Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഷിഗല്ല നേരിടാം ജാഗ്രതയോടെ; ശ്രദ്ധിക്കാം ഇവ
cancel
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightഷിഗല്ല നേരിടാം...

ഷിഗല്ല നേരിടാം ജാഗ്രതയോടെ; ശ്രദ്ധിക്കാം ഇവ

text_fields
bookmark_border

കോഴി​ക്കോട്​: സംസ്​ഥാനത്ത്​ ​കോവിഡിന്​ പിന്നാലെ പടർന്നുപിടിക്കുന്ന മറ്റൊരു രോഗമാണ്​ ഷിഗെല്ല. കോഴിക്കോട്​ ജില്ലയിൽ ആറുപേർക്കാണ്​ ഇതുവരെ രോഗം സ്​ഥിരീകരിച്ചത്​. നിരവധി പേരിൽ രോഗലക്ഷണങ്ങളും കണ്ടെത്തി. എന്നാൽ കരുതലുണ്ടെങ്കിൽ കോവിഡിനെ പോലെ ഷി​ഗല്ലയെയും അകറ്റിനിർത്താം.

ഷിഗല്ലയുടെ ലക്ഷണങ്ങൾ

വയറിളക്കം, പനി, വയറുവേദന, ഛർദ്ദി, ക്ഷീണം, രക്തംകലർന്ന മലം. വയറിളക്ക രോഗങ്ങൾക്ക്​ പ്രധാന കാരണങ്ങളിൽ ഒന്നാണ്​ ഷിഗല്ല ബാക്​ടീരിയ.

ഷിഗല്ല ബാധിക്കുന്നത്​

ഷിഗല്ല ബാക്​ടീരിയ പ്രധാനമായും കുടലിനെയാണ്​ ബാധിക്കുന്നത്​. അതിനാൽ മലത്തോടൊപ്പം രക്തവും കാണപ്പെടുന്നു. പ്രധാനമായും മലിന ജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ്​ രോഗം പടരുന്നത്​. രോഗലക്ഷണങ്ങൾ ഗുരുതര നിലയിലെത്തിയാൽ അഞ്ച്​ വയസിന്​ താഴെ രോഗം പിടി​പ്പെട്ട കുട്ടികളിൽ മരണസാധ്യത കൂടുതലാണ്​. ശ്രദ്ധിച്ചില്ലെങ്കിൽ രോഗവ്യാപനം വളരെ പെട്ടന്നുണ്ടാകും. രോഗികളുടെ വിസർജ്യവുമായി നേരി​​ട്ടോ പരോക്ഷമായോ സമ്പർക്കമുണ്ടായാൽ രോഗം എളുപ്പത്തിൽ വ്യാപിക്കും. രണ്ട്​ മുതൽ ഏഴുദിവസം വരെ രോഗലക്ഷണങ്ങൾ കാണപ്പെടുന്നു. ചില കേസുകളിൽ രോഗലക്ഷണം നീണ്ടുനിന്നേക്കാം. ചിലരിൽ രോഗലക്ഷണങ്ങൾ പ്രകടമാകാതിരിക്കുകയും ചെയ്യും. പനി, രക്തംകലർന്ന മലവിസർജനം, നിർജ്ജലീകരണം, ക്ഷീണം എന്നിവ ഉണ്ടായാൽ ഉടൻ വൈദ്യസഹായം തേടണം.

ഷിഗ​ല്ല പ്രതിരോധ മാർഗങ്ങൾ

  • തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക
  • ഭക്ഷണത്തിന്​ മുമ്പും മലവിസർജനത്തിന്​ ശേഷവും കൈകൾ സോപ്പുപയോഗിച്ച്​ കഴുകുക
  • വ്യക്തിശുചിത്വം പാലിക്കുക
  • തുറസായ സ്​ഥലങ്ങളിൽ മലമൂത്ര വിസർജനം ചെയ്യാതിരിക്കുക
  • കുഞ്ഞുങ്ങളുടെ ഡയപ്പറുകൾ ശരിയായ വിധം സംസ്​കരിക്കുക
  • രോഗലക്ഷണങ്ങളുള്ളവർ ആഹാരം പാകം ചെയ്യാതിരിക്കുക
  • പഴകിയ ഭക്ഷണങ്ങൾ കഴിക്ക​ാതെയിരിക്കുക
  • ഭക്ഷണ പദാർഥങ്ങൾ ശരിയായ രീതിയിൽ മൂടിവെക്കുക
  • വയറിളക്കമുള്ള കുട്ടികളെ മറ്റുള്ളവരുമായി ഇടപെടുത്താതിരിക്കുക
  • കക്കൂസും കുളിമുറിയും അണുനശീകരണം നടത്തുക
  • വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഇടപഴകാതിരിക്കുക
  • രോഗിയുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുക
  • പഴങ്ങളും പച്ചക്കറികളും കഴുകിയതിന്​ ശേഷം മാത്രം ഉപയോഗിക്കുക
  • രോഗലക്ഷണങ്ങളുള്ളവർ ഒ.ആർ.എസ്​ ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം എന്നിവ കഴിക്കുക
  • കുടിവെള്ള സ്രോതസുകൾ ​ക്ലോറിനേറ്റ്​ ചെയ്യുക

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shigellashigella infectionkozhikode News
News Summary - shigella infection symptoms Causes Treatment
Next Story