ആദ്യം വലി നിര്‍ത്ത് എന്നിട്ട് മതി...

14:33 PM
11/10/2018
Smoking-health news

ന​മ്മു​ടെ നാ​ട്ടി​ലെ പ്ര​ധാ​ന പൊ​തു​ജ​നാ​രോ​ഗ്യ​പ്ര​ശ്​​ന​ങ്ങ​ളി​ലൊ​ന്നാ​ണ്​ പു​ക​വ​ലി​യും പു​ക​യി​ല​യു​ടെ ഉ​പ​യോ​ഗ​വും. പ്ര​തി​വ​ർ​ഷം ഏ​താ​ണ്ട്​ ഏഴു കോടി ആ​ളു​ക​ൾ പു​ക​വ​ലി-​പു​ക​യി​ലജ​ന്യ​രോ​ഗ​ങ്ങ​ൾ മൂ​ലം മ​രി​ക്കു​ന്ന​താ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു. ഇ​തി​ൽ ഒ​മ്പ​തു ല​ക്ഷ​ത്തോ​ളം പേ​ർ പു​ക​വ​ലി​ക്കാ​രേ​യ​ല്ല. പു​ക​വ​ലി​ക്കാ​രു​ടെ സാ​മീ​പ്യംമൂ​ലം അ​വ​ർ മ​ര​ണം ഏ​റ്റു​വാ​ങ്ങാ​ൻ വി​ധി​ക്ക​പ്പെ​ടു​ന്നു. ഇ​ന്ത്യ​യിൽ 10​ ല​ക്ഷ​ത്തോ​ളം പേ​ർ പു​ക​വ​ലി അ​നു​ബ​ന്ധ​രോ​ഗ​ങ്ങ​ൾ​മൂ​ലം മ​രി​ക്കു​ന്നു. പു​ക​വ​ലി​ജ​ന്യ അ​സു​ഖ​ങ്ങ​ളാ​ൽ മ​രി​ക്കു​ന്ന​വ​രി​ൽ 80 ശ​ത​മാ​ന​വും വി​ക​സ്വ​ര-​പി​ന്നാ​ക്ക രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രാ​ണെന്നതാ​ണ്​ ഞെ​ട്ടി​ക്കു​ന്ന വ​സ്​​തു​ത. ഇ​ന്ത്യ​യി​ൽ 12 കോടി പു​ക​വ​ലി​ക്കാ​രു​ണ്ടെ​ന്നാ​ണ്​ ക​ണ​ക്കു​ക​ൾ പ​റ​യു​ന്ന​ത്. പു​ക​യി​ല മ​റ്റു​വി​ധ​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ ഇ​തി​​നെ​ക്കാ​ളു​മേ​റെ​യാ​ണ്​. ലോ​ക​​ത്താ​ക​മാ​ന​മു​ള്ള പു​ക​വ​ലി​ക്കാ​രി​ൽ 12 ശ​ത​മാ​ന​ത്തോ​ളം ന​മ്മു​ടെ നാ​ട്ടി​ലാ​ണ്. 

രോ​ഗ​ങ്ങ​ളും ദു​രി​ത​ങ്ങ​ളും സ​മ്മാ​നി​ക്കു​ന്ന പു​ക​വ​ലി
രോ​ഗ​ങ്ങ​ളു​ടെ പ​ര​മ്പ​ര​ക്കു​ത​ന്നെ കാ​ര​ണ​മാ​കു​ന്ന ഒ​ന്നാ​ണ്​ പു​ക​വ​ലി. അ​ത്​ ​പു​ക​വ​ലി​ക്കാ​ർ​ക്കു​ മാ​ത്ര​മ​ല്ല, അ​വ​ർ പു​റ​ത്തേ​ക്കു​ വി​ടു​ന്ന പു​ക ശ്വ​സി​ക്കാ​നി​ട​യാ​കു​ന്ന​വ​ർ​ക്കു​പോ​ലും രോ​ഗ​ങ്ങ​ൾ സ​മ്മാ​നി​ക്കു​ന്നു. പു​ക​വ​ലി ശ്വാ​സ​കോ​ശ​ങ്ങ​െ​ള മാ​ത്ര​മാ​ണ്​ ബാ​ധി​ക്കു​ന്ന​ത്​​ എ​ന്ന​ത്​ തെ​റ്റാ​യ ധാ​ര​ണ​യാ​ണ്. ഉ​ച്ചി മു​ത​ൽ പാ​ദം വ​രെ ശ​രീ​ര​ത്തെ ആ​ക​മാ​നം ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന ഒ​ന്ന​ത്രെ പു​ക​വ​ലി. വി​വി​ധ അ​വ​യ​വ​ങ്ങ​ളെ ബാ​ധി​ക്കു​ന്ന പു​ക​വ​ലി​ജ​ന്യ രോ​ഗ​ങ്ങ​ളു​ടെ നി​ര വ​ള​രെ നീ​ണ്ട​താ​ണ്.​ അ​വ​യി​ൽ പ്ര​ധാ​ന​പ്പെ​ട്ട​തേ​തൊ​ക്കെ​യെ​ന്ന്​ നോ​ക്കാം. 

Lungs

ശ്വാ​സ​കോ​ശം സ്​പോഞ്ചു പോലയാണ്​
പു​ക നേ​രി​െ​ട്ട​ത്തു​ന്ന സ്​​ഥ​ല​മെ​ന്ന​തു​കൊ​ണ്ടു​ത​ന്നെ പു​ക​വ​ലി ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ക്കു​ന്ന​ത്​ ശ്വാ​സ​കോ​ശ​ത്തെ​ത​ന്നെ. ഏ​റ്റ​വും അ​പ​ക​ട​കാ​രി​യാ​യ അ​ർ​ബു​ദ​മാ​യ ശ്വാ​സ​കോ​ശ അ​ർ​ബു​ദ​ത്തി​െ​ൻ​റ മു​ഖ്യ​കാ​ര​ണം പു​ക​വ​ലി​യാ​ണ്. 80 ശ​ത​മാ​ന​ത്തി​ലേ​റെ ശ്വാ​സ​കോ​ശ ​അ​ർ​ബു​ദ​ത്തി​െ​ൻ​റ പി​ന്നി​ലു​ള്ള വി​ല്ല​ൻ പു​ക​വ​ലി​യ​ത്രെ. ശ്വാ​സം​മു​ട്ടി​യും ചു​മ​ച്ചും ക​ഷ്​​ട​പ്പെ​ടു​ന്ന ദീ​ർ​ഘ​കാ​ല ശ്വാ​സ​ത​ട​സ്സ​രോ​ഗ​ങ്ങ​ളു​ടെ​യും (ക്രോ​ണി​ക്​ ഒ​ബ്​​സ്​​ട്ര​ക്​​ടി​വ്​ പ​ൾ​മ​ണ​റി ഡി​സീ​സ്​-COPD) പ്ര​ധാ​ന കാ​ര​ണം പു​ക​വ​ലി​ത​ന്നെ. മ​ര​ണ​കാ​ര​ണ​ങ്ങ​ളി​ൽ ലോ​ക​ത്ത്​ നാ​ലാ​മ​ത്​ നി​ൽ​ക്കു​ന്ന രോ​ഗാ​വ​സ്​​ഥ​യാ​ണി​തെ​ന്നു​ള്ള കാ​ര്യം മ​റ​ന്നു​കൂ​ടാ. 

ഇ​തി​നു​പു​​റ​മെ ശ്വാ​സ​കോ​ശ​ങ്ങ​ൾ ദ്ര​വി​ക്കു​ന്ന അ​വ​സ്​​ഥ​യാ​യ ചി​ല​യി​നം ഇ​ൻ​റ​ർ​സ്​​റ്റി​ഷ്യ​ൽ ശ്വാ​സ​കോ​ശ​രോ​ഗ​ങ്ങ​ൾ (Intershital Lung Disease) ക്കും ​പു​ക​വ​ലി കാ​ര​ണ​മാ​കു​ന്നു. പു​ക​വ​ലി​ക്കാ​രു​ടെ സാ​മീ​പ്യം കു​ട്ടി​ക​ളി​ൽ ആ​സ്​​ത്​​മ ഉ​ണ്ടാ​ക്കാ​നും നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യ ആ​സ്​​ത്​​മ​യു​ടെ താ​ളം തെ​റ്റി​ക്കാ​നും ഇ​ട​യാ​ക്കി​യേ​ക്കാം.  ശ​രീ​ര​ത്തി​െ​ൻ​റ പ്ര​തി​രോ​ധ​ശ​ക്​​തി കു​റ​​ക്കാ​നി​ട​യാ​ക്കും. ഇ​തി​നെ തു​ട​ർ​ന്ന്​ ന്യൂ​മോ​ണി​യ അ​ട​ക്ക​മു​ള്ള ഒ​ട്ട​ന​വ​ധി അ​ണു​ബാ​ധ​ക​ൾ​ക്ക്​ സാ​ധ്യ​ത കൂ​ട്ടു​ന്നു. 

smock

ശ്വാസംമുട്ടും ഹൃദയത്തിന്​
പു​ക​വ​ലി ശ്വാ​സ​കോ​ശ അ​ർ​ബു​ദ​ത്തി​നും ​ശ്വാ​സം​മു​ട്ട​ലി​നും കാ​ര​ണ​മാ​കു​മെ​ന്ന്​ മി​ക്ക​വ​ർ​ക്കും അ​റി​യു​മാ​യി​രി​ക്കും. എ​ന്നാ​ലി​ത്​ ഹൃ​ദ​യ​രോ​ഗ​ങ്ങ​ളു​ണ്ടാ​കു​ന്ന​തി​ൽ കാ​ര്യ​മാ​യ പ​ങ്കു​വ​ഹി​ക്കു​​ന്നു​ണ്ട്. ഹൃ​ദ​യ​രോ​ഗ​ങ്ങ​ൾ മൂ​ല​മാ​ണ്​ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ൾ മ​രി​ക്കു​ന്ന​ത്. ഇ​തി​ൽ 12​ ശ​ത​മാ​ന​ത്തോ​ളം മ​ര​ണ​ങ്ങ​ൾ പു​ക​വ​ലി​മൂ​ല​മോ പു​ക​വ​ലി​ക്കാ​രു​ടെ സാ​മീ​പ്യം​മൂ​ല​മോ ഉ​ണ്ടാ​കു​ന്ന ഹൃ​ദ​യ​രോ​ഗ​ങ്ങ​ൾ വ​ഴി​യ​​ത്രെ. ഹൃ​ദ​യാ​ഘാ​ത​ത്തി​ന്​ പു​റ​മെ ഹൃ​ദ​യ​മി​ടി​പ്പി​ലു​ണ്ടാ​കു​ന്ന വ്യ​തി​യാ​ന​ങ്ങ​ൾ, അ​മി​ത​ര​ക്​​ത​സ​മ്മ​ർ​ദം, ര​ക്​​ത​ക്കു​ഴ​ലു​ക​ളി​ൽ നീ​ർ​ക്കെ​ട്ട്​ തു​ട​ങ്ങി ഒ​ട്ട​ന​വ​ധി പ്ര​ശ്​​ന​ങ്ങ​ൾ​ക്ക്​ പു​ക​വ​ലി കാ​ര​ണ​മാ​കു​ന്നു. സ്​​ത്രീ​ക​ളി​ലെ​യും കു​ട്ടി​ക​ളി​ലെ​യും ഹൃ​ദ​യ​രോ​ഗ​ങ്ങ​ൾ​ക്കും പു​ക​വ​ലി നേ​രി​േ​ട്ടാ അ​ല്ലാ​​തെ​യോ പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ന്നു. ഹൃ​ദ​യ​രോ​ഗ​ങ്ങ​ൾ​ക്ക്​ കാ​ര​ണ​മാ​കു​ന്ന​തി​ന്​ പു​റ​മെ നേ​ര​േ​ത്ത പി​ടി​പെ​ട്ട അ​സു​ഖ​ങ്ങ​ൾ മൂ​ർ​ച്ഛി​പ്പി​ക്കാ​നും ഇ​ട​യാ​കു​ന്നു​ണ്ട്​​ പു​ക​വ​ലി.

മ​സ്​​തി​ഷ്​​കത്തിലെ പുകച്ചുരുളുകൾ
പ​ക്ഷാ​ഘാ​തം, വി​ഷാ​ദ​രോ​ഗ​ങ്ങ​ൾ, ബു​ദ്ധി​മാ​ന്ദ്യം, മ​സ്​​തി​ഷ്​​ക വീ​ക്കം തു​ട​ങ്ങി​യ​വ​യൊ​ക്കെ പു​ക​വ​ലി കാ​ര​ണ​മാ​കാം. ത​ല​ച്ചോ​റി​ലേ​ക്കു​ള്ള ര​ക്​​ത​ചം​ക്ര​മ​ണം ത​ട​സ്സ​പ്പെ​ടു​ത്തി​യു​ണ്ടാ​കു​ന്ന വി​വി​ധ ത​ര​ത്തി​ലും തീ​വ്ര​ത​യി​ലു​മു​ള്ള പ​ക്ഷാ​ഘാ​ത​മാ​ണ്​ ഏ​റ്റ​വും പ്ര​ധാ​ന പു​ക​വ​ലി​ജ​ന്യ മ​സ്​​തി​ഷ്​​ക രോ​ഗം. പു​ക​വ​ലി​ക്കാ​ർ​ക്ക്​ പ​ക്ഷാ​ഘാ​ത​മു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത 40 ശ​ത​മാ​നം കൂ​ടു​ത​ല​ത്രെ. 

എരിയുന്ന ആമാശയം
കു​ട​ൽ​പു​ണ്ണി​നും പു​റ​മെ ആ​മാ​ശ​യ​ത്തി​ലെ​യും കു​ട​ലി​ലെ​യും അ​ർ​ബു​ദ​ങ്ങ​ൾ​ക്കും പു​ക​വ​ലി കാ​ര​ണ​മാ​കു​ന്നു. പൊ​തു​വെ നാം ​പ​റ​യു​ന്ന ‘ഗ്യാ​സ്​​ട്ര​ബി​​ളി’​െ​ൻ​റ​യും പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളി​ലൊ​ന്ന്​ പു​ക​വ​ലി​ത​ന്നെ. വാ​യി​ലെ വ്ര​ണ​ങ്ങ​ൾ​ക്കും അ​ർ​ബു​ദ​ത്തി​നും​വ​രെ പു​ക​വ​ലി വ​ഴി​മ​രു​ന്നി​ടു​ന്നു. 

Women-and-Smoking

സ്​​ത്രീ​ക​ളി​ലെ ആ​രോ​ഗ്യ​പ്ര​ശ്​​ന​ങ്ങ​ൾ
മ​ഹാ​ഭൂ​രി​പ​ക്ഷം പു​ക​വ​ലി​ക്കാ​രും പു​രു​ഷ​ന്മാ​രാ​ണെ​ങ്കി​ലും ഒ​രു ചെ​റി​യ ശ​ത​മാ​നം സ്​​ത്രീ​ക​ളും പു​ക​വ​ലി​ക്ക്​ അ​ടി​മ​ക​ളാ​ണെ​ന്നാ​ണ്​ ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ഏ​ക​ദേ​ശം മൂ​ന്നു ശ​ത​മാ​ന​ത്തോ​ളം സ്​​ത്രീ​ക​ൾ പു​ക​വ​ലി​ക്കാ​രാ​ണെ​ന്ന്​ പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്നു. ചി​ല പ്ര​ത്യേ​ക പ്ര​ദേ​ശ​ങ്ങ​ളി​ലും ജ​ന​വി​ഭാ​ഗ​ങ്ങ​ളി​ലും പ്രാ​യ​മാ​യ​വ​രി​ലും ഇൗ ​നി​ര​ക്ക്​ താ​ര​ത​മ്യേ​ന കൂ​ടു​ത​ലാ​ണു​താ​നും. പ​ര​സ്യ​ങ്ങ​ളു​ടെ സ്വാ​ധീ​നം, സെ​ലി​ബ്രി​റ്റി​ക​ളു​ടെ പു​ക​വ​ലി, സ്​​ത്രീസ്വാ​ത​ന്ത്ര്യം തു​ട​ങ്ങി​യ​വ​യൊ​ക്കെ സ്​​ത്രീ​ക​ളു​ടെ പു​ക​വ​ലി​യെ സ്വാ​ധീ​നി​ക്കു​ന്നു. കേ​ര​ള​ത്തി​ൽ ഇ​തൊ​രു പ്ര​ശ്​​ന​മാ​ണെ​ന്ന്​ പ​റ​യാ​നാ​കി​ല്ല. പ്രാ​യ​മാ​യ സ്​​ത്രീ​ക​ളു​ടെ ഇ​ട​യി​ൽ അ​പൂ​ർ​വ​മാ​യി പു​ക​വ​ലി ക​ണ്ടു​വ​രാ​റു​ണ്ടെ​ങ്കി​ലും ഇ​​തൊ​രു ​പൊ​തു​ജ​ന​ാ​രോ​ഗ്യ പ്ര​ശ്​​ന​മെ​ന്ന നി​ല​യി​ൽ എ​ത്തി​യി​ട്ടി​ല്ല.

പു​ക​വ​ലി​യെ തു​ട​ർ​ന്ന്​ പു​രു​ഷ​ന്മാ​രി​ലു​ണ്ടാ​കു​ന്ന എ​ല്ലാ ആ​രോ​ഗ്യ​പ്ര​ശ്​​ന​ങ്ങ​ളും സ്​​ത്രീ​ക​ളി​ലു​മു​ണ്ടാ​കാം. അ​തി​നു​പു​റ​മെ അ​വ​രു​ടേ​താ​യ പ്ര​ത്യേ​ക ആ​രോ​ഗ്യ​പ്ര​ശ്​​ന​ങ്ങ​ൾ​ക്കും പു​ക​വ​ലി കാ​ര​ണ​മാ​കു​ന്നു. ഇ​ത്​ പു​ക​വ​ലി മൂ​ല​മോ അ​ല്ലെ​ങ്കി​ൽ മ​റ്റു​ള്ള​വ​ർ വ​ലി​ച്ച്​ പു​റ​ത്തേ​ക്കു​വി​ടു​ന്ന പു​ക ശ്വ​സി​ക്കു​ന്ന​ത്​ മൂ​ല​മോ ആ​കാം. വ​ന്ധ്യ​ത, ഇ​ട​ക്കി​ടെ​യു​ള്ള ഗ​ർ​ഭം അ​ല​സ​ൽ, ഗ​ർ​ഭാ​ശ​യ​ത്തി​ന പു​റ​ത്തു​ള്ള ഗ​ർ​ഭ​ധാ​ര​ണം, കു​ട്ടി​ക​ൾ പൂ​ർ​ണ വ​ള​ർ​ച്ച എ​ത്താ​തെ​യു​ള്ള പ്ര​സ​വം, പ്ര​സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ഗ​ർ​ഭി​ണി​യു​ടെ​യോ ശി​ശു​വി​െ​ൻ​റ​യോ മ​ര​ണം തു​ട​ങ്ങി​യ​വ പു​ക​വ​ലി​ക്കാ​രി​ൽ (നി​ഷ്​​ക്രി​യ അ​ഥ​വാ പാ​സീ​റ്റീ​വ്​ പു​ക​വ​ലി​യു​ൾ​പ്പെ​ടെ) കൂ​ടു​ത​ല​ത്രെ. 

ഗ​ർ​ഭാ​ശ​യ അ​ർ​ബു​ദ​ത്തി​നും നേ​ര​ത്തേ​യു​ള്ള ആ​ർ​ത്ത​വം നി​ല​യ്​​ക്ക​ലി​നും എ​ല്ലു​ക​ളു​ടെ ബ​ല​ക്ഷ​യ​ത്തി​നും അ​കാ​ല​വാ​ർ​ധ​ക്യ​ത്തി​നും പു​ക​യി​ല ശ​രീ​ര​ത്തി​ലെ​ത്തു​ന്ന​ത്​ ഇ​ട​യാ​ക്കു​ന്നു. സ്​​ത്രീ​ക​ൾ ഗ​ർ​ഭാ​വ​സ്​​ഥ​യി​ൽ പു​ക​വ​ലി​ക്കു​ന്ന​ത്​ അ​ല്ലെ​ങ്കി​ൽ പു​ക​യി​ല പു​ക ഉ​ള്ളി​ലേ​ക്കെ​ത്തു​ന്ന​ത്​ ജ​നി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക്​ ഭാ​വി​യി​ൽ ശ്വാ​സ​കോ​ശ​രോ​ഗ​ങ്ങ​ൾ പി​ടി​പെ​ടാ​നു​ള്ള സാ​ധ്യ​ത​ക​ൾ കൂ​ട്ടു​ന്നു. പു​രു​ഷ​ന്മാ​രെ അ​പേ​ക്ഷി​ച്ച്​ ചെ​റി​യ അ​ള​വി​ലു​ള്ള പു​ക​വ​ലി ത​ന്നെ സ്​​ത്രീ​ക​ളി​ൽ കൂ​ടു​ത​ൽ ആ​രോ​ഗ്യ​പ്ര​ശ്​​ന​ങ്ങ​ൾ​ക്ക്​ കാ​ര​ണ​മാ​കു​ന്നു എ​ന്നാ​ണ്​ പ​ഠ​ന​ങ്ങ​ൾ  പ​റ​യു​ന്ന​ത്. 

ആ​രോ​ഗ്യ​പ്ര​ശ്​​ന​ങ്ങ​ളു​ടെ നി​ര തീ​രു​ന്നി​ല്ല. ​മേ​ൽ​പ​റ​ഞ്ഞ നീ​ണ്ട രോ​ഗ​ങ്ങ​ളു​ടെ പ​ട്ടി​ക അ​പൂ​ർ​ണ​മാ​ണ്. നി​ര​വ​ധി മ​റ്റു രോ​ഗ​ങ്ങ​ളും പു​ക​വ​ലി​യു​മാ​യു​ള്ള ബ​ന്ധം ദി​നം ​പ്ര​തി വെ​ളി​വാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. പു​ക​വ​ലി പ്ര​മേ​ഹ​ത്തി​ന്​ കാ​ര​ണ​മാ​കു​ന്ന​താ​യി പു​തി​യ റി​പ്പോ​ർ​ട്ട​ക​ൾ  പ​റ​യു​ന്നു. ഉ​റ​ക്ക​ത്തി​ൽ ഇ​ട​ക്കി​ടെ ശ്വാ​സം നി​ല​യ്​​ക്കു​ന്ന സ്ലി​പ്​ അപ്​​നി​യ (Obstruchve sleep Apmee) ക്ക്​ ​ഇ​ത്​ ​കാ​ര​ണ​മാ​കും. പു​രു​ഷ​ന്മാ​രി​ലെ ഉ​ദ്ധാ​ര​ണ​ശേ​ഷി​ക്കു​റ​വ്, വ​ന്ധ്യ​ത തു​ട​ങ്ങി​യ പ്ര​ശ്​​ന​ങ്ങ​ളു​ടെ പി​ന്നി​ലും പു​ക​വ​ലി​ക്ക്​ ഒ​രു പ​ങ്കു​ണ്ട്. 

പു​ക​വ​ലി​യും കു​ട്ടി​ക​ളും 
കു​ട്ടി​ക​ളു​ടെ ഇ​ട​യി​ലെ പു​ക​വ​ലി ദൂ​ര​വ്യാ​പ​ക​മാ​യ ആ​രോ​ഗ്യ​പ്ര​ശ്​​ന​ങ്ങ​ൾ​ക്ക്​ കാ​ര​ണ​മാ​യേ​ക്കാം. പ​ത്തി​നും പ​തി​നാ​ലി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള ആ​റു​ല​ക്ഷ​ത്തി​ലേ​റെ കു​ട്ടി​ക​ൾ പു​ക​വ​ലി​ക്കാ​രാ​ണെ​ന്നാ​ണ്​ 2015ലെ ​ക​ണ​ക്കു​ക​ൾ. ഇ​തി​ൽ ല​ക്ഷ​ത്തോ​ളം പെ​ൺ​കു​ട്ടി​ക​ളും.

Children

ദോ​ഷ​ഫ​ല​ങ്ങ​ൾ​ക്കു പി​ന്നി​ൽ
ഒ​ട്ട​ന​വ​ധി രാ​സ​ഘ​ട​ക​ങ്ങ​ളാ​ണ്​ പു​ക​യി​ല പു​ക​യി​ൽ അ​ട​ങ്ങി​യി​ട്ടു​ള്ള​ത്​. ഏ​താ​ണ്ട്​ 6000ത്തി​ലേ​റെ! ഇ​തി​ൽ നൂ​റി​ല​ധി​കം ഘ​ട​ക​ങ്ങ​ൾ അ​ർ​ബു​ദ​ങ്ങ​ൾ​ക്ക്​ കാ​ര​ണ​മാ​കു​ന്ന​വ​യ​ത്രെ. നൈ​ട്രോ​സ​മി​നു​ക​ൾ (Nitrosamines), പോ​ളി സൈ​ക്ലി​ക്​ ആ​രോ​മാ​റ്റി​ക്​ ഹൈ​ഡ്രോ കാ​ർ​ബ​ണു​ക​ൾ, വി​നൈ​ൽ ​​േക്ലാ​സൈ​ൽ, ആ​ർ​സെ​നി​ക്, നി​ക്ക​ൽ തു​ട​ങ്ങി​യ​വാ​ണ്​ പ്ര​ധാ​ന അ​ർ​ബു​ദ​ജ​ന്യ വ​സ്​​തു​ക്ക​ൾ അ​ഥ​വാ കാ​ർ​സി​നോ​ജ​നു​ക​ൾ. ഇ​തു​കൂ​ടാ​തെ ശ​രീ​ര​ത്തി​െ​ൻ​റ സാ​ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ ത​ട​സ്സം സൃ​ഷ്​​ടി​ക്കു​ന്ന നി​ര​വ​ധി വ​സ്​​തു​ത​ക​ൾ പു​ക​യി​ല​യി​ലു​ണ്ട്. 

എ​ന്നാ​ൽ, പു​ക​യി​ല അ​ല്ലെ​ങ്കി​ൽ പു​ക​വ​ലി എ​ന്ന്​ കേ​ൾ​ക്ക​ു​േ​മ്പാ​ൾ മ​ന​സ്സി​േ​ല​ക്കോ​ടി​വ​രു​ന്ന​ത്​ മ​റ്റൊ​ന്നു​മ​ല്ല. അ​ത്​ നി​ക്കോ​ട്ടി​ൻ ത​ന്നെ. നാ​ഡീ​വ്യൂ​ഹ​ങ്ങ​ളെ ഉ​ദ്ദീ​പി​പ്പി​ക്കു​ന്ന ഇൗ ​രാ​സ​വ​സ്​​തു​വാ​ണ്​ ഒ​രാ​ളെ പു​ക​വ​ലി​ക്ക്​ അ​ടി​മ​യാ​ക്കു​ന്ന​ത്. നാം ​പു​ക​വ​ലി​ക്ക്​്​ കീ​ഴ​ട​ങ്ങി​ക്ക​ഴി​ഞ്ഞാ​ൽ ര​ക്​​ത​ത്തി​ലെ നി​ക്കോ​ട്ടി​െ​ൻ​റ അ​ള​വ്​ ഒ​രു നി​ല​യി​ൽ കു​റ​ഞ്ഞു ക​ഴി​ഞ്ഞാ​ൽ അ​ടു​ത്ത സി​ഗ​ര​റ്റി​ന്, ബീ​ഡി​ക്ക്​ തീകൊ​ളു​ത്താ​ൻ അ​ട​ങ്ങാ​ത്ത ആ​ഗ്ര​ഹം ഉ​ട​ലെ​ടു​ക്കു​ന്നു. ഭ​ർ​ത്താ​ക്ക​ന്മാ​രെ പു​ക​വ​ലി​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന സ്​​ത്രീ​ക​ളു​ടെ മ​നഃ​ശാ​സ്​​ത്ര​വും ഇ​തുത​ന്നെ. നി​ര​ന്ത​ര​മാ​യി പു​ക​ശ്വ​സി​ക്കു​ന്ന​തു​മൂ​ലം അ​വ​രു​ം നി​ക്കോ​ട്ടി​ന്​ അ​ടി​മ​യാ​കു​ന്നു. അ​തി​െ​ൻ​റ അ​ള​വ്​ കു​റ​യു​േ​മ്പാ​ൾ പു​ക​ശ്വ​സി​ക്കേ​ണ്ട​ത്​ ഒ​രു നി​ർ​ബ​ന്ധാ​വ​സ്​​ഥ​യാ​യി മാ​റു​ന്നു!

പു​ക​വ​ലി നി​ർ​ത്താ​ൻ
പു​ക​വ​ലി നി​ർ​ത്തി​യേ​ക്കാ​മെ​ന്ന്​ ആ​ത്​​മാ​ർ​ഥ​മാ​യി ക​രു​തു​ന്ന ഒ​ട്ട​ന​വ​ധി പേ​രു​ണ്ട്. ആ​രോ​ഗ്യ​പ്ര​ശ്​​ന​ങ്ങ​ൾ​ക്ക്​ കാ​ര​ണ​മാ​കു​ന്ന​തി​നു പു​റ​മെ കു​ടും​ബ ബ​ജ​റ്റി​െ​ൻ​റ താ​ളം​തെ​റ്റി​ക്കു​ന്ന ഒ​ന്നു​കൂ​ടി​യാ​ണ്​ പു​ക​വ​ലി. 70 ശ​ത​മാ​ന​ത്തോ​ളം പു​ക​വ​ലി​ക്കാ​ർ ഇൗ ​ശീ​ലം ഉ​പേ​ക്ഷി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. ഏ​താ​ണ്ട്​ 35 ശ​ത​മാ​നം പേ​ർ വ​ർ​ഷ​ത്തി​ലൊ​രു ദി​വ​സ​മെ​ങ്കി​ലും പു​ക​വ​ലി​ക്കാ​തി​രി​ക്കു​ന്നു. പ​ക്ഷേ, 10 ​ശ​ത​മാ​ന​ത്തി​ൽ താ​ഴെ ആ​ളു​ക​ൾ മാ​ത്ര​മേ ഇ​തു​പേ​ക്ഷി​ക്കു​ന്ന​തി​ൽ വി​ജ​യി​ക്കു​ന്നു​ള്ളൂ.

പു​ക​വ​ലി നി​ർ​ത്ത​ണ​മെ​ന്ന്​ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കാ​ൻ ഇ​ന്ന്​ നി​ര​വ​ധി മാ​ർ​ഗ​ങ്ങ​ളാ​ണ്. പു​ക​വ​ലി​ക്കാ​രു​ടെ ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ പ്ര​ശ്​​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ക എ​ന്ന​താ​ണ്​ ഇ​തി​ൽ ഏ​റെ പ്ര​ധാ​നം. അ​വ​രു​ടെ പ്ര​ശ്​​ന​ങ്ങ​ൾ ശ്ര​ദ്ധാ​പൂ​ർ​വം കേ​ട്ട്​ വേ​ണ്ട ഉ​പ​ദേ​ശ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കാ​ൻ ക​ഴി​യ​ണം. ഇ​തി​നാ​യി നാം ​ആ​ദ്യം ന​ല്ലൊ​രു കേ​ൾ​വി​ക്കാ​ര​നാ​ക​ണം (Good Listner). ഒ​രു ഡോ​ക്​​ട​റു​ടെ ​ശ്ര​ദ്ധാ​പൂ​ർ​വ​മാ​യ ഉ​പ​ദേ​ശനി​ർ​ദേ​ശ​ങ്ങ​ൾ​കൊ​ണ്ടു മാ​ത്രം 10 ശ​ത​മാ​ന​ത്തോ​ളം പേ​രു​ടെ പു​ക​വ​ലി നി​ർ​ത്താ​ൻ ക​ഴി​​യു​മെ​ന്നും പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്നു. പ്ര​ത്യേ​കി​ച്ചും പു​ക​വ​ലി ​തു​ട​ങ്ങി അ​ധി​ക​കാ​ല​മാ​യി​ട്ടി​ല്ലാ​ത്ത​വ​രു​ടെ കാ​ര്യ​ത്തി​ൽ. 

ദീ​ർ​ഘ​കാ​ല​മാ​യി പു​ക​വ​ലി​ച്ച്​ നി​ക്കോ​ട്ടി​ന്​ അ​ടി​മ​യാ​യി ക​ഴി​ഞ്ഞ​വ​രി​ൽ ഇ​തു​കൊ​ണ്ടു​മാ​ത്രം കാ​ര്യം ന​ട​ക്ക​ണ​മെ​ന്നി​ല്ല. ഇ​വ​രി​ൽ പ​ല​ർ​ക്കും പു​ക​വ​ലി നി​ർ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന മ​രു​ന്നു​ക​ൾ വേ​ണ്ടി​വ​രും. എ​ന്നാ​ൽ, ഇ​വ​യൊ​ക്കെ​ത​ന്നെ ഒ​രു വി​ദ​ഗ്​​ധ ഡോ​ക്​​ട​റു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണ​മേ ക​ഴി​ക്കാ​വൂ എ​ന്ന്​ മ​റ​ക്ക​രു​ത്. 

നി​ര​വ​ധി മ​രു​ന്നു​ക​ൾ ഇ​ന്ന്​ പു​ക​വ​ലി നി​ർ​ത്താ​ൻ ല​ഭ്യ​മാ​ണ്. തീ​രെ ചെ​റി​യ അ​ള​വി​ൽ നി​ക്കോ​ട്ടി​ൻ ല​ഭ്യ​മാ​കു​ന്ന നി​ക്കോ​ട്ടി​ൻ ച്യൂ​യിം​ഗം ഉ​പ​യോ​ഗി​ച്ച്​ അ​ത്​ പ​ടി​പ​ടി​യാ​യി കു​റ​ച്ച്​ നി​ക്കോ​ട്ടി​ൻ ആ​സ​ക്​​തി കു​റ​യ്​​ക്കാ​ൻ സാ​ധി​ക്കും. 

ഉ​ത്​​ക​ണ്​​ഠ​ക്ക്​ ഉ​പ​യോ​ഗി​ക്കു​ന്ന ചി​ല​യി​നം മ​രു​ന്നു​ക​ൾ ബു​​പ്രോ​പി​യോ​ൺ (Bupropion), വാ​രി​നി​ക്ലി​ൻ (Variniclin) തു​ട​ങ്ങി​യ​വ പു​ക​വ​ലി നി​ർ​ത്താ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന മ​രു​ന്നു​ക​ളാ​ണ്. ഇ​വ​യൊ​ക്കെ മാ​സ​​ങ്ങ​ളോ​ളം ഉ​പ​യോ​ഗി​ക്കേ​ണ്ടി​വ​രും. വി​ല​യും താ​ര​ത​മ്യേ​ന കൂ​ടു​ത​​ല​ത്രെ. ഒ​രു കാ​ര്യം മ​റ​ക്കേ​ണ്ട. മ​രു​ന്നു​ക​ൾ മാ​ത്രം​െ​കാ​ണ്ട്​ ഒ​രു പ്ര​യോ​ജ​ന​വു​മി​ല്ല. പ​നി​ക്ക്​ പാ​ര​സെ​റ്റ​മോ​ൾപോ​ലെ അ​ണു​ബാ​ധ​ക്ക്​ ആ​ൻ​റി​ബ​യോ​ട്ടി​ക്കു​ക​ൾ​പോ​ലെ പെ​െ​ട്ട​ന്ന്​ ഫ​ലംകി​ട്ടു​ന്ന ഒ​ന്ന​ല്ല ഇ​വ​യൊ​ന്നും. 

വ്യ​ക്​​തി​യു​ടെ പു​ക​വ​ലി നി​ർ​ത്ത​ണ​മെ​ന്നു​ള്ള ഇ​ച്ഛാ​ശ​ക്​​തി​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും പൂ​ർ​ണ സ​ഹ​ക​ര​ണ​വും ചി​കി​ത്സ​ക​െ​ൻ​റ സ്​​നേ​ഹ​പൂ​ർ​വ​മു​ള്ള ഇ​ട​പെ​ട​ലു​ക​ളും കൂ​ടി​ച്ചേ​രു​േ​മ്പാ​ഴാ​ണ്​ ചി​കി​ത്സ വി​ജ​യി​ക്കു​ക. പു​ക​വ​ലി നി​ർ​ത്തി​ത്തു​ട​ങ്ങി​യ ഒ​രാ​ളു​ടെ മു​ന്നി​ൽ​വെ​ച്ച്​ പു​ക​വ​ലി​ക്കു​ന്ന​തും അ​വ​ർ​ക്ക്​ സി​ഗ​ര​റ്റ്, ബീ​ഡി ഒാ​ഫ​ർ ചെ​യ്യു​ന്ന​തും വീ​ണ്ടും പു​ക​വ​ലി തു​ട​ങ്ങാ​ൻ പ്രേ​ര​ണ​യാ​കും. ഒ​ന്നും മ​റ​ക്കേ​ണ്ട. പൂ​ർ​ണ​മാ​യും വി​ജ​യ​ത്തി​ലെ​ത്തുംമു​മ്പ്​ ഒ​രാ​ൾ പ​ല​ത​വ​ണ പു​ക​വ​ലി നി​ർ​ത്തി പ​രീ​ക്ഷി​ച്ച്​ പ​രാ​ജ​യ​പ്പെ​േ​ട്ട​ക്കാം. അ​ത്​ സാ​ധാ​ര​ണ​യ​ത്രെ. അ​തു​കൊ​ണ്ട്​ മ​ടു​ത്ത്​ പി​ൻ​വാ​േ​​ങ്ങ​ണ്ട കാ​ര്യ​മി​ല്ല. ‘‘പു​ക​വ​ലി നി​ർ​ത്തു​ക വ​ള​രെ എ​ളു​പ്പ​മാ​ണ്. ഞാ​ൻ​ത​ന്നെ നൂ​റി​ലേ​റെ ത​വ​ണ നി​ർ​ത്തി​യി​ട്ടു​ണ്ട്​’’ -മാ​ർ​ക്ക്​ ട്വെ​യി​െ​ൻ​റ പ്ര​സി​ദ്ധ വാ​ച​കം ഒാ​ർ​ക്കു​ക. 

പു​ക​വ​ലി നി​ർ​ത്തി​യാ​ലു​ള്ള ​പ്ര​യോ​ജ​ന​ങ്ങ​ൾ
പു​ക​വ​ലി നി​ർ​ത്തി ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തി​നു​ള്ള സാ​ധ്യ​ത 50​ ശ​ത​മാ​നം കു​റ​യു​ന്നു. ചു​മ​യും ശ്വാ​സം​മു​ട്ട​ലും ആ​ഴ്​​ച​ക​ൾ​ക്കു​ള്ളി​ൽ കു​റ​ഞ്ഞ്​ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​യാ​സ​ര​ഹി​ത​മാ​കു​ന്നു. ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ര​ക്​​ത​സ​മ്മ​ർ​ദം സാ​ധാ​ര​ണ നി​ല​യി​ലെ​ത്തു​ന്നു. 

ശ്വാ​സ​കോ​ശ അ​ർ​ബു​ദ ​സാ​ധ്യ​ത പ​ത്തു ​വ​ർ​ഷം​കൊ​ണ്ട്​ 50​ ശ​ത​മാ​നം ക​ണ്ട്​ കു​റ​യു​ന്നു. അ​ഞ്ചു വ​ർ​ഷം​കൊ​ണ്ട്​ പ​ക്ഷാ​ഘാ​ത​സാ​ധ്യ​ത സാ​ധാ​ര​ണ വ്യ​ക്​​തി​യു​ടേ​​തി​ന്​ തു​ല്യ​മാ​കു​ന്നു. 10-15 വ​ർ​ഷം​കൊ​ണ്ട്​ ഹൃ​ദ​യാ​ഘാ​ത സാ​ധ്യ​ത സാ​ധാ​ര​ണ വ്യ​ക്​​തി​ക്കൊ​പ്പ​മെ​ത്തു​ന്നു. 

ഇ​തി​നു​ പു​റ​മെ വ​ർ​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ മ​റ്റു​ അ​ർ​ബു​ദ​ങ്ങ​ളു​ണ്ടാ​വാ​നു​ള്ള സാ​ധ്യ​ത​യും ഗ​ണ്യ​മാ​യി കു​റ​യാ​ൻ പു​ക​വ​ലി ഉ​പേ​ക്ഷി​ക്കാ​നു​ള്ള തീ​രു​മാ​നം സ​ഹാ​യി​ക്കും. ഇ​തി​നു​പു​റ​മെ​യാ​ണ്​ സാ​മ്പ​ത്തി​ക ലാ​ഭം. വ​ർ​ധി​ച്ചു​വ​രു​ന്ന ജീ​വി​ത​ച്ചെ​ല​വി​ൽ ഇ​ത്​ മി​ക്ക സാ​ധാ​ര​ണ​ക്ക​ർ​ക്കും ഏ​റെ ​ആ​ശ്വാ​സ​​മാ​കും.

 

ഇ-​സി​ഗ​ര​റ്റ്​: വി​ല്ല​നോ ര​ക്ഷ​ക​നോ?
സി​ഗ​ര​റ്റി​െ​ൻ​റ​യോ പേ​ന​യു​ടെ​യോ ഒ​ക്കെ രൂ​പ​ത്തി​ൽ ല​ഭ്യ​മാ​യ ബാ​റ്റ​റി നി​യ​ന്ത്രി​ത ഉ​പ​ക​ര​ണ​മാ​ണ്​ ഇ​ല​ക്​​ട്രോ​ണി​ക്​ സി​ഗ​ര​റ്റു​ക​ൾ. ഇ​തി​ൽ നി​ക്കോ​ട്ടി​ൻ അ​ട​ങ്ങി​യ ദ്രാ​വ​കം നി​റ​ച്ച്​ അ​ത്​ ബാ​ഷ്​​പീ​ക​രി​ക്കു​േ​മ്പാ​ൾ വ​ലി​ച്ചെ​ടു​ക്കാ​ൻ ക​ഴി​യു​ന്ന രൂ​പ​ത്തി​ലാ​ണ്​ ഇ​വ​യു​ടെ രൂ​പ​ക​ൽ​പ​ന.

സാ​ധാ​ര​ണ സി​ഗ​ര​റ്റ്​ പു​ക​യി​ല​ട​ങ്ങി​യി​രി​ക്കു​ന്ന അ​പ​ക​ട​കാ​രി​ക​ളാ​യ വ​സ്​​തു​ക്ക​ൾ ഇൗ ​സി​ഗ​ര​റ്റി​ൽ​നി​ന്ന്​ വ​മി​ക്കു​ന്ന ബാ​ഷ്​​പ​ത്തി​ൽ കാ​ണി​ല്ല എ​ന്ന​താ​ണി​തി​െ​ൻ​റ പ്ര​ത്യേ​ക​ത. എ​ന്നാ​ലി​ത്​ പൂ​ർ​ണ​മാ​യും അ​പ​ക​ട​മു​ക്​​ത​മ​ല്ല. അ​ർ​ബു​ദ​കാ​രി​ക​ളാ​യ അ​സെ​റ്റാ​ൽ​ഡി​ഹൈ​ഡ്, ഫോ​ർ​മാ​ൽ​ഡി​ഹൈ​ഡ്​ ചി​ല ഘ​ന ലോ​ഹ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യൊ​ക്കെ ഇൗ ​ബാ​ഷ്​​പ​ത്തി​ലു​മു​ണ്ട്.

E-Cigarettes

സാ​ധാ​ര​ണ സി​ഗ​ര​റ്റു​ക​ളേ​ക്കാ​ൾ അ​പ​ക​ടം കു​റ​ഞ്ഞ​ത്​ എ​ന്ന ലേ​ബ​ലി​ൽ പു​ക​വ​ലി നി​യ​ന്ത്ര​ണ​ത്തി​ന്​ സ​ഹാ​യ​ക​മാ​കും എ​ന്നു പ​റ​ഞ്ഞ്​ ഇ-​സി​ഗ​ര​റ്റു​ക​ൾ വ്യാ​പ​ക​മാ​യി പ്ര​ച​രി​പ്പി​ക്ക​പ്പെ​ടു​ന്നു​ണ്ട്. എ​ന്നാ​ൽ, ഇ​തി​ന്​ ശാ​സ്​​ത്രീ​യ അ​ടി​ത്ത​റ​യൊ​ന്നു​മി​ല്ല. ഇ-​സി​ഗ​ര​റ്റു​ക​ൾ ഉ​ണ്ടാ​ക്കി​യേ​ക്കാ​വു​ന്ന ദൂ​ര​വ്യാ​പ​ക​മാ​യ ആ​രോ​ഗ്യ​പ്ര​ശ്​​ന​ങ്ങ​ളെ​ക്കു​റി​ച്ച്​ ന​മു​ക്കി​ന്നും വ്യ​ക്​​ത​മാ​യ ധാ​ര​ണ​മി​ല്ല. സാ​ധാ​ര​ണ സി​ഗ​ര​റ്റു​ക​ൾക്കു പ​ക​ര​മാ​യി ​െച​റു​പ്പ​ക്കാ​രു​ടെ ഇ​ട​യി​ൽ അ​പ​ക​ട​ര​ഹി​ത​മെ​ന്ന പേ​രി​ൽ ഇ​തി​ന്​ പ്ര​ചാ​ര​ണം കി​ട്ടാ​ൻ സാ​ധ്യ​ത ഏ​റെ. പ​ല​രും നി​ക്കോ​ട്ടി​ന്​ അ​ടി​മ​യാ​കാ​ൻ​ത​ന്നെ ഇ-​സി​ഗ​ര​റ്റു​ക​ൾ കാ​ര​ണ​മ​ാ​യേ​ക്കാം. കൂ​ടി​യ അ​ള​വി​ൽ നി​ക്കോ​ട്ടി​ൻ ശ​രീ​ര​ത്തി​ലെ​​ത്താ​നും ഇ​ത്​ വ​ഴി​വെ​ച്ചേ​ക്കാം. 

ഇ​തു​കൊ​ണ്ടൊ​ക്കെ​ത​െ​ന്ന ലോ​കാ​രോ​ഗ്യ സം​ഘ​ട​ന അ​ട​ക്ക​മു​ള്ള അ​ന്താ​രാ​ഷ്​​ട്ര വൈ​ദ്യ​ശാ​സ്​​ത്ര സ​മി​തി​ക​ളൊ​ന്നും​ത​ന്നെ ഇ-​സി​ഗ​ര​റ്റു​ക​ളു​ടെ ഉ​പ​യോ​ഗ​ത്തെ അം​ഗീ​ക​രി​ക്കു​ന്നി​ല്ല. ഇ​ന്ത്യ​യി​ൽ ഇ-​സി​ഗ​ര​റ്റു​ക​ളു​ടെ വി​ൽ​പ​ന​യും ഉ​പ​യോ​ഗ​വും വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​രോ​ധി​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യ​യി​ൽ പൂ​ർ​ണ​മാ​യി നി​യ​ന്ത്രി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ്​ എ​ന്നാ​ണ്​ പു​തി​യ വാ​ർ​ത്ത. മി​ക്ക​പ്പോ​ഴും ഗു​​ണ​ത്തേ​ക്കാ​ളേ​റെ ദോ​ഷം​ചെ​യ്യു​ന്ന ഒ​ന്നാ​ണ്​ ഇ-​സി​ഗ​ര​റ്റു​ക​ൾ. പു​ക​വ​ലി നി​യ​​ന്ത്ര​ണ​കാ​ര്യ​ത്തി​ൽ ഇ​വ​ക്ക്​ പ​െ​ങ്കാ​ന്നു​മി​ല്ല. എ​ന്നു മാ​ത്ര​മ​ല്ല, പ​ല​രും ഭാ​വി​യി​ൽ പു​ക​വ​ലി​യി​ലേ​ക്ക്​ തി​രി​യാ​നും ഇ-​സി​ഗ​ര​റ്റു​ക​ൾ ഇ​ട​യാ​ക്കും എ​ന്ന​താ​ണ്​ യാ​ഥാ​ർ​ഥ്യം.

പു​ക​വ​ലി നി​യ​ന്ത്ര​ണം എ​ങ്ങ​നെ
പു​ക​യി​ല​യു​ടെ ഉ​പ​യോ​ഗ​വും പു​ക​വ​ലി​യും ഗ​ണ്യ​മാ​യ തോ​തി​ൽ കു​റ​യേ​ണ്ട​ത്​ സ​മൂ​ഹ​ത്തി​െ​ൻ​റ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ൽ ഏ​റെ പ്ര​ധാ​ന​പ്പെ​ട്ട ഒ​ന്ന​ത്രെ. മി​ക്ക​പ്പോ​ഴും പു​ക​വ​ലി തു​ട​ങ്ങു​ന്ന​ത്​ 14-16 വ​യ​സ്സ്​ കാ​ല​ഘ​ട്ട​ത്തി​ലാ​ണ്. ഇൗ ​ഘ​ട്ട​ത്തി​ൽ പു​ക​വ​ലി നി​ർ​ത്താ​നും എ​ളു​പ്പ​മാ​ണ്. സ്​​കൂ​ൾ​കു​ട്ടി​ക​ളു​ടെ​യും യു​വ​ജ​ന​ങ്ങ​ളു​ടെ​യും ഇ​ട​യി​ൽ പു​ക​യി​ല-​പു​ക​വ​ലി വി​രു​ദ്ധ പ്ര​ചാ​ര​ണ​ങ്ങ​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കേ​ണ്ട​ത്​ അ​നി​വാ​ര്യ​മാ​ണ്.

പൊ​തു​സ്​​ഥ​ല​ങ്ങ​ളി​ലെ പു​ക​വ​ലി നി​രോ​ധ​നം, പു​ക​യി​ല-​പു​ക​വ​ലി പ​ര​സ്യ​ങ്ങ​ളു​ടെ നി​രോ​ധ​നം, പു​ക​വ​ലി​ക്കും സി​ഗ​ര​റ്റി​നും നി​കു​തി വ​ർ​ധി​പ്പി​ക്ക​ൽ തു​ട​ങ്ങി​യ നി​യ​മ​ന​ട​പ​ടി​ക​ൾ പു​ക​വ​ലി നി​യ​ന്ത്ര​ണ​ത്തി​ൽ ഏ​റെ പ്ര​യോ​ജ​നം ചെ​യ്യും. പു​ക​വ​ലി​യെ ​പ്ര​കീ​ർ​ത്തി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ന​മ്മു​ടെ സി​നി​മ​ക​ളി​ലും മ​റ്റു ക​ലാ​സാ​ഹി​ത്യ രൂ​പ​ങ്ങ​ളി​ലും പ​ണ്ടൊ​ക്കെ വ്യാ​പ​ക​മാ​യി​രു​ന്നു. ഇ​തൊ​ക്കെ കു​ട്ടി​ക​ളെ​യും ചെ​റു​പ്പ​ക്കാ​രെ​യും സ്വാ​ധീ​നി​ക്കു​ന്ന ഘ​ട​ക​ങ്ങ​ളാ​ണ്. ചു​രു​ക്ക​ത്തി​ൽ, സ​മൂ​ഹം ഒ​ന്ന​ട​ങ്കം വി​ചാ​രി​ച്ചാ​ലേ പു​ക​യി​ല-​പു​ക​വ​ലി നി​യ​ന്ത്ര​ണം വി​ജ​യി​ക്കൂ.
 

തയാറാക്കിയത്​: േഡാ. ​പി.​എ​സ്. ഷാ​ജ​ഹാ​ൻ
അ​ഡീ​ഷ​ന​ൽ പ്ര​ഫ​സ​ർ ഒാ​ഫ്​ 
പ​ൾ​മ​ണ​റി മെ​ഡി​സി​ൻ 
ഗ​വ​.​ ടി.​ഡി മെ​ഡി​ക്ക​ൽ കോ​ള​ജ് 
ആ​ല​പ്പു​ഴ

Loading...
COMMENTS