Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightഎന്തിന്​ ശല്യമാവണം?...

എന്തിന്​ ശല്യമാവണം? കൂർക്കംവലി അകറ്റാൻ മാർഗമുണ്ട്​

text_fields
bookmark_border
എന്തിന്​ ശല്യമാവണം? കൂർക്കംവലി അകറ്റാൻ മാർഗമുണ്ട്​
cancel

അനുഭവിക്കുന്നവന്​ വലിയ പ്രയാസമില്ലെങ്കിലും സമീപത്തിരിക്കുന്നവർക്കും ഒരേ മുറി പങ്കിടുന്നവർക്കും ഇത്ര അസഹനീയമായൊരു സംഗതി കൂർക്കം വലിയല്ലാതെ മറ്റൊന്നില്ലെന്നു വേണം പറയാൻ. കൂർക്കംവലിയുടെ പേരിൽ പഴി കേൾക്കുന്നവർ നിരവധിയാണ്​. കൂർക്കം വലിക്കുന്നവരെ ഉണർത്തി കാര്യം പറഞ്ഞാലും തന്‍റെ ‘കുറ്റം’ സമ്മതിക്കാൻ പലപ്പോഴും കൂർക്കംവലിക്കാർ തയാറാവാറില്ല. കൂർക്കംവലി ഒരു രോഗമല്ലെങ്കിൽകൂടി ദാമ്പത്യ ബന്ധത്തിൽ പോലും അസ്വാരസ്യങ്ങൾക്ക്​ വഴിവെക്കാവുന്ന വില്ലനാണ്​.

മനുഷ്യൻ ഉണ്ടായ കാലം മുതൽക്കു തന്നെ ഉള്ളതാവാം കൂർക്കംവലിയും. ഉറങ്ങുന്ന സമയത്ത് ശ്വാസോച്ഛ്വാസത്തിലുണ്ടാവുന്ന തടസ്സമാണ്​ കൂർക്കം വലിക്ക്​ കാരണം​. കൂർക്കം വലിക്കുന്ന അസുഖമുള്ളവർ പലപ്പോഴും മറ്റുള്ളവർക്കിടയിൽ ഒരു പരിഹാസപാത്രമാവുന്നതിനും കാരണമാവാറുണ്ട്​. ഉറക്കത്തിനിടയിൽ അനുഭവപ്പെടുന്ന ശ്വാസതടസമാണ് പലപ്പോഴും കൂർക്കംവലി ഉണ്ടാക്കുന്നത്. വായുവിന് നേരെ ശ്വാസകോശത്തിലേക്ക് പ്രവേശിക്കാൻ സാധിക്കാതാവുന്നതോ​െടയാണ് കൂർക്കംവലിയുണ്ടാക്കുന്നത്. മലർന്ന്​ കിടക്കു​മ്പോൾ നാവ്​ തൊണ്ടയിലേക്കിറങ്ങി ശ്വാസത്തിന്​ തടസ്സം നിൽക്കുന്നതിനാലാണിത്​. ഉറങ്ങാനായി ചെരിഞ്ഞ്​ കിടക്കുന്നത്​ നാവ്​ കാരണമുള്ള ശ്വാസതടസത്തെ മറികടക്കാമെന്നതിനാൽ അൽപ സമയത്തേ​ക്കെങ്കിലും കൂർക്കം വലിയുടെ പിടിയിലമരാതിരിക്കാൻ സഹായിക്കും.

പേടിക്കണം, വില്ലനാണ്
നാം കരുതുന്നതുപോലെ കൂർക്കം വലി ഒരു നിസാരക്കാരനല്ല. അത്​ ‘ഒബ്​സ്​ട്രക്​ടീവ്​ സ്ലീപ്​ അപ്​നിയ’ പോലുള്ള ഉറക്ക തകരാറിന്‍റേയോ മറ്റ്​ ചില രോഗങ്ങളുടെയോ ലക്ഷണമായേക്കാം. കൂർക്കം വലിക്കുന്നവരിൽ ഹൃദയാഘാതം, രക്തസമ്മർദ്ദം, പക്ഷാഘാതം എന്നിവയും പ്രമേഹ സാധ്യതയും കൂടുതലായിരിക്കും. മാത്രമല്ല, നാക്ക്​ കാരണം തൊണ്ട അടയുന്നതിനാൽ തലച്ചോറിലേക്കുള്ള ഓക്​സിജൻ വിതരണം കാര്യക്ഷമമായി നടക്കാതിരിക്കുന്നത്​ ആരോഗ്യ പ്രശ്​നങ്ങൾക്കിടയാകും. ഇക്കൂട്ടരിൽ രക്തത്തിന്‍റെ ഓക്സിജൻ സാന്ദ്രത കുറയാനും ഇടയുണ്ട്. അമിതവണ്ണമുള്ളവരിലാണ്​ കൂർക്കംവലി കൂടുതലായി കണ്ടുവരുന്നത്​. കൂർക്കം വലിക്കുന്ന സ്ത്രീകളിൽ ഹൃദ്രോഗ സാധ്യത കൂടുതലാണ്. വ്യായാമം ശീലമാക്കുന്നിലൂടെ തടി കുറയുകയും കൂർക്കംവലിക്ക്​ ആശ്വാസം ലഭിക്കുകയും ചെയ്യും.

കുട്ടികളുടെ കൂർക്കംവലി
കുട്ടികളിലെ കൂർക്കം വലിയ നിസാരമായി കാണരുത്. രാവിലെ എഴുന്നേൽക്കുമ്പോൾ മടി, കടുത്ത വാശി, ഏകാഗ്രതക്കുറവ് തുടങ്ങിയവ കുട്ടികളിലെ കൂർക്കംവലിയുടെ കാരണങ്ങളാണ്. കൂർക്കം വലിക്കുന്ന കുട്ടികളിൽ കേൾവിക്കുറവ് ഉണ്ടാക്കാം.

ഇവയാകാം കാരണങ്ങൾ
- ജലദോഷവും മൂക്കടപ്പും
- തൊണ്ടയിലെ പേശികൾ അയഞ്ഞ് ദുർബലമാകുന്നത്​
- ടോൺസിലൈറ്റിസ്
- ശ്വാസഗതിയിൽ കുറുനാക്ക് തടസ്സമാകുന്നത്​
- മൂക്കിന്‍റെ പാലത്തിനുണ്ടാകുന്ന തകരാറുകൾ

കിടത്തത്തിൽ ചില മാറ്റങ്ങൾ
കൂർക്കംവലിക്കുന്ന ശീലമുള്ളവർ തലയിണ ഒഴിവാക്കുന്നതാണ്​ നല്ലത്​. അതുപോലെ ചെരിഞ്ഞ് കിടക്കാനും ശ്രദ്ധിക്കണം. ചെരിഞ്ഞു കിടക്കുന്നത്​ കൂർക്കംവലി തടയാൻ ഒരു പരിധി വരെ സഹായകരമാണ്​.
കിടക്കുന്നതിനു രണ്ടു മണിക്കൂർ മുമ്പെങ്കിലും അത്താഴം കഴിച്ചിരിക്കണം. ഹൃദയ​െത്ത ആരോഗ്യത്തോടെ നിലനിർത്തുന്നതിന്​​ വളരെ നല്ലതാണിത്​. ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ് കാപ്പി, ചായ, മദ്യം എന്നിവ കുടിക്കരുത്.
മൂക്കിലെയും തൊണ്ടയിലേയും പ്രശ്​നങ്ങൾ മൂലമുണ്ടാകുന്ന കൂർക്കംവലി ചികിത്സിച്ച്​ ഭേദമാക്കുകയേ വഴിയുള്ളൂ. ജലദോഷമുണ്ടെങ്കിൽ അത്​ മാറാനുള്ള മാർഗങ്ങൾ സ്വീകരിച്ചാൽ കൂർക്കംവലി ബുദ്ധിമുട്ടിക്കില്ല.

ചില പൊടിക്കൈകൾ
- വെളുത്തുള്ളി ചതച്ച്​ വെള്ളത്തിലിട്ട് ആ വെള്ളത്തോടൊപ്പം വെളുത്തുള്ളി വിഴുങ്ങുന്നത്​ കൂർക്കം വലി കുറയാൻ നല്ലതാണ്​. വെളുത്തുള്ളിയുടെ ഉപയോഗം കൂർക്കം വലി കുറക്കാൻ സഹായകമാണെന്നാണ് കണ്ടെത്തൽ.

- പുതിനയില വെള്ളത്തിലിട്ട് പുതിർത്തിയ ശേഷം കുടിക്കുന്നത്​ ദഹന പ്രശ്നങ്ങളെ പരിഹരിച്ച്​ നല്ല ഉറക്കം പ്രദാനം ചെയ്യും. കുർക്കം വലിക്ക്​ തടയിടാൻ ഇത്​ നല്ലതാണ്.
- കൂർക്കം വലി പിടിച്ചുകെട്ടാനുള്ള മറ്റൊരു മാർഗം ആവി പിടിക്കുകയെന്നതാണ്​. മൂക്കടപ്പ് അകറ്റി ശ്വാസോച്ഛാസം ആയാസരഹിതമാക്കുന്നത്​ വഴി ആവി പിടിക്കൽ കൂർക്കംവലിക്ക്​ തടയിടും.
- തേനും ഒലിവ് ഓയിലും ചേർത്ത്​ കിടക്കുന്നതിന്​ മുമ്പ്​ കുടിക്കുന്നത്​ ഫലപ്രദമാണ്​.
- അൽപം മഞ്ഞൾ പൊടി പാലിൽ കലർത്തി കഴിക്കുന്നത് കൂർക്കംവലി തടയാൻ സഹായിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:snoringhealth article
News Summary - Solutions for Snoring-health article
Next Story