Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightആ​വി പി​ടി​ച്ചാ​ൽ ...

ആ​വി പി​ടി​ച്ചാ​ൽ  സൈ​ന​സൈ​റ്റി​സ്​ മാ​റു​മോ​​ ? 

text_fields
bookmark_border
sinusitis
cancel

എന്താണ് സൈനസൈറ്റിസ്​. സൈനസുകളുടെ ശരീരധർമങ്ങൾ എന്തൊക്കെയാണ്  
മൂ​ക്കി​നു ചു​റ്റു​മാ​യി ഇ​രു​വ​ശ​ങ്ങ​ളി​ലും ത​ല​യോ​ട്ടി​യി​ലു​മു​ള്ള വാ​യു അ​റ​ക​ളാ​ണ് സൈ​ന​സു​ക​ൾ. ഫ്രോ​ണ്ട​ൽ, എ​ത്​​മോ​യ്ഡ്, മാ​ക്സി​ല​റി, സ്ഫി​നോ​യ്ഡ് എ​ന്നി​ങ്ങ​നെ നാ​ലു സൈ​ന​സു​ക​ളാ​ണ് ഉ​ള്ള​ത്. എ​ല്ലാ സൈ​ന​സു​ക​ളും മൂ​ക്കി​നു​ള്ളി​ലേ​ക്കാ​ണ് തു​റ​ക്കു​ന്ന​ത്. ഇ​വ മൂ​ക്കി​ന് ഇ​രു​വ​ശ​ത്തും ക​ണ്ണി​നും ത​ല​ച്ചോ​റി​നും ഇ​ട​യി​ൽ സ്ഥി​തി​ചെ​യ്യു​ന്നു. സൈ​ന​സ് അ​റ​ക​ളു​ടെ അ​രി​കി​ലാ​യി പ്ര​ധാ​ന​പ്പെ​ട്ട ഞ​ര​മ്പു​ക​ളും ര​ക്ത​ക്കു​ഴ​ലു​ക​ളും സ്ഥി​തി​ചെ​യ്യു​ന്നു​ണ്ട്. 

മൂ​ക്കി​ലൂ​ടെ ശ്വാ​സ​കോ​ശ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന വാ​യു​വിെ​ൻ​റ ശു​ദ്ധീ​ക​ര​ണ​ത്തി​ലും ബാ​ഷ്പീ​ക​ര​ണ​ത്തി​ലും സൈ​ന​സു​ക​ൾ പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ന്നു. കൂ​ടാ​തെ ത​ല​യോ​ട്ടി​യു​ടെ ഭാ​രം കു​റ​ക്കാ​നും ഒാ​രോ വ്യ​ക്തി​യു​ടെ​യും ശ​ബ്​​ദ​ത്തി​ന് മു​ഴ​ക്ക​വും ഗാം​ഭീ​ര്യ​വും ന​ൽ​കാ​നും സൈ​ന​സു​ക​ൾ മു​ഖാ​ന്ത​രം ക​ഴി​യു​ന്നു. 
ഈ ​സൈ​ന​സു​ക​ളി​ൽ ഉ​ണ്ടാ​കു​ന്ന അ​ണു​ബാ​ധ​യാ​ണ് സൈ​ന​സൈ​റ്റി​സ് എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന​ത്. 

സൈനസൈറ്റിസി​​െൻറ ലക്ഷണങ്ങൾ എന്തൊക്കെയാണ് 
ത​ല​വേ​ദ​ന, പ​നി, മു​ഖ​വേ​ദ​ന, മൂ​ക്കി​ൽ പ​ഴു​പ്പ് എ​ന്നി​വ‍യാ​ണ് സൈ​ന​സൈ​റ്റി​സിെ​ൻ​റ പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ൾ. മൂ​ക്കി​ൽ ദു​ർ​ഗ​ന്ധം, വാ​യി​ൽ ദു​ർ​ഗ​ന്ധം, പ​ല്ലു​ക​ളി​ൽ ത​രി​പ്പ്, വേ​ദ​ന, മു​ഖ​ത്ത് മ​ര​വി​പ്പ്, മൂ​ക്കി​ലൂ​ടെ ര​ക്ത​സ്രാ​വം, മൂ​ക്ക​ട​പ്പ്, ക​ണ്ണു​വേ​ദ​ന എ​ന്നീ ല‍‍ക്ഷ​ണ​ങ്ങ​ളും സൈ​ന​സൈ​റ്റി​സിെ​ൻ​റ ഭാ​ഗ​മാ​യി അ​നു​ഭ​വ​പ്പെ​ടാം. 

എന്തൊക്കെയാണ് സൈനസൈറ്റിസിന് കാരണമാകുന്നത് 
സാ​ധാ​ര​ണ​യാ​യി ബാ​ക്ടീ​രി​യ​കൊ​ണ്ടു​ള്ള അ​ണു​ബാ​ധ​യാ​ണ് സൈ​ന​സൈ​റ്റി​സി​ലേ​ക്ക് ന​യി​ക്കു​ന്ന​ത്. വൈ​റ​സ് മൂ​ല​മു​ള്ള ജ​ല​ദോ​ഷ​ത്തോ​ടൊ​പ്പം ബാ​ക്ടീ​രി​യ കൊ​ണ്ടു​ള്ള അ​ണു​ബാ​ധ​യും ഉ​ണ്ടാ​കാം. പൂ​പ്പ​ൽ അ​ഥ​വ ഫം​ഗ​സ് കൊ​ണ്ടു​ള്ള സൈ​ന​സൈ​റ്റി​സ് ഇ​പ്പോ​ൾ കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്നു​ണ്ട്. കേ​ടാ​യ പ​ല്ലി​ൽ​ നി​ന്നോ മ​ലി​ന​ജ​ല​ത്തി​ൽ നീ​ന്തു​മ്പോ​ഴോ സൈ​ന​സു​ക​ളി​ലേ​ക്ക് അ​ണു​ബാ​ധ ക​യ​റാം. ഇ​തു​കൂ​ടാ​തെ സൈ​ന​സു​ക​ളെ ബാ​ധി​ക്കു​ന്ന മു​റി​വു​ക​ളി​ലൂ​ടെ​യും പൊ​ട്ട​ലു​ക​ളി​ലൂ​ടെ​യും സൈ​ന​സൈ​റ്റി​സ് ഉ​ണ്ടാ​കാം. മൂ​ക്കി​ലെ പാ​ല​ത്തിെ​ൻ​റ ഗ​ണ്യ​മാ​യ വ​ള​വ്, അ​ല​ർ​ജി, മൂ​ക്കി​ലെ ദ​ശ​വ​ള​ർ​ച്ച, ട്യൂ​മ​ർ എ​ന്നി​വ​യും സൈ​ന​സൈ​റ്റി​സി​ന് കാ​ര​ണ​മാ​കാം. 

sinus


 
സൈനസൈറ്റിസ്​ എത്ര തരമുണ്ട്. അവ തമ്മിലുള്ള വ്യത്യാസം എന്താണ് 
സൈ​ന​സൈ​റ്റി​സ് പ്ര​ധാ​ന​മാ​യും മൂ​ന്നു ത​ര​മു​ണ്ട്. 
(1) എ. അ​ക്യൂ​ട്ട്- ചു​രു​ങ്ങി​യ ദി​വ​സ​ങ്ങ​ളി​ൽ ഉ​ണ്ടാ​കു​ന്ന അ​ണു​ബാ​ധയാണിത്. 
ബി. ക്രോ​ണി​ക് -മാ​സ​ങ്ങ​ളോ വ​ർ​ഷ​ങ്ങ​ളോ നീ​ളു​ന്ന അ​ണു​ബാ​ധ. 
(2) എ. പാ​ൻ​സൈ​ന​സൈ​റ്റി​സ് -എ​ല്ലാ സൈ​ന​സു​ക​ളെ​യും ഒ​രേ​സ​മ​യം ബാ​ധി​ക്കു​ന്ന​ത്. 
ബി. മ​ൾ​ട്ടി സൈ​ന​സൈ​റ്റി​സ്-​ഒ​ന്നി​ൽ കൂ​ടു​ത​ൽ സൈ​ന​സി​നെ ബാ​ധി​ക്കു​ന്ന​ത്. 
സി. െഎ​സൊ​ലേ​റ്റ​ഡ്- ഒ​രു സൈ​ന​സി​നെ മാ​ത്രം ബാ​ധി​ക്കു​ന്ന​ത്. 
(3) എ. ഒാ​പ​ൺ-സൈ​ന​സു​ക​ളി​ലെ പ​ഴു​പ്പ് ദ്വാ​ര​ത്തി​ലൂ​ടെ മൂ​ക്കി​നു​ള്ളി​ൽ ക​ട​ക്കു​ന്ന ത​രം സൈ​ന​സൈ​റ്റി​സ്
ബി. ക്ലോ​സ്ഡ് -സൈ​ന​സിെ​ൻ​റ മൂ​ക്കി​ലേ​ക്കു​ള്ള ദ്വാ​രം അ​ട​യു​ക​യും പ​ഴു​പ്പ് സൈ​ന​സി​നു​ള്ളി​ൽ കെ​ട്ടി​ക്കി​ട​ക്കു​ക​യും ചെ​യ്യു​ന്ന​ത​രം സൈ​ന​സൈ​റ്റി​സ്

സൈനസൈറ്റിസ്​ ഉണ്ടാകാൻ സാധ്യത കൂടുതൽ ആർക്കൊക്കെയാണ് 
 പ്ര​തി​രോ​ധ​ശേ​ഷി കു​റ​വു​ള്ള​വ​ർ, പ്ര​മേ​ഹ​രോ​ഗി​ക​ൾ, അ​ർ​ബു​ദ രോ​ഗി​ക​ൾ, അ​വ​യ​വ​മാ​റ്റ ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ​വ​ർ, എ​ച്ച്. 
െ​എ.​വി ബാ​ധി​ത​ർ തു​ട​ങ്ങി​യ​വ​ർ​ക്ക് സൈ​ന​സൈ​റ്റി​സ് സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. അ​ല​ർ​ജി​യു​ള്ള​വ​ർ​ക്കും രോ​ഗ​സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ഏ​ത് പ്രാ​യ​ക്കാ​രി​ലും സൈ​ന​സൈ​റ്റി​സ് വ​രാം. 

മൂക്കിൽ നിന്ന് ദുർഗന്ധം വരുന്നത് സൈനസൈറ്റിസ്​ ലക്ഷണമാണോ. ഈ രോഗമുള്ളപ്പോൾ ഗന്ധം തിരിച്ചറിയാനാവാത്തത് എന്തുകൊണ്ടാണ്  
സൈ​ന​സൈ​റ്റി​സ് രോ​ഗി​ക​ളി​ൽ ചി​ല​ർ​ക്ക് മൂ​ക്കി​ൽ പ​ഴു​പ്പ് കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് കാ​ര​ണം ദു​ർ​ഗ​ന്ധം അ​നു​ഭ​വ​പ്പെ​ടാം. മൂ​ക്കി​ൽ ശ്വാ​സ​ത​ട​സ്സം ഉ​ള്ള​തു​കൊ​ണ്ട് ഗ​ന്ധം തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​തെ​യും വ​രാം. 

സൈനസൈറ്റിസ്​ രോഗനിർണയത്തിന് എന്തൊക്കെ പരിശോധനകളാണ് ആവശ്യമായിവരുക  
എ​ക്സ് റേ, ​സി.​ടി സ്കാ​ൻ, മൂ​ക്കി​ൽ ചെ​യ്യു​ന്ന എ​ൻ​ഡോ​സ്കോ​പ്പി എ​ന്നി​വ​യാ​ണ് രോ​ഗ​നി​ർ​ണ​യ​ത്തി​ന് പ്ര​ധാ​ന​മാ​യും ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ചി​ല സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ എം.​ആ​ർ.െ​എ സ്കാ​നി​ങ്ങും ആ​വ​ശ്യ​മാ​യി​വ​രാം. 
 

drops-for-sinus


സൈനസൈറ്റിസിനുള്ള ആധുനിക ചികിത്സകൾ എന്തൊക്കെയാണ് 
 മ​രു​ന്ന് ചി​കി​ത്സ​യാ​ണ് പ്ര​ധാ​നം. ഏ​ഴു മു​ത​ൽ 14 ദി​വ​സം വ​രെ നീ​ളു​ന്ന ആ​ൻ​റി​ബ​യോ​ട്ടി​ക്, വേ​ദ​ന​സം​ഹാ​രി, അ​ഞ്ചു മു​ത​ൽ ഏ​ഴു ദി​വ​സം വ​രെ നീ​ളു​ന്ന തു​ള്ളി​മ​രു​ന്ന് (ഡീ ​ക​ൺ​ജ​സ്​​റ്റ​ൻ​റ് നേ​സ​ൽ ഡ്രോ​പ്) എ​ന്നി​വ​യാ​ണ് ചി​കി​ത്സ​യി​ൽ പ്ര​ധാ​ന​മാ​യും ഉ​പ​യോ​ഗി​ക്കു​ന്ന മ​രു​ന്നു​ക​ൾ. തു​ള്ളി​മ​രു​ന്ന ്ഒ​ഴി​ച്ച് 15 മു​ത​ൽ 30 മി​നി​റ്റി​നു​ശേ​ഷം ആ​വി​പി​ടി​ക്കു​ന്ന​തും ന​ല്ല​താ​ണ്. രോ​ഗി ധാ​രാ​ളം വെ​ള്ളം കു​ടി​ക്ക​ണം. അ​ല​ർ​ജി​യു​ള്ള​വ​ർ​ക്ക് ആ​ൻ​റി ഹി​സ്​​റ്റ​മി​ൻ ഗു​ളി​ക​യോ സ്​​റ്റി​റോ​യ്ഡ് നേ​സ​ൽ സ്പ്രേ​യോ ആ​വ​ശ്യ​മാ​യി​വ​രും. 

മ​രു​ന്നു​ക​ൾ ഉ​പ​യോ​ഗി​ച്ചി​ട്ടും മാ​റാ​ത്ത അ​വ​സ്ഥ, ക്രോ​ണി​ക് സൈ​ന​സൈ​റ്റി​സ്, ഫം​ഗ​സ് ബാ​ധ മൂ​ല​മു​ള്ള സൈ​ന​സൈ​റ്റി​സ്, സൈ​ന​സൈ​റ്റി​സ് അ​നു​ബ​ന്ധ സ​ങ്കീ​ർ​ണ​ത​ക​ൾ തു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ശ​സ്ത്ര​ക്രി​യ അ​നി​വാ​ര്യ​മാ​യി​വ​രും. ഫ​ങ്ഷ​ന​ൽ എ​ൻ​ഡോ​സ്കോ​പ്പി​ക് സൈ​ന​സ് സ​ർ​ജ​റി (എ​ഫ്.​ഇ.​എ​സ്.​എ​സ്) എ​ന്ന ഒാ​പ​റേ​ഷ​നാ​ണ് ഇ​പ്പോ​ൾ സാ​ധാ​ര​ണ​യാ​യി ചെ​യ്യു​ന്ന​ത്. എ​ൻ​ഡോ​സ്കോ​പ്​ ഉ​പ​യോ​ഗി​ച്ച് മൂ​ക്കി​നു​ള്ളി​ലൂ​ടെ ചെ​യ്യു​ന്ന ഒാ​പ​റേ​ഷ​നാ​ണി​ത്. ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ സൈ​ന​സ് തു​റ​ന്നു​ള്ള ഒാ​പ​ൺ ശ​സ്ത്ര​ക്രി​യ​യും ആ​വ​ശ്യ​മാ​യി വ​രാം.

steam-treatement


 
ആവിപിടിച്ചാൽ സൈനസൈറ്റിസ്​ കുറയുമോ. ആവിപിടിക്കുന്ന ശരിയായ രീതി എങ്ങനെയാണ് 
 ആ​വി​പി​ടി​ക്ക​ൽ സൈ​ന​സൈ​റ്റി​സ് ചി​കി​ത്സ​യു​ടെ ഒ​രു ഭാ​ഗം മാ​ത്ര​മാ​ണ്. ഇ​ത് മൂ​ക്കി​നു​ള്ളി​ലും സൈ​ന​സു​ക​ളി​ലു​മു​ള്ള പ​ഴു​പ്പ് വെ​ളി​യി​ൽ വ​രു​ന്ന​തി​ന് സ​ഹാ​യി​ക്കും. തു​ള്ളി​മ​രു​ന്ന് ഒ​ഴി​ച്ച് 15 മു​ത​ൽ 30 മി​നി​റ്റു​ക​ൾ​ക്കു​ശേ​ഷം ആ​വി​പി​ടി​ക്കു​ന്ന​താ​ണ് ന​ല്ല​ത്. മി​ത​മാ​യ ചൂ​ട് ഉ​പ​യോ​ഗി​ച്ച് മാ​ത്ര​മേ ആ​വി പി​ടി​ക്കാ​വൂ. വെ​ള്ള​ത്തി​ൽ മ​റ്റു വ​സ്തു​ക്ക​ളൊ​ന്നും ചേ​ർ​ക്കാ​തെ ആ​വി​പി​ടി​ക്കു​ന്ന​താ​ണ് ഉത്തമം.  

സൈനസൈറ്റിസ്​ പ്രതിരോധിക്കാൻ എന്തൊക്കെയാണ് ചെയ്യേണ്ടത് 
മി​ക​ച്ച പ്ര​തി​രോ​ധ​ശ​ക്തി ല​ഭി​ക്കാ​ൻ ന​ല്ല പോ​ഷ​ക​ഗു​ണ​മു​ള്ള ആ​ഹാ​രം ക​ഴി​ക്ക​ണം. ധാ​രാ​ളം വെ​ള്ളം കു​ടി​ക്കു​ക​യും വേ​ണം. ശു​ചി​ത്വം പാ​ലി​ക്ക​ലും പ്ര​ധാ​ന​മാ​ണ്. പു​ക​വ​ലി, മ​ദ്യ​പാ​നം, മൂ​ക്കു​പൊ​ടി ഉ​പ​യോ​ഗം എ​ന്നി​വ പൂ​ർ​ണ​മാ​യും ഉ​പേ​ക്ഷി​ക്ക​ണം. കേ​ടാ​യ പ​ല്ലു​ക​ൾ​ക്ക് കൃ​ത്യ​സ​മ​യ​ത്ത് ചി​കി​ത്സ സ്വീ​ക​രി​ക്ക​ണം. 
അ​ല​ർ​ജി​യു​ള്ള​വ​രും ശ​രി​യാ​യ ചി​കി​ത്സ തേ​ട​ണം. മൂ​ക്കി​ലെ പാ​ലം വ​ള​വ്, ദ​ശ​വ​ള​ർ​ച്ച എ​ന്നി​വ​യു​ള്ള​വ​ർ അ​തി​ന് ചി​കി​ത്സ തേ​ടേ​ണ്ട​തു​ണ്ട്. പ്ര​മേ​ഹ​രോ​ഗി​ക​ൾ ശ​രി​യാ​യ ചി​കി​ത്സ​യി​ലൂ​ടെ ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര നി​ല ക്ര​മീ​ക​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം. ശു​ദ്ധ​വാ​യു ല​ഭി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​കൊ​ണ്ട് വ്യാ​യാ​മം ചെ​യ്യു​ന്ന​തും ന​ല്ല​താ​ണ്. 

ശസ്​ത്രക്രിയയിലൂടെ സൈനസൈറ്റിസ്​ പൂർണമായി ഭേദമാക്കാൻ കഴിയുമോ 
 തീ​ർ​ച്ച​യാ​യും. അ​ല​ർ​ജി, പ്ര​മേ​ഹം എ​ന്നി​വ​യു​ള്ള​വ​ർ അ​വ തു​ട​ർ​ച്ച​യാ​യും ക്ര​മ​മാ​യും ചി​കി​ത്സി​ക്കേ​ണ്ട​തു​ണ്ട്. ഒാ​പ​റേ​ഷ​നു​ശേ​ഷം ഡോ​ക്ട​ർ നി​ർ​ദേ​ശി​ക്കു​ന്ന ചി​കി​ത്സ കൃ​ത്യ​മാ​യി സ്വീ​ക​രി​ക്കു​ക​യും വേ​ണം. 

സൈനസൈറ്റിസിന് കൃത്യമായി ചികിത്സ സ്വീകരിക്കാതിരുന്നാൽ വന്നുചേരാവുന്ന സങ്കീർണതകൾ എന്തൊക്കെയാണ്  
 സൈ​ന​സൈ​റ്റി​സി​ന് ചി​കി​ത്സ തേ​ടാ​തി​രു​ന്നാ​ൽ വ​ള​രെ​യ​ധി​കം പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ അ​നു​ഭ​വ​പ്പെ​ടാം. സൈ​ന​സു​ക​ളി​ൽ​നി​ന്ന് ത​ല​ച്ചോ​റി​ലേ​ക്കും ക​ണ്ണി​ലേ​ക്കും അ​ണു​ബാ​ധ വ്യാ​പി​ക്കാം. ഇ​ത് മെ​നി​ഞ്ചൈറ്റി​സ്, ക​ണ്ണി​നു​ള്ളി​ൽ പ​ഴു​പ്പ് കാ​ര​ണം കാ​ഴ്ച​ശ​ക്തി ന​ഷ്​​ട​പ്പെ​ട​ൽ എ​ന്നി​വ​ക്ക്​ കാ​ര​ണ​മാ​കാം. ഞ​ര​മ്പു​ക​ളു​ടെ ബ​ല​ക്ഷ‍യം, എ​ല്ലി​നെ ബാ​ധി​ക്കു​ന്ന ഒാ​സ്​​റ്റി​യോ മൈ​ലൈ​റ്റി​സ്, ര​ക്ത​ത്തി​ലെ അ​ണു​ബാ​ധ എ​ന്നി​വ ഉ​ണ്ടാ​കാ​നും സാ​ധ്യ​ത​യു​ണ്ട്. 
പ്ര​തി​രോ​ധ ശ​ക്തി​ക്കു​റ​വു​ള്ള​വ​രി​ൽ വ​രു​ന്ന, പ്ര​ത്യേ​ക ത​രം ഫം​ഗ​സ് ബാ​ധ കൊ​ണ്ടു​ള്ള സൈ​ന​സൈ​റ്റി​സ് മ​ര​ണ​ത്തി​നു​വ​രെ കാ​ര​ണ​മാ​കാം. 

പതിവായി സൈനസൈറ്റിസ്​ വരുന്നവർ ജീവിതശൈലിയിൽ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തേണ്ടത് 
 വ്യ​ക്തി​ശു​ചി​ത്വം പാ​ലി​ക്കു​ക​യാ​ണ് ഏ​റ്റ​വും പ്ര​ധാ​നം. പു​ക​വ​ലി, മ​ദ്യ​പാ​നം, മൂ​ക്കു​പൊ​ടി എ​ന്നി​വ പൂ​ർ​ണ​മാ​യും ഉ​പേ​ക്ഷി​ക്ക​ണം. ഒ​പ്പം വ്യാ​യാ​മം ചെ​യ്യു​ക​യും വേ​ണം. പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണം ത​ട​യു​ക​യും മാ​സ്ക് ഉ​പ​യോ​ഗി​ക്കാ​ൻ ജാ​ഗ്ര​ത പു​ല​ർ​ത്തു​ക​യും വേ​ണം. കൂ​ടാ​തെ പോ​ഷ​കാ​ഹാ​രം ക​ഴി​ക്കാ​നും ശു​ദ്ധ​ജ​ലം ധാ​രാ​ളം കു​ടി​ക്കാ​നും ശ്ര​ദ്ധി​ക്ക​ണം.  

yoga-for-sinus

അലർജി മൂലം സൈനസൈറ്റിസ്​ ഉണ്ടാകുന്ന രോഗികൾക്ക് ഇമ്യൂണോതെറപ്പി ഫലപ്രദമാണോ 
സൈ​ന​സൈ​റ്റി​സി​ന് ഇ​മ്യൂ​ണോ​തെ​റ​പ്പി ഫ​ല​പ്ര​ദ​മ​ല്ല. എ​ന്നാ​ൽ, ഈ ​ചി​കി​ത്സ ശ​രി​യാ​യ രീ​തി​യി​ൽ ഉ​പ​യോ​ഗി​ച്ചാ​ൽ അ​ല​ർ​ജി​ക്ക് 60^70 ശ​ത​മാ​നം വ​രെ ഫ​ല​പ്ര​ദ​മാ​ണ്. ഇ​തു​വ​ഴി സൈ​ന​സൈ​റ്റി​സ് വ​രാ​നു​ള്ള സാ​ധ്യ​ത​യും കു​റ​ക്കാം. ര​ണ്ടു മു​ത​ൽ മൂ​ന്നു വ​ർ​ഷം വ​രെ നീ​ളു​ന്ന ചി​കി​ത്സ രീ​തി​യാ​ണി​ത്. 

എന്താണ് സൈനസോപ്ലാസ്​റ്റി. ഇത് ഫലപ്രദമാണോ 
 എ​ൻ​ഡോ​സ്കോ​പ്പിെ​ൻ​റ സ​ഹാ​യ​ത്തോ​ടെ പ്ര​ത്യേ​ക​ത​രം ബ​ലൂ​ൺ ഉ​പ​യോ​ഗി​ച്ച്  മൂ​ക്കി​ലേ​ക്ക് തു​റ​ക്കു​ന്ന സൈ​ന​സു​ക​ളു​ടെ ദ്വാ​രം വി​ക​സി​പ്പി​ക്കു​ന്ന ശ​സ്ത്ര​ക്രി​യ രീ​തി​യാ​ണ് സൈ​ന​സോ​പ്ലാ​സ്​​റ്റി. ഇ​ത് ചെ​ല​വേ​റി​യ ഒ​രു ചി​കി​ത്സ​രീ​തി​യാ​ണ്. 

യോഗ, പ്രാണായാമം തുടങ്ങിയവ സൈനസൈറ്റിസ്​ പ്രതിരോധിക്കാൻ സഹായിക്കുമോ 
യോ​ഗ, പ്രാ​ണാ​യാ​മം തു​ട​ങ്ങി​യ​വ സൈ​ന​സൈ​റ്റി​സ് പ്ര​തി​രോ​ധി​ക്കാ​ൻ സ​ഹാ​യ​ക​ര​മാ​യേ​ക്കാം.         

​എഴുതിയത്​ : ഡോ. സതീഷ് എസ്​. 
പ്ര​ഫ​സ​ർ & യൂ​നി​റ്റ്  മേ​ധാ​വി ഇ.​എ​ൻ.​ടി വി​ഭാ​ഗം
ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sinusitismalayalam newssteam treatmentdropssinusHealth News
News Summary - is sinusitis curable by steam treatement -health news
Next Story