പു​ക​വ​ലി ഉ​പേ​ക്ഷി​ക്കൂഭാ​വി​ത​ല​മു​റ​യെ ര​ക്ഷി​ക്കൂ... 

22:36 PM
19/08/2018

വാ​ഷി​ങ്​​ട​ൺ: പു​ക​വ​ലി​ക്കാ​രാ​യ മാ​താ​പി​താ​ക്ക​ളു​ടെ കൂ​ടെ ജീ​വി​ക്കു​ന്ന കു​ട്ടി​ക​ൾ മു​തി​രു​േ​മ്പാ​ൾ ഗു​രു​ത​ര​മാ​യ ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ൾ പി​ടി​പെ​ടാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലെ​ന്ന്​ ഗ​വേ​ഷ​ണ റി​പ്പോ​ർ​ട്ട്. അ​മേ​രി​ക്ക​ൻ കാ​ൻ​സ​ർ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 70,900 പു​ക​വ​ലി​ക്കാ​ര​ല്ലാ​ത്ത യു​വ​തീ​യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ പ​ഠ​നം ന​ട​ത്തി​യാ​ണ്​ റി​പ്പോ​ർ​ട്ട്​ ത​യാ​റാ​ക്കി​യ​ത്. കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യം സം​ര​ക്ഷി​ക്കാ​ൻ മാ​താ​പി​താ​ക്ക​ൾ പു​ക​വ​ലി ഉ​പേ​ക്ഷി​ക്കു​ക​യ​ല്ലാ​തെ മ​റ്റു മാ​ർ​ഗ​ങ്ങ​ളി​ല്ലെ​ന്നും റി​പ്പോ​ർ​ട്ട്​ ത​യാ​റാ​ക്കി​യ ഗ​വേ​ഷ​ക​ർ മു​ന്ന​റി​യി​പ്പ്​ ന​ൽ​കു​ന്നു. 

പ​ഠ​നം ന​ട​ത്തി​യ​വ​രി​ൽ 23 ശ​ത​മാ​നം ഹൃ​ദ​യാ​ഘാ​തം, 42 ശ​ത​മാ​നം ഗു​രു​ത​ര​മാ​യ ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ൾ, 27 ശ​ത​മാ​നം ​ആ​സ്​​മ പോ​ലു​ള്ള രോ​ഗ​ങ്ങ​ൾ എ​ന്നി​വ​യാ​ൽ ബു​ദ്ധി​മു​ട്ട്​ അ​നു​ഭ​വി​ക്കു​ന്ന​വ​രാ​ണ്. ഇ​വ​രി​ൽ കൂ​ടു​ത​ലും ആ​ഴ്​​ച​യി​ൽ 10 ലേ​റെ മ​ണി​ക്കൂ​റി​ലേ​റെ പു​ക​വ​ലി​ക്കാ​ർ​ക്കൊ​പ്പം ക​ഴി​യു​ന്ന​വ​രാ​ണ്. പു​ക​വ​ലി​ക്കാ​ത്ത മാ​താ​പി​താ​ക്ക​ൾ​​ക്കൊ​പ്പം ക​ഴി​യു​ന്ന​വ​രെ​യും പ​ഠ​ന വി​ധേ​യ​മാ​ക്കി​യി​രു​ന്നു. ഇ​വ​രി​ൽ ഇ​ത്ത​രം ആ​രോ​ഗ്യ​പ്ര​ശ്​​ന​ങ്ങ​ൾ ഗ​ണ്യ​മാ​യി കു​റ​ഞ്ഞി​രി​ക്കു​ന്ന​താ​യി മ​ന​സ്സി​ലാ​ക്കി. അ​മേ​രി​ക്ക​ൻ ജേ​ണ​ൽ ഒാ​ഫ്​ പ്രി​വ​ൻ​റി​വ്​ മെ​ഡി​സി​നി​ലാ​ണ്​ റി​പ്പോ​ർ​ട്ട്​ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

Loading...
COMMENTS