Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വ​ണ്ടൂ​രി​ൽ മ​ഞ്ഞ​പ്പി​ത്ത ഭീ​ഷ​ണി; പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം ശ​ക്ത​മാ​ക്കാ​ൻ പ​ഞ്ചാ​യ​ത്തും ആ​രോ​ഗ്യ​വ​കു​പ്പും

text_fields
bookmark_border
കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രു​ടെ​ നേ​തൃ​ത്വ​ത്തി​ൽ വീ​ടു​ക​ൾ ക​യ​റി​ ബോ​ധ​വ​ത്ക​ര​ണ​ം ന​ട​ത്തും, ഹോ​ട്ട​ലു​ക​ൾ, ജ്യൂ​സ് ക​ട​ക​ൾ, ത​ട്ടു​ക​ട​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കും
വ​ണ്ടൂ​രി​ൽ മ​ഞ്ഞ​പ്പി​ത്ത ഭീ​ഷ​ണി; പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം ശ​ക്ത​മാ​ക്കാ​ൻ പ​ഞ്ചാ​യ​ത്തും ആ​രോ​ഗ്യ​വ​കു​പ്പും
cancel

വ​ണ്ടൂ​ർ: പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ മ​ഞ്ഞ​പ്പി​ത്ത രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കാ​ൻ തീ​രു​മാ​നം. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന അ​ടി​യ​ന്ത​ര യോ​ഗ​ത്തി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പ​ഞ്ചാ​യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ടു​ത്താ​യി മ​ഞ്ഞ​പ്പി​ത്ത ബാ​ധ​ക​രു​ടെ എ​ണ്ണ​ത്തി​ൽ ക്ര​മാ​തീ​ത​മാ​യ വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് രോ​ഗ​വ്യാ​പ​ന സാ​ധ്യ​ത വി​ല​യി​രു​ത്തു​ന്ന​തി​നും പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നു​മാ​യി പ്ര​സി​ഡ​ന്‍റ് കെ.​ടി. ഷം​സു​ദ്ദീ​ൻ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ച​ത്.

പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ കി​ണ​റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള കു​ടി​വെ​ള്ള സ്രോ​ത​സ്സു​ക​ളും പൊ​തു പൈ​പ്പു​ക​ളും അ​ടി​യ​ന്ത​ര​മാ​യി ക്ലോ​റി​നേ​റ്റ് ചെ​യ്ത് ശു​ദ്ധീ​ക​രി​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പി​ന് നി​ർ​ദേ​ശം ന​ൽ​കി. ഹോ​ട്ട​ലു​ക​ൾ, ജ്യൂ​സ് ക​ട​ക​ൾ, ത​ട്ടു​ക​ട​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കാ​നും തീ​രു​മാ​നി​ച്ചു. ഭ​ക്ഷ​ണ​ശാ​ല​ക​ളി​ൽ കു​ടി​വെ​ള്ള​ത്തി​നാ​യി തി​ള​പ്പി​ച്ചാ​റ്റി​യ വെ​ള്ളം മാ​ത്ര​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന് ഉ​റ​പ്പാ​ക്കും.

രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി ആ​ശാ​വ​ർ​ക്ക​ർ​മാ​രു​ടെ​യും കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ വീ​ടു​ക​ൾ ക​യ​റി​യു​ള്ള ബോ​ധ​വ​ത്ക​ര​ണ​വും ന​ട​ത്തും. തി​ള​പ്പി​ച്ചാ​റ്റി​യ വെ​ള്ളം മാ​ത്രം കു​ടി​ക്കു​ക, വ്യ​ക്തി​ശു​ചി​ത്വം പാ​ലി​ക്കു​ക, ഭ​ക്ഷ​ണ​വും കു​ടി​വെ​ള്ള​വും ശു​ദ്ധ​മാ​ണെ​ന്ന് ഉ​റ​പ്പാ​ക്കു​ക തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കും.

മ​ഞ്ഞ​പ്പി​ത്ത​ത്തി​ന്റെ ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​ർ സ്വ​യം ചി​കി​ത്സ ന​ട​ത്താ​തെ ഉ​ട​ൻ​ത​ന്നെ അ​ടു​ത്തു​ള്ള ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തെ സ​മീ​പി​ച്ച് ചി​കി​ത്സ തേ​ട​ണ​മെ​ന്ന് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ യോ​ഗ​ത്തി​ൽ അ​ഭ്യ​ർ​ഥി​ച്ചു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ അ​വ​ഗ​ണി​ക്കാ​തെ കൃ​ത്യ​സ​മ​യ​ത്ത് ചി​കി​ത്സ തേ​ടേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യ​വും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. രോ​ഗ​ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജ​ന​ങ്ങ​ൾ പ​രി​ഭ്രാ​ന്ത​രാ​കാ​തെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. രോ​ഗ​വ്യാ​പ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ​യും പ​ഞ്ചാ​യ​ത്തി​ന്റെ​യും നേ​തൃ​ത്വ​ത്തി​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The jaundice in Vandur
Next Story