തലവേദനക്ക് പല്ലുഡോക്ടറെ കാണണമോ..?
text_fieldsഇൗ ചോദ്യം വായനക്കാർ തമാശയായി എടുക്കാനാണ് സാധ്യത. പൊതുവെ എല്ലാവരും തലവേദന വന്നാൽ ഒരു ഫിസിഷ്യനെയോ, കൂടുതൽ പ ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഒരു ന്യൂറോളജിസ്റ്റിനെയോ ഇ.എൻ.ടി വിദഗ്ധനെയോ കാണുമായിരിക്കും. ചിലപ്പോൾ ഒരു കണ്ണ് ഡോക്ടറെയും കണ്ടേക്കും. എന്നാൽ, പല്ലു ഡോക്ടറെ കാണാനുള്ള സാധ്യത തീരെയില്ല. എന്നാൽ, ഇൗ ധാരണ മാറ്റേണ്ട സമയമായി എന്നാണ് വൈദ്യശാസ്ത്രത്തിൽ ഒരു പതിറ്റാണ്ടിന് ശേഷമുണ്ടായ മാറ്റങ്ങൾ സൂചിപ്പിക്കുന്നത്.
ന്യൂറോ മസ ്കുലർ ഡെൻറിസ്ട്രി എന്ന പുതിയ വൈദ്യശാസ്ത്ര വിഭാഗമാണ് ഇത്തരം പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നത്. തലവേദന മാത ്രമല്ല, ചെവിവേദന, കണ്ണുവേദന, കഴുത്തു വേദന, തോളെല്ല് വേദന, നെട്ടല്ല് വേദന എന്നിങ്ങനെയുള്ള വേദനകൾക്ക് ചിലപ് പോഴൊക്കെ കാരണം നമ്മുടെ താടിയെല്ലുകളിൽ സംഭവിക്കുന്ന പ്രശ്നങ്ങളാണ്. ഭക്ഷണം ചവച്ചരക്കുവാൻ നാം ആശ്രയിക്കുന ്ന താടിയെല്ലുകളുടെ സന്ധിയിലും സന്ധിയുമായി ബന്ധപ്പെട്ട നിരവധി പേശികളിലുമുണ്ടാവുന്ന ക്രമക്കേടുകൾ ശരീരത്തി െൻറ ഇത്തരം ഭാഗങ്ങളിലുണ്ടാവുന്ന അസഹ്യമായ വേദനകൾക്ക് കാരണമാവാറുണ്ട്. പലപ്പോഴും പലതരത്തിലുള്ള ചികിത്സകൾ ചെയ്തിട്ടും വിട്ടുമാറാത്ത വേദനകൾക്ക് കാരണം താടിയെല്ലുകളുടെ സന്ധി (Temporomandibular joint) യിൽ ഉണ്ടാവുന്ന പ്രശ്നങ്ങളാണ്.
മുഖത്ത് ചെവികളുടെ തൊട്ടുതാഴെയായാണ് ഇൗ സന്ധി സ്ഥിതി ചെയ്യുന്നത്. കാൽമുട്ടുകൾ, കൈമുട്ടുകൾ, കഴുത്ത് എന്നിവ പോലെ മനുഷ്യശരീരത്തിൽ ഏറ്റവുമധികം ജോലിചെയ്യാൻ ബാധ്യസ്ഥമായ ഒരു ഭാഗമാണിത്. സംസാരിക്കുേമ്പാഴും ഭക്ഷണം ചവച്ചരച്ച് കഴിക്കുേമ്പാഴും ഇടവിടാതെ പ്രവർത്തിക്കുന്ന ഇൗ സന്ധിക്ക് തേയ്മാനമോ പരിക്കുകളോ സംഭവിച്ചുകഴിഞ്ഞാൽ ഇൗ ഭാഗവുമായി ബന്ധപ്പെട്ട പേശികളെ അതു ബാധിക്കുകയും ബന്ധപ്പെട്ട അവയവത്തിൽ വേദന സൃഷ്ടിക്കുകയും ചെയ്യും.
ഒരു വ്യക്തി ഭക്ഷണം കഴിക്കുേമ്പാൾ കീഴ്താടിയെല്ല് ചലിക്കുകയും ബലം പ്രയോഗിക്കുകയും ചെയ്യുന്നു. താടിയെല്ലുകളുടെ സ്വാഭാവികമായ ആരോഗ്യത്തിന് വായുടെ രണ്ട് വശങ്ങളിലുമുള്ള താടിയെല്ലുകൾക്ക് ഒരു സന്തുലിതാവസ്ഥ ആവശ്യമുണ്ട്. ഇതു നഷ്പ്പെട്ടാൽ ഒരു ഭാഗത്തിന് ജോലിഭാരം കൂടുകയും അവിടെ തേയ്മാനം അടക്കമുള്ള പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യും. ഉദാഹരണത്തിന്, ഒരു പല്ലിന് പോടുണ്ടെങ്കിൽ പ്രശ്നം ചികിത്സിച്ച് പരിഹരിക്കാതെ േപാടുള്ള പല്ലിനെ ഒഴിവാക്കി ഭക്ഷണം ചവച്ചരക്കാൻ വ്യക്തി ശീലിക്കുന്നു. ഫലമോ ആ ഭാഗത്തിന് ജോലിഭാരം കൂടുകയും താടിയെല്ലുകളുടെ സംതുലിതാവസ്ഥ നഷ്ടമാവുകയും ചെയ്യുന്നു. ഇൗ അവസ്ഥയാണ് തുടർന്ന് വേദനകളായി പേശികളിലൂടെ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ഇത്തരം വേദനകളുടെ മൂലകാരണം പലപ്പോഴും സാധാരണ വൈദ്യപരിശോധനകളിലൂടെ മനസ്സിലാക്കാൻ കഴിയാറില്ല. എക്സ്റേ, സി.ടി, എം.ആർ.െഎ സ്കാനുകൾ എന്നിവയിലൊന്നും പ്രശ്നം കണ്ടെത്താനും കഴിയാറില്ല.
അതേസമയം, ന്യൂറോ മസ്കുലർ ഡെന്റിസ്ട്രിയിൽ വിദഗ്ധനായ ഒരു ഡോക്ടർക്ക് ഇൗ പ്രശ്നം എളുപ്പത്തിൽ കണ്ടെത്താനും പരിഹരിക്കാനും കഴിയും. സാധാണ ഭക്ഷണം ചവച്ചരക്കുേമ്പാൾ താഴത്തെ താടിയെല്ലുകൾ മാത്രമാണ് ചലിക്കുന്നത്. മുകളിെല താടിയെല്ലുകൾ തലയോട്ടിയുമായി ചേർന്ന് അനങ്ങാതിരിക്കുന്നു. അതുകൊണ്ടുതന്നെ ചവക്കുന്നതിലെ ചെറിയ വൈകല്യങ്ങൾ പോലും പിന്നീട് അധികരിച്ച് താടിയെല്ലുകളുടെ സന്ധികളെ കേടുവരുത്താറുണ്ട്. വായ് അടക്കാനോ തുറക്കാനോ പ്രയാസം, വേദന, വായ് അടക്കാനോ തുറക്കാനോ കഴിയാതെവരുക, തലചുറ്റൽ, ചെവിയിൽ മൂളൽ തുടങ്ങിയ പ്രശ്നങ്ങളും ഇതുമൂലം കണ്ടുവരാറുണ്ട്. വായ് തുറക്കുേമ്പാഴും അടക്കുേമ്പാഴും ചെവികളുടെ താെഴയുള്ള ഭാഗത്തുനിന്ന് നേരിയ ശബ്ദമുണ്ടാകുന്നതും രോഗലക്ഷണമാണ്.
പൊതുവിൽ നമ്മുടെ നാട്ടിൽ കേടുവന്ന പല്ലെടുത്ത് കളയുന്നത് സാധാരണമാണ്. എടുത്തു കളഞ്ഞ ഭാഗത്ത് പല്ല് വെക്കണമെന്ന് ഡോക്ടർ പറഞ്ഞാലും ഭൂരിപക്ഷം പേരും നഷ്ടപ്പെട്ട പല്ല് മറ്റുള്ളവർ കാണാത്ത സ്ഥലത്താണെങ്കിൽ പുതിയ പല്ല് ഘടിപ്പിക്കാൻ താൽപര്യം കാണിക്കാറില്ല. ഇത്തരം അവസരത്തിൽ പല്ലെടുത്ത് കളഞ്ഞ് മുറിവ് ഉണങ്ങിക്കഴിഞ്ഞാൽ നമ്മളറിയാതെ ഭക്ഷണം ചവച്ചരക്കുന്ന സ്ഥലം മാറ്റുന്നു. തുടർന്ന് എന്തു കഴിച്ചാലും അത് ഒരു ഭാഗത്തുമാത്രമായി ചവച്ച് ശീലിക്കും. ഇതു തുടരുേമ്പാൾ ആ ഭാഗത്തെ സന്ധികൾക്ക് തേയ്മാനമോ പേശികൾക്ക് ബുദ്ധിമുേട്ടാ ഉണ്ടാവും. ഏതു പ്രായത്തിലുള്ളവർക്കും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവാം. മൂക്കിനുള്ളിൽ ദശ വന്ന് ശ്വാസം മൂക്കിലൂടെ എടുക്കാതെ വായ് തുറന്ന് ഉറങ്ങുന്നവർ, ഉറക്കത്തിൽ പല്ല് കടിക്കുന്നവർ, കൂർക്കംവലിക്കുന്നവർ, ഉറക്കത്തിൽ ശ്വാസം നിലച്ച് ഞെട്ടിയുണരുന്നവർ തുടങ്ങിയ പ്രശ്നമുള്ളവർക്ക് തലവേദന, കഴുത്തു വേദന, തോളെല്ല് വേദന തുടങ്ങിയവ വരുകയും പ്രാഥമിക ചികിത്സകൾകൊണ്ട് ആശ്വാസം ലഭിക്കാതെ വരുകയും ചെയ്യുേമ്പാൾ ന്യൂറോ മസ്കുലർ ഡെൻറിസ്ട്രിയിലെ ഡോക്ടറെ സമീപിക്കേണ്ടതാണ്. താടിയെല്ലിെൻറ ഘടനമാറുേമ്പാൾ വായ്ക്കകത്തെ നാക്കിെൻറ കിടപ്പ് പിറകിലേക്ക് മാറുകയും ഉറങ്ങുേമ്പാൾ ശ്വാസനാളം അടഞ്ഞ് ഒാക്സിജൻ കുറഞ്ഞ് ശ്വാസം ലഭിക്കാതെ ഞെട്ടിയുണരുകയും ചെയ്യുന്നു. ഇൗ പ്രശന്ത്തിലെ അടിസ്ഥാന കാരണം പലപ്പോഴും താടിയെല്ലുകളുടെ ഘടനയിൽ വരുന്ന വ്യതിയാനങ്ങളാണ്.
ഒരു ന്യൂറോ മസ്കുലർ ഡെന്റിസ്ട്രി വിഭാഗത്തിലെ ഡോക്ടർക്ക് മുഖത്തെ പേശികളിൽ അമർത്തിനോക്കി പ്രശ്നം എളുപ്പത്തിൽ മനസ്സിലാക്കാം. കൂടാതെ, പ്രത്യേക സെൻസറുകൾ അടങ്ങിയ ഉപകരണത്തിൽ രോഗിയെക്കൊണ്ട് ശക്തിയായി കടിപ്പിച്ചും താടിയെല്ലുകളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനാവും. തുടർന്ന് താടിയെല്ലുകൾ ക്രമീകരിക്കാനുള്ള വ്യായാമ മുറകളും പേശികളെ അയച്ചുവിടാനുള്ള മരുന്നുകളും ഉപയോഗിച്ച് ചികിത്സ നടത്താവുന്നതാണ്. അപൂർവം കേസുകളിൽ ശസ്ത്രക്രിയകളും ആവശ്യമാവാറുണ്ട്.
വായ് തുറന്ന് അടക്കുക മാത്രമല്ല ആഹാരം കഴിക്കുേമ്പാൾ താടിയെല്ലിനെ മുന്നോട്ടും പിറകോട്ടും ചലിപ്പിക്കുന്ന സങ്കീർണമായ സന്ധിയാണിത്. ഉത്കണ്ഠ, മാനസിക സമ്മർദം തുടങ്ങിയവമൂലം പല്ലുകൾ അമർത്തിഞെരിക്കുന്നതും പ്രശ്നങ്ങൾ സൃഷ്ടിക്കും. ഇവിടെയുള്ള പേശികൾക്കും അസ്ഥികൾക്കും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ വ്യക്തിക്ക് കോട്ടുവായ് വരുേമ്പാഴും കടുത്ത വേദന അനുഭവപ്പെടാം. അതുകൊണ്ടുതന്നെ വിദഗ്ധ ചികിത്സകൾക്ക് ശേഷവും മുഖത്തെ പേശികളുമായി ബന്ധപ്പെട്ട വേദനകൾ വിട്ടുമാറാതെ നിലനിൽക്കുന്നുണ്ടെങ്കിൽ ഉടൻതന്നെ ഇൗ രംഗത്തുള്ള ഒരു ന്യൂറോ മസ്കുലർ ഡെൻറിസ്ട്രി വിഭാഗത്തിലെ ഡോക്ടറെ കാണാൻ മടിക്കരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.