Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിംഗിൾ-യൂസ് മെഡിക്കൽ ഉപകരണങ്ങളുടെ പുനരുപയോഗം കണ്ടെത്തിയാൽ കടുത്ത ശിക്ഷ; കർശന നിർദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

text_fields
bookmark_border
സിംഗിൾ-യൂസ് മെഡിക്കൽ ഉപകരണങ്ങളുടെ പുനരുപയോഗം കണ്ടെത്തിയാൽ കടുത്ത ശിക്ഷ; കർശന നിർദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം
cancel

ന്യൂഡൽഹി: ആരോഗ്യമേഖലയിൽ രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അണുബാധകൾ തടയുന്നതിനുമായി നിർണായകമായ ഉത്തരവുമായി ആരോഗ്യ മന്ത്രാലയം. ഒരിക്കൽമാത്രം ഉപയോഗിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ള ഡിസ്പോസിബിൾ സർജിക്കൽ ഉപകരണങ്ങളും മെഡിക്കൽ സാധനങ്ങളും വീണ്ടും ഉപയോഗിക്കുന്ന പ്രവണത രാജ്യത്തെ പല ആശുപത്രികളിലും തുടരുന്നുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് ഈ കർശന നടപടി.

സർക്കാർ, സ്വകാര്യ ആശുപത്രികൾ ഒരുപോലെ ഈ നിയമം കർശനമായി പാലിക്കണമെന്നാണ് കേന്ദ്ര ആരോഗ്യ സേവന ഡയറക്ടറേറ്റ് അയച്ച കത്തിലൂടെ വ്യക്തമാക്കുന്നത്. കാർഡിയോളജി, നെഫ്രോളജി, ഓങ്കോളജി, ന്യൂറോ സർജറി തുടങ്ങിയ അതിതീവ്ര പരിചരണം ആവശ്യമുള്ള വിഭാഗങ്ങളിൽ ഇത്തരം ഉപകരണങ്ങളുടെ പുനരുപയോഗം രോഗികളുടെ ജീവന് വലിയ ഭീഷണിയാകുന്നുണ്ട് എന്നാണ് വിലയിരുത്തൽ.

ഉപകരണങ്ങൾ ശുദ്ധീകരിച്ച് വീണ്ടും ഉപയോഗിക്കുമ്പോഴും അവയിൽ ബാക്ടീരിയകളോ മറ്റ് ജൈവാവശിഷ്ടങ്ങളോ അവശേഷിക്കാൻ സാധ്യതയുണ്ട്. ഇത് ഹെപ്പറ്റൈറ്റിസ് ബി, സി, എച്ച്.ഐ.വി തുടങ്ങിയ ഗുരുതരമായ അണുബാധകൾക്കും അവയവങ്ങളുടെ പ്രവർത്തന തകരാറുകൾക്കും കാരണമായേക്കാമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ഈ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കൊപ്പം തന്നെ സാമ്പത്തിക ചൂഷണവും സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഉപകരണങ്ങൾ വീണ്ടും ഉപയോഗിക്കുന്നുണ്ടെങ്കിലും രോഗികളിൽ നിന്ന് ഇവയുടെ മുഴുവൻ തുകയും ഈടാക്കുന്നതോ അല്ലെങ്കിൽ സർക്കാർ സംവിധാനങ്ങളിൽ നിന്ന് അത്രയും തുക റീഇംബേഴ്സ് ചെയ്തെടുക്കുന്നതോ ആയ രീതി ചില ആശുപത്രികളിൽ നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ഈ നിയമലംഘനങ്ങൾ തടയുന്നതിനായി സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ഡ്രഗ് കൺട്രോളർമാർ എന്നിവർ ശക്തമായ നിരീക്ഷണം നടത്തണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. നിർദ്ദേശം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട്, ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് തുടങ്ങിയ നിയമങ്ങളുടെ അടിസ്ഥാനത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും ഉത്തരവിലുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - severe punishment if found reusing single use medical devices
Next Story