Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightകുട്ടികളെ പോലെ...

കുട്ടികളെ പോലെ നോക്കണം, പല്ലുകളെയും

text_fields
bookmark_border
Tooth
cancel

പല്ല്​ നന്നായാൽ പാതി നന്നായി എന്നാണ്​. വൃത്തിയും ഭംഗിയുമുള്ള പല്ലുകൾ ആരും കൊതിക്കും. ദൃഢമായ പല്ലുകൾ വ്യക്​ തി ശുചിത്വവും ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ആ​റ് വ​യ​സ്സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ളുടെ പല്ലി​​െൻ റ ആരോഗ്യകാര്യത്തിൽ അൽപംശ്രദ്ധിക്കണം. ഇൗ പ്രായത്തിലുള്ള കുട്ടികൾ പലപ്പോഴും മിഠായി പോ​ലുള്ള മധുരങ്ങളും മറ് റ്​ ആഹാര പദാർഥങ്ങളും കഴിക്കുകയും വായ കഴുകാതിരിക്കും. ഇത്​ പല്ലിനെ ബാധിക്കും. കുട്ടികളുടെ പല്ലുകൾ ​പറിഞ്ഞു പോ കാനുള്ളതാണെന്ന്​ കരുതി ശ്രദ്ധിക്കാതിരിക്കരുത്​. പാൽപ്പല്ലുകളുടെ ആരോഗ്യം സ്​ഥിരം പല്ലുകളുടെയും ആരോഗ്യത്ത െയും ബാധിക്കുന്നതാണ്​.

പല്ല്​ രോഗം എല്ലാവരിലും സാധാരണമായിരിക്കുന്നു. ദന്താരോഗ്യമെന്നത്​ വലിയ വ്യവസായമായി വളർന്നിരിക്കുന്നു. ദന്താരോഗ്യത്തെ കുറിച്ച്​ കുട്ടികളെ ബോധവാൻമാ​രാക്കേണ്ടത്​ മാതാപിതാക്കളാണ്​.

കുട്ടികളിലെ പല്ല്​ പ്രശ്​നം അവഗണിക്കരുത്​
കുട്ടികളിലെ പല്ലുകളിലെ പ്രശ്​നം അവഗണിക്കരുതെന്ന്​ വിദഗ്​ധർ പറയുന്നു. പ​ല്ലി​​​െൻറ ആ​രോ​ഗ്യം ന​ഷ്ട​മാ​കു​ന്നത്​ കുട്ടികളെ പല രൂപത്തിലാണ്​ ബാധിക്കുക. ആദ്യം പ​ല്ലു​വേ​ദ​ന​യാണ്​ ഉണ്ടാവുക. ഇത്​ കുട്ടികളുടെ മാ​ന​സി​ക, ശാ​രീ​രി​ക, സാ​മൂ​ഹ്യ മി​ക​വി​ന് ത​ട​സ്സം സൃ​ഷ്ടി​ക്കു​ം. പല്ല്​ കേടായി ദ്വാരം വീഴുന്നതോടെ ഭക്ഷണം കഴിക്കുന്നതടക്കം വളരെ വേദന അനുഭവിക്കേണ്ടിയും വരും. തുടർന്ന്​ അത്​ വി​ദ്യാ​ഭ്യാ​സ​ത്തേ​യും സ്കൂ​ളി​ലെ കാ​ര്യ​ങ്ങ​ളേ​യും ബാ​ധി​ക്കു​ം. വ​ള​ര്‍ച്ച​ക്കും വി​കാ​സ​ത്തി​നും പ്ര​തി​കൂ​ല​മാ​വു​ക​യും ചെ​യ്യും.

പല്ല്​ സംരക്ഷണത്തിൽ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം

  • രാവിലെയും രാത്രിയും നിർബന്ധമായും പല്ലുതേക്കണം. രാവിലെ എഴുന്നേറ്റ ഉടനെയും രാത്രി ഭക്ഷണത്തിന്​ ശേഷവുമാണ്​ പല്ല്​ തേക്കേണ്ടത്​.
  • ചെറിയ കുട്ടികൾക്ക്​ ആദ്യ പല്ല്​ മുളക്കു​േപനാൾ തന്നെ തേച്ചുകൊടുക്കാൻ തുടങ്ങാം. കുട്ടികൾ നല്ല വൃത്തിയിൽ പല്ലുതേക്കാനാകും വരെ രക്ഷിതാക്കൾ ചെയ്​തുകൊടുക്കുന്നതാണ്​ നല്ലത്​.
  • കുട്ടികൾക്ക്​ ഫ്ലൂറൈഡ്​ ഇല്ലാത്ത പേസ്​റ്റുകൾ ഉപയോഗിക്കാം. പേസ്​റ്റ്​ തുപ്പിക്കളയാൻ കുട്ടികളെ ശീലിപ്പിക്കണം.
  • പല്ലുതേച്ച ശേഷം ദന്തൽ ഫ്ലോസിങ്​ ചെയ്യുന്നത്​ മോണ രോഗത്തെ തടയാൻ സഹായിക്കും.
  • രാവിലെയും രാത്രിയും മാത്രമല്ല, എപ്പോൾ ഭക്ഷണം കഴിച്ചാലും അവശിഷ്​ടങ്ങൾ ഇല്ലാത്ത വിധം വായ വൃത്തിയാക്കണം.
  • രണ്ട്​ മുതൽ മൂന്നു മിനുട്ട്​ വരെ പല്ലുതേക്കാം. കൂടുതൽ സമയം ശക്​തിയായി പല്ലുതേക്കുന്നതും പല്ലുകൾ കേടാക്കുന്നതിന്​ ഇടവരുത്തും.
  • ചെറിയ കുട്ടികൾക്ക്​ പല്ല്​ വന്നു കഴിഞ്ഞാൽ രാത്രി പാൽ കൊടുക്കുന്നത്​ ഒഴിവാക്കുക. രാത്രി പാൽ കുടിക്കുന്നത്​ ദന്തക്ഷയത്തിനിട വരുത്തും. കുപ്പിപ്പാൽ കൊടുക്കുന്നതും പെ​െട്ടന്ന്​ അവസാനിപ്പിക്കുന്നതാണ്​ ദന്താരോഗ്യം സംരക്ഷിക്കാൻ നല്ലത്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsDental CareTooth CareHealth News
News Summary - Tooth Care in Children - Health News
Next Story