. ക​ടു​ത്ത വേ​ദ​ന കാ​ര​ണം ​നി​ൽ​ക്കാ​നോ ന​ട​ക്കാ​നോ ജോ​ലി​ക്ക്​ പോ​കാ​നോ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​കും. ജോ​ലി​യ​ട​ക്ക​മു​ള്ള സ്ഥി​രം ജീ​വി​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്ന രോ​ഗ​ങ്ങ​ളി​ൽ ഒ​ന്നാ​ണ്​ വെ​രി​ക്കോ​സി​സ്​ എ​ന്നു പ​റ​യാം.

ടീച്ചര്‍മാരുടെ വെരിക്കോസിസ്
കൂ​ടു​ത​ൽ നേ​രം നി​ന്ന്​ ജോ​ലി​െ​ച​യ്യു​​ന്ന​വ​രാ​യ ​അ​ധ്യാ​പ​ക​ർ, ട്രാ​ഫി​ക്​  ജീ​വ​ന​ക്കാ​ർ, ക​ണ്ട​ക്​​ട​ർ​മാ​ർ തു​​ട​ങ്ങി​യവ​രി​ലാ​ണ്​ കൂ​ടു​ത​ലാ​യും വെ​രി​ക്കോ​സി​സ്​ കാ​ണു​ന്ന​ത്. ​സ്​​ത്രീ​ക​ളാ​യ അ​ധ്യാ​പ​ക​രി​ലാ​ണ്​ കൂ​ടു​ത​ലാ​യും വെ​രി​ക്കോ​സി​സ്​ ഉണ്ടാകുന്നത്​. കാ​ര​ണം ജോ​ലി​യു​ടെ ഭാ​ഗ​മാ​യി നി​ൽ​ക്കു​ന്ന​തി​നൊ​പ്പം വീ​ട്ടി​ലെ ജോ​ലി​ക​ൾ​ക്കാ​യും നി​ൽ​ക്കേ​ണ്ടി വ​രു​ന്ന​വ​രാ​ണി​വ​ർ. അ​തു​കൊ​ണ്ടു​ത​ന്നെ തു​ട​ക്ക​ത്തി​ൽ ചി​കി​ത്സ തു​ട​ങ്ങ​ണം.

Vericos-vein

വെരിക്കോസിസും പ്രായവും
20ന്​ ​​മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​രി​ലാ​ണ്​ വെ​രി​ക്കോ​സി​സ്​ കാ​ണു​ന്ന​ത്. പ്രാ​യം നോ​ക്കി​യാ​ൽ 50^60 വ​യ​സ്സ്​ ക​ഴി​ഞ്ഞ​വ​രി​ലാ​ണ്​ ഏ​റെ​യും ഉ​ണ്ടാ​കു​ന്ന​ത്. അ​റു​പ​ത്​ ക​ഴി​ഞ്ഞ​വ​രി​ലാ​ണ്​ കൂ​ടു​ത​ലാ​യും വെ​രി​ക്കോ​സ്​​ വെ​യി​ൻ ക​ണ്ടു​വ​രു​ന്ന​ത്.​ അ​മ്പ​ത്​ ക​ഴി​ഞ്ഞ​വ​രി​ൽ അഞ്ച​ു മു​ത​ൽ 15 ശ​ത​മാ​നം വ​രെ​യു​ള്ള​വ​രി​ലും 60 ക​ഴി​ഞ്ഞ​വ​രി​ൽ 20 ശ​ത​മാ​നം പേ​രി​ലും വെ​രി​ക്കോ​സ്​​ വെ​യി​ൻ ക​ണ്ടു​വ​ര​ു​ന്നു​ണ്ട്. 

ഞരമ്പുകള്‍ പൊട്ടുേമ്പാള്‍
വെ​രി​ക്കോ​സ്​​ വെ​യി​നിെ​ൻ​റ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടുതു​ട​ങ്ങി​യാ​ൽ ചി​കി​ത്സ എ​ടു​ക്കേ​ണ്ട​താ​ണ്. വെ​രി​ക്കോ​സ്​​ വെ​യി​നു​ക​ൾ  പൊ​ട്ടി ര​ക്തം ചീ​റ്റു​ന്ന അ​വ​സ്ഥ​യു​ണ്ടാ​യാ​ൽ ഉ​ട​ൻ​ത​ന്നെ ചി​കി​ത്സ എ​ടു​ത്താ​ൽ ​പെ​െ​ട്ട​ന്ന്​ ഭേ​ദ​മാ​കും. ചി​കി​ത്സ തേ​ടാ​ൻ മ​ടി​ച്ചാ​ൽ പൊ​ട്ടി​യ ഭാ​ഗ​ങ്ങ​ളി​ൽ വ്ര​ണ​ങ്ങ​ളു​ണ്ടാ​കു​ക​യും ചി​കി​ത്സ ദു​ർ​ഗ്ര​ഹ​മാ​കു​ക​യും ചെ​യ്യും.

ചികിത്​സ
ര​ക്ത​യോ​ട്ടം നി​യ​ന്ത്രി​ക്കു​ന്ന വാ​ൽ​വു​ക​ൾ അ​ക​ന്നുപോ​വു​ക​യോ അ​ല്ലെ​ങ്കി​ൽ മ​റ്റെ​ന്തെ​ങ്കി​ലും ത​ക​രാ​റു​ണ്ടാ​വു​ക​യോ ചെ​യ്യ​ു​േ​മ്പാ​ഴാ​ണ്​ വെ​രി​ക്കോ​സി​സ്​ ഉ​ണ്ടാ​കു​ന്ന​ത്. ഒാ​പ​ൺ സ​ർ​ജ​റി​യും ലേ​സ​ർ ചി​കി​ത്സ​യു​മാ​ണ്​ ഇപ്പോ​ൾ ഉ​ള്ള​ത്. ലേ​സ​ർ ചി​കി​ത്സ​യാ​ണ്​ പൊ​തു​വെ ക​ണ്ടുവ​രു​ന്ന​ത്. അ​ൾ​ട്രാസൗ​ണ്ട്​ സ്​​കാ​നി​ങ്ങി​ലൂടെ എ​വി​ടെ​യാ​ണ്​ കു​ഴ​പ്പ​മെ​ന്നു ക​ണ്ടെ​ത്തി ലേ​സ​ർ ഉ​പ​യോ​ഗി​ച്ച്​ ക​രി​ച്ചുക​ള​യു​ക​യാ​ണ്​ പൊ​തു​വെ ചെ​യ്യ​ു​ന്ന​ത്.
 

Loading...
COMMENTS