Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിസാരക്കാരനല്ല തൈറോയ്​ഡ്​ 

text_fields
bookmark_border
Thyroid
cancel

ശരീരത്തിലെ പ്രധാനപ്പെട്ട ഗ്രന്ഥികളിലൊന്നാണ് തൈറോയ്​ഡ്​ ഗ്രന്ഥി. കഴുത്തിൽ ആഡംസ്​ ആപ്പിളിനു തൊട്ടു കീഴിലായി ചിത്രശലഭത്തി​​​െൻറ രൂപത്തിൽ കാണുന്ന ചെറിയ ഗ്രന്ഥിയാണ്​ തൈറോയ്​ഡ്​. ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളെ മുഴുവൻ നിയന്ത്രിക്കുന്ന തൈറോയ്​ഡ്​ ഹോർമോണി​​​െൻറ ഉൽപാദനമാണ് ഇവയുടെ ധർമം. തൈറോക്‌സിൻ, കാൽസിടോണിൻ എന്നീ ഹോർമോണുകളാണ് തൈറോയ്ഡ് ഗ്രന്ഥി ഉൽപ്പാദിപ്പിക്കുന്നത്. ശരീരത്തിനാവശ്യമായ ഊർജ്ജം ഉൽപാദിപ്പിക്കുന്ന ജൈവരാസ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതാണ് തൈറോയ്​ഡ് ഹോർമോണി​​​െൻറ പ്രധാനജോലി. ശരീരകോശങ്ങളുടെ വിഘടനയും വളർച്ചയും നിയന്ത്രിക്കുന്നതും നമുക്ക് ഉന്മേഷവും ഊർജസ്വലതയും നൽകുന്നതും തൈറോയ്​ഡ് ഹോർമോണുകളാണ്.

തൈറോയ്​ഡി​​​െൻറ പ്രവർത്തനം ശരിയായി നടക്കുന്നില്ലെങ്കിൽ അത്​ വിവിധ തരത്തിൽ ആരോഗ്യത്തെ ബാധിക്കും. തൈറോയ്​ഡ്​ കൂടുതൽ ഹോർമോൺ ഉത്​പാദിപ്പിക്കുകയോ ​േവണ്ടത്ര ഉത്​പാദിപ്പിക്കാതിരിക്കുകയോ ചെയ്​താലും ആരോഗ്യത്തിന്​ ദോഷകരമാണ്​. 

Hyper-thyroidism

ഹൈപ്പർ തൈറോയിഡിസം
​തൈറോയ്​ഡ്​ ഗ്രന്ഥി ആവശ്യത്തിലേറെ പ്രവർത്തിക്കുന്നതാണ്​ ഹൈപ്പർ ​തൈറോയ്​ഡിസം. ആവശ്യത്തിലേറെ പ്രവർത്തിക്കുന്നതു മൂലം കൂടുതൽ ഹോർമോൺ ഉത്​പാദിപ്പിക്കപ്പെടുന്നു. കൂടുതൽ പ്രവർത്തിക്കുന്നതു മൂലം ഗ്രന്ഥി വലുതായി കാണപ്പെടുന്നതിനും ഇടയാക്കുന്നു. ഇരുപത് വയസ് മുതല്‍ അമ്പത് വയസുവരെയുള്ള സ്​ത്രീകളിലാണ്​​ ഇൗ പ്രശ്​നം കൂടുതലായി കാണുന്നത്​.  

കൂടുതൽ തൈറോയ്​ഡ്​ ഹേർമോൺ ഉത്​പാദനം മൂലം അസ്വസ്​ഥത, പരിഭ്രമം, കൂടിയ ഹൃദയ സ്​പന്ദനം, പെ​െട്ടന്ന്​ ദേഷ്യം പിടിക്കുക, കൂടിയ വിയർപ്പ്​, വിറയൽ, ഉത്​കണ്​ഠ, ഉറക്കക്കുറവ്​, ​മുടിയും നഖവും പെ​െട്ടന്ന്​ പൊട്ടുക, പേശികൾക്ക്​ ബലക്കുറവ്​, ഭാരം കുറയുക, ഉന്തിയ കണ്ണുകൾ തുടങ്ങിയ പ്രശ്​നങ്ങൾ അനുഭവപ്പെടും. 

hypo-thyroidism

ഹൈപ്പോ ​തൈറോയ്​ഡിസം
ഹൈപ്പർ ​ൈതറോയ്​ഡി​​​െൻറ നേരെ എതിരാണ്​ ഹൈപ്പോ ​ൈതറോയിഡ്​. സ്ത്രീകൾ നേരിടുന്ന ആരോഗ്യ പ്രശ്‌നങ്ങളിൽ പ്രധാനമാണ് ഹൈപ്പോതൈറോയ്​ഡിസം. നാൽപത് വയസ്സിന് മുകളിലുള്ള സ്ത്രീകളിലാണ് സാധാരണയായി ഇത് കണ്ടുവരുന്നത്. ഗർഭകാലവുമായി ബന്ധപ്പെട്ടാണ് സ്ത്രീകളിൽ ഹൈപ്പോതൈറോയ്​ഡ് പ്രശ്‌നങ്ങൾ പലപ്പോഴും തലപൊക്കുക.

തൈറോയ്​ഡ്​ ഹോർമോണുകളുടെ ഉൽപാദനത്തിൽ ഗണ്യമായ കുറവ് വരുമ്പോഴാണ് ഹൈപ്പോതൈറോയ്​ഡ്​ എന്ന അവസ്ഥയുണ്ടാകുന്നത്.  തളർച്ച, വിഷാദം, ശരീരോഷ്മാവിലുണ്ടാകുന്ന കുറവ്, അമിതമായി തടിക്കുക, ചർമ്മം വരണ്ടു പോകുക, മുടികൊഴിച്ചിൽ, മുഖവും കൈകാലുകളും ചീർത്തുവരിക, മണവും രുചിയും മനസിലാക്കാൻ സാധിക്കാതെ വരിക, ഹൃദയമിടിപ്പിലുണ്ടാകുന്ന ഗണ്യമായ കുറവ്, മലബന്ധം, ഓർമ്മക്കുറവ്, ശ്രദ്ധയില്ലായ്മ, പരുപരുത്ത ശബ്ദം, ക്രമം തെറ്റിയും അമിത രക്തസ്രാവത്തോടു കൂടിയും ഉണ്ടാകുന്ന ആർത്തവം, പേശികളിലെ വേദന, വന്ധ്യത, ഉയർന്ന കൊളസ്‌ട്രോൾ എന്നിവയെല്ലാം ഹൈപ്പോ തൈറോയ്​ഡുമായി ബന്ധപ്പെട്ടുണ്ടാകുന്ന ശാരീരിക പ്രയാസങ്ങളാണ്.

 ചെറുപ്പക്കാരായ സ്ത്രീകളില്‍ ഈ രോഗം വന്ധ്യതയ്ക്കും ഗര്‍ഭച്ഛിദ്രത്തിനും കാരണമാവാറുണ്ട്. ഈ രോഗം കുട്ടികളില്‍ ചിലപ്പോള്‍ ജന്മനാ കാണപ്പെടാറുണ്ട്. അങ്ങനെയുള്ള കുട്ടികളില്‍ മലബന്ധമാവും പ്രധാനലക്ഷണം. 

രക്​തപരിശോധനയിലൂടെ രോഗം കണ്ടെത്താം. കൃത്രിമ തൈറോയ്​ഡ് ഹോര്‍മോണ്‍ ഉപയോഗിച്ചാണ് ഹൈപ്പര്‍ തൈറോയ്​ഡിസം ചികിത്സിക്കേണ്ടത്. ഈ മരുന്ന് ദീര്‍ഘകാലം ഉപയോഗിക്കേണ്ടിവരും. ഇടക്കിടെ രക്തത്തിലെ തൈറോയ്ഡ് ഹോര്‍മോണ്‍നില പരിശോധിച്ച് മരുന്നി​​​െൻറ ഡോസ് ക്രമപ്പെടത്തുകയും വേണം. ഡോക്​ടറുടെ നിർദേശ പ്രകാരം മാത്രം ചികിത്​സകൾ സ്വീകരിക്കുക. 

Goiter

ഗോയിറ്റർ
തൈറോയ്​ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന തൈറോക്സിൻ എന്ന ഹോർമോണി​​​െൻറ അഭാവത്തിൽ തൊണ്ടയിലെ തൈറോയ്​ഡ്​ ഗ്രന്ഥി വീങ്ങുന്ന അവസ്ഥയാണ്​ സിംപിൾ ഗോയിറ്റർ (തൊണ്ടമുഴ). പൊതുവേ ആഹാരത്തിൽ നിന്നു ലഭിക്കുന്ന അയഡി​​​െൻറ അഭാവമാണ് ഈ രോഗത്തിന് കാരണം. കാബേജ്, കോളിഫ്ളവര്‍ എന്നീ പച്ചക്കറികള്‍ അമിതമായി കഴിക്കുന്നത്​ അയഡി​​​െൻറ കുറവിന് കാരണമാവാം. അയഡി​​​െൻറ അഭാവം നികത്താൻ കടൽ മത്​സ്യങ്ങൾ, അയഡിൻ ചേർന്ന ഉപ്പ്​ എന്നിവ ഉപയോഗിക്കാം. 

തൈറോയ്ഡ് ഗ്രന്ഥിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് തവിട് കളയാതെ ധാന്യങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍, പഴങ്ങള്‍, ചെറുമത്സ്യങ്ങള്‍ ഇവ ഭക്ഷണത്തില്‍ ഉൾപെടുത്തണം. കഞ്ഞി വെള്ളം, തിളപ്പിച്ചാറ്റിയ വെള്ളം, കരിക്കിന്‍ വെള്ളം ഇവയും ഉള്‍പ്പെടുത്താം. ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും ചെറുപയര്‍ കറിയാക്കിയോ സൂപ്പാക്കിയോ കഴിക്കുന്നത് തൈറോയ്ഡ് രോഗങ്ങളെ അകറ്റും. കാബേജ്, ബ്രോക്കോളി, കോളിഫ്ലവര്‍ തുടങ്ങിയവ തൈറോയ്ഡ് പ്രശ്നങ്ങളുള്ളവ സ്​ഥിരമായി ഉപയോഗിക്കരുത്​. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Thyroidism - Health News
Next Story