വേനല്‍ക്കാല രോഗങ്ങള്‍

  • ഡോ. സുനില്‍ പ്രശാന്ത്,

11:57 AM
17/05/2019

വേനല്‍ക്കാലം ആരോഗ്യത്തിന് പ്രതികൂലമായ കാലാവസ്ഥയായതിനാല്‍ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന പല അസുഖങ്ങളും പിടിപെടുന്നു. അതിനാല്‍ ആരോഗ്യസംരക്ഷണത്തിന് വേനല്‍ക്കാലത്ത് പ്രാധാന്യം നല്‍കേണ്ടതാണ്. ചിക്കന്‍പോക്‌സ്, സൂര്യാഘാതം, നേത്രരോഗങ്ങള്‍ എന്നിവയാണ്‌ വേനല്‍ക്കാലത്ത് പിടിപെടുന്ന പ്രധാന രോഗങ്ങള്‍. അതേസമയം ആരോഗ്യകാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ കൊടുത്തില്ലെങ്കില്‍ പകര്‍ച്ചവ്യാധികളും വ്യാപകമായി പടരുന്നു.

വേനല്‍ക്കാലത്ത് വെള്ളത്തിലൂടെയും ആഹാരത്തിലൂടെയും പടരുന്ന ചില അസുഖങ്ങളുണ്ട്. ഇത്തരത്തില്‍ പടരുന്നവയാണ് മഞ്ഞപ്പിത്തം, കോളറ, ടൈഫോയ്ഡ്, വയറിളക്കം എന്നിവ. രോഗം വരാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കിയും രോഗലക്ഷണ ങ്ങള്‍ മുന്‍കൂട്ടി തിരിച്ചറിഞ്ഞും ഇത്തരം അസുഖങ്ങളെ അകറ്റാനും പ്രതിരോധിക്കാനുമുള്ളമാര്‍ഗ്ഗങ്ങള്‍ അവലംബിക്കാവുന്നതാണ്.

വേനല്‍ച്ചൂട്കൂടുന്നതോടെ വളരെ വേഗം പകരുന്ന രോഗമാണ് ചിക്കന്‍പോക്‌സ്. ഹെര്‍പ്പിസ്‌വൈറസ്‌ കുടുംബത്തില്‍പ്പെട്ട വെരിസെല്ലസോസ്റ്റര്‍ എന്ന വൈറസാണ്
ഈ രോഗം പരത്തുന്നത്. രോഗാണുശരീരത്തില്‍ പ്രവേശിച്ച് പത്തു മുതല്‍ ഇരുപത്തിയൊന്ന് ദിവസത്തിനകം രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നു. പനി, ജല ദോഷം, ക്ഷീണം, അതികഠിനമായശരീരവേദന എന്നിവയാണ്‌രോഗലക്ഷണങ്ങള്‍.

പനി തുടങ്ങി മൂന്നു ദിവസത്തിനുള്ളില്‍ ശരീരത്തില്‍ കുമിളകള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങും. വായുവിലൂടെ പകരുന്ന അസുഖമായതിനാല്‍ അടുത്തിടപഴകുന്നവരിലേക്ക് വളരെ വേഗത്തില്‍രോഗം പകരുന്നു. രോഗിക്ക് മരുന്നിനോടൊപ്പം വിശ്രമവും ആവശ്യമാണ്. കുത്തിവെപ്പിലൂടെ ഈ രോഗത്തെ പ്രതിരോധിക്കാവുന്നതാണ്. ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന പ്രകാരംകുത്തിവെപ്പെടുക്കണം. രോഗി മറ്റുള്ളവരുമായി ഇടപഴകുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്. 

വേനല്‍ക്കാലത്ത് മുന്‍കാലങ്ങളെ അപേക്ഷിച്ച് കേരളത്തില്‍സൂര്യാഘാതം സാധാരണ മായിതീര്‍ന്നിരിക്കുന്നു. നേരത്തെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലായിരുന്നു സൂര്യാഘാതം റിപ്പോര്‍ട്ട് ചെയ്യാറുണ്ടായിരുന്നത്. അന്തരീക്ഷത്തിലെ താപനില ഉയരുന്നതാണ്‌ സൂര്യാഘാതത്തിന് കാരണമാകുന്നത്. വേനല്‍ചൂട്‌ രൂക്ഷമാവുന്നതോടെ നിരവധി പേരാണ്‌ സൂര്യാഘാതമേറ്റ് പൊള്ളലേല്‍ക്കുകയോ മരണ മടയുകയോചെയ്യുന്നത്.

ശരീരത്തിലെ താപനിയന്ത്രണ സംവിധാനം തകരുന്നതാണ് കാരണം. അതായത് സൂര്യാഘാതത്തെ തുടര്‍ന്ന് ആന്ത രാവയവങ്ങളായതലച്ചോര്‍, വൃക്ക, ഹൃദയം,
കരള്‍, തുടങ്ങിയവയുടെ പ്രവര്‍ത്തനം സ്തംഭിക്കുന്നു. സൂര്യാഘാതമേല്‍ക്കുന്നത് മൂലം ശരീരക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുന്നു. പകല്‍ സമയത്തുള്ള വെയില്‍
നേരിട്ടേല്‍ക്കാതിരിക്കുക, പുറത്തിറങ്ങുമ്പോള്‍ അള്‍ട്രാവയലറ്റ്‌കോട്ടിങ്ങുള്ള കുട ഉപയോഗിക്കുക, അയഞ്ഞതും ഇളംവര്‍ണ ത്തിലുള്ളതും കനം കുറഞ്ഞതുമായി കോട്ടണ്‍
വസ്ത്രങ്ങള്‍ ധരിക്കുക, ധാരാളം വെള്ളം കുടിക്കുക എന്നിവയെല്ലാം സൂര്യാഘാതത്തെ പ്രതിരോധിക്കാന്‍ സഹായിക്കുന്നവയാണ്.

വേനലില്‍ കണ്ണുകള്‍ക്ക് പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതാണ്. കാരണം കടുത്ത വേനലും പൊടിപ ടലങ്ങളും കൂടിയാകുമ്പോള്‍ കണ്ണുകള്‍ക്ക് അസുഖം വരുന്നത് സ്വാഭാവികമാണ്. വേനല്‍ക്കാലത്ത് സര്‍വ്വസാധാരണ മായികാണപ്പെടുന്ന നേത്രരോഗമാണ്‌ചെങ്കണ്ണ്. നേത്രപ ടലത്തിലുണ്ടാകുന്ന  അണുബാധയാണ്‌ രോഗകാരണം. കണ്ണിന്
ചുവപ്പ് നിറം, കണ്ണില്‍ പീളകെട്ടല്‍, ചൊറിച്ചില്‍, വേദന, കണ്ണില്‍ നിന്ന്‌ വെള്ളം വരിക എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. കൂടാതെ പോളക്കുരുവും കണ്ടുവരുന്നു. ചൂടും
പൊടിപടലങ്ങളും അതുപോലെ താരന്‍, പേന്‍ എന്നിവയും പോളക്കുരുവിന് കാരണമാകാം.

eye

നേത്രരോഗങ്ങള്‍ക്ക് സ്വയം ചികിത്സിക്കാതെ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മരുന്നുകള്‍ ഉപയോഗിക്കേണ്ടതാണ്. കണ്ണും കൈകളും എപ്പോഴും വൃത്തിയായിസൂക്ഷിക്കുക, കണ്ണുകള്‍ ശുദ്ധവെള്ളം കൊണ്ട് കഴുകുക, സണ്‍ ഗ്ലാസ്സുകള്‍ ഉപയോഗിക്കുക എന്നിവയെല്ലാം കണ്ണിന്റെ സംരക്ഷണ ത്തിനായി നമുക്ക് സ്വീകരിക്കാവുന്ന മാർഗങ്ങളാണ്.

ജലജന്യരോഗങ്ങള്‍ അഥവാ വെള്ളത്തിലൂടെയും ആഹാരത്തിലൂടെയും പകരുന്ന രോഗങ്ങളാണ് മഞ്ഞപ്പിത്തവും കോളറയും ടൈഫോയ്ഡും, വയറിളക്കവും. മലിനജലം കുടിക്കാനോ പാകം ചെയ്യാനോ ഉപയോഗിക്കുന്നത്‌ രോഗം പകരാന്‍ കാരണമാകുന്നു. അതുപോലെ വീടിന്‍റെ പരിസരങ്ങളില്‍ ചപ്പുചവറുകള്‍ കൂട്ടിയിടുന്നത് ഈ രോഗാണുവിന്‍റെ പകര്‍ച്ചയ്ക്ക് വേഗം കൂട്ടുകയാണ്‌ ചെയ്യുന്നത്. വിശപ്പില്ലായ്മ, ക്ഷീണം, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദ്ദി, പനി, മൂത്ര ത്തിന്റെ നിറംമാറുക എന്നിവയാണ് മഞ്ഞപ്പിത്തത്തിന്റെ പ്രധാന ലക്ഷണ ങ്ങള്‍.

തുറന്ന് വെച്ചിരിക്കുന്ന ഭക്ഷണ ത്തിലൂടെയും രോഗാണുക്കള്‍ കലര്‍ന്ന ജലത്തിലൂടെയുമാണ്‌ ടൈഫോയ്ഡ് ബാക്ടീരിയ ശരീരത്തില്‍ പ്രവേശിക്കുന്നത്. സാല്‍മൊണല്ല ടൈഫി എന്ന ബാക്ടീരിയയാണ് ഈ രോഗം പരത്തുന്നത്. രോഗാണുശരീരത്തില്‍ പ്രവേശിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും. പനി, വയറു വേദന, ചുമ, ഛര്‍ദ്ദി, ശരീരത്തില്‍ ചുവന്ന  തടിപ്പുകള്‍ തുടങ്ങിയവയാണ്‌ രോഗലക്ഷണങ്ങള്‍.

ഛര്‍ദ്ദിയും അതിസാരവുമായി തുടങ്ങി മരണത്തിലേക്ക് തന്നെ നയിക്കുന്ന  രോഗമാണ്‌ കോളറ. പലപ്പോഴും പുറത്ത് നിന്ന്‌ വെള്ളം കുടിക്കുന്നവരിലാണ്‌ കോളറ കണ്ടുവരുന്നത്. കോളറ പിടിപ്പെട്ടാല്‍ ഇതിന് കൃത്യമായ ചികിത്സ തേടേണ്ടതാണ്. ശരീരത്തിലെ നിര്‍ജ്ജലീകരണാവസ്ഥ ഇല്ലാതാക്കുന്നതിനായി ഉപ്പിട്ട കഞ്ഞിവെള്ളം ധാരാളം കുടിക്കുക. വൃത്തിഹീനമായ സ്ഥലങ്ങളില്‍ നിന്ന് ആഹാരം കഴിക്കുന്നവര്‍ക്കാണ് പെട്ടെന്ന് വയറിളക്കം പിടിപെടുന്നത്. കൂടാതെ പഴകിയ ഭക്ഷണം കഴിക്കുന്നതും വയറിളക്കത്തിന് കാരണ മാകുന്നു. എന്നാൽ വയറിളക്കം സാധാരണ കുട്ടികളിലാണ്കൂടുത ലായുംകാണപ്പെടുന്നത് ഒരു ദിവസത്തില്‍ മൂന്ന് തവണയില്‍ കൂടുതലായി ശോധനയുണ്ടെങ്കില്‍ വയറിളക്കം സ്ഥിരീകരിക്കാവുന്നതാണ്.

Drinking-Water

തിളപ്പിച്ച വെള്ളം, ഒ.ആര്‍.എസ്, കഞ്ഞിവെള്ളം, ഉപ്പിട്ട നാരങ്ങവെള്ളം എന്നിവ ഇടയ്ക്കിടെകുടിക്കേണ്ടതാണ്. പരിസരശുചിത്വവും ശരീരശുചിത്വവും പാലിക്കുക, തിളപ്പിച്ചാറ്റിയ വെള്ളംകുടിക്കുക, ആഹാരസാധനങ്ങള്‍ വൃത്തിയായിസൂക്ഷിക്കുക, പുറത്ത് നിന്ന് ഭക്ഷണം ക ഴിക്കുന്നത് പരമാവധി ഒഴിവാക്കുക എ
ന്നിങ്ങനെയുള്ള കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഈ അസുഖങ്ങളെ തടയാവുന്നതാണ്. 

 

ഡോ. സുനില്‍ പ്രശാന്ത്
കണ്‍സള്‍ട്ടന്‍റ്- ജനറല്‍ മെഡിസിന്‍
മേയ്ത്ര ഹോസ്പിറ്റല്‍, കോഴിക്കോട്

 
Loading...
COMMENTS