രാജ്യത്ത് 33 പേർക്ക് കോവിഡ്
text_fieldsന്യൂഡൽഹി: ആഗോളതലത്തിൽ കോവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം ലക്ഷം കടന്നപ്പോൾ ഇന്ത്യ യിൽ 33 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗനിർണയത്തിന് രാജ്യത്തെമ്പാടും 52 ലബോറ ട്ടറികൾ സ്ഥാപിച്ചു. നിലവിലെ സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആരോഗ്യമന്ത്രി ഹർഷ് വർധനുമായി ആശയവിനിമയം നടത്തി.
ജമ്മു-കശ്മീരിൽ കോവിഡ് സംശയത്തെ തുടർന്ന് പരിശോധനക്ക് വിധേയരാക്കിയ രണ്ടു പേരുടെയും സാമ്പിളുകളിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി അധികൃതർ പറഞ്ഞു. മുൻകരുതലായി ജമ്മു, സാംബ ജില്ലകളിൽ മാർച്ച് 31 വരെ പ്രൈമറി സ്കൂളുകൾ അടച്ചിടാൻ അധികൃതർ നിർദേശിച്ചു. ബയോമെട്രിക് പഞ്ചിങ്ങും ഒഴിവാക്കി.
ഇതിനിടെ, യു.എ.ഇയിൽ സ്ഥിരീകരിച്ച 15 കോവിഡ് ബാധ കേസുകളിൽ ഒരു ഇന്ത്യക്കാരനുള്ളതായി വിവരമുണ്ട്. 15ൽ 13 പേരും വിദേശങ്ങളിൽനിന്ന് എത്തിയവരാണ്. വൈറസ്ബാധ സംശയിക്കുന്ന, ഇറാനിലുള്ള ഇന്ത്യക്കാരുടെ ശരീരസ്രവങ്ങളുമായി തെഹ്റാനിൽനിന്നുള്ള വിമാനം ശനിയാഴ്ച ഡൽഹിയിലെത്തി. ഇത് വിദഗ്ധ പരിശോധന നടത്തും. ഉത്തർപ്രദേശിൽ വാർഷിക ഹോളി ആഘോഷം റദ്ദാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.
അതിനിടെ, ഇറ്റലിയിൽനിന്ന് ഇന്ത്യയിലെത്തിയ 1300 സഞ്ചാരികളെ കണ്ടെത്തി അവരിൽ രോഗനിർണയം നടത്താൻ തീരുമാനമായി. രാജസ്ഥാനിൽ വിദേശികളടക്കം 282 പേരെ പരിശോധിച്ചതിൽ, നേരത്തെ ൈവറസ് ബാധ സ്ഥിരീകരിച്ച ഇറ്റാലിയൻ ദമ്പതികൾ ഒഴികെ മറ്റാർക്കും രോഗം ബാധിച്ചിട്ടില്ല എന്ന് അധികൃതർ അറിയിച്ചു. ഫോണുകളുടെ റിങ്ടോണിനു പകരം മുന്നറിയിപ്പ് സന്ദേശം കേൾപ്പിക്കാനുള്ള സംവിധാനമൊരുക്കണമെന്ന് ടെലികോം വകുപ്പ് ഓപറേറ്റർമാർക്ക് നിർദേശം നൽകി.
കോവിഡ് വ്യാപനം തടയാൻ മുൻകരുതൽ വേണം –പ്രധാനമന്ത്രി
ന്യൂഡൽഹി: കോവിഡ് 19 വ്യാപനം തടയുന്നതിന് മുൻകരുതലിനും ചികിത്സ സൗകര്യം ഒരുക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും അവലോകന യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
ജനങ്ങളുടെ കൂടിച്ചേരൽ ഒഴിവാക്കാനും ബോധവത്കരണം നടത്താനും അദ്ദേഹം നിർദേശിച്ചു. നടപടികളിൽ തൃപ്തി പ്രകടിപ്പിച്ച അദ്ദേഹം ആസൂത്രണവും ഏകോപനവുമാണ് ആവശ്യമെന്ന് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
