പക്ഷാഘാതത്തില്‍ നിന്ന്​ രക്ഷ; മെഡിക്കല്‍ കോളജുകളില്‍ സമഗ്ര സ്‌ട്രോക്ക് സെൻററുകള്‍

22:40 PM
04/11/2018
stroke

തി​രു​വ​ന​ന്ത​പു​രം: സ്‌​ട്രോ​ക്ക് അ​ഥ​വാ പ​ക്ഷാ​ഘാ​തം ബാ​ധി​ച്ച​വ​ര്‍ക്ക് അ​ടി​യ​ന്ത​ര​ചി​കി​ത്സാ​സൗ​ക​ര്യ​മൊ​രു​ക്കു​ന്ന കോം​പ്രി​ഹെ​ന്‍സി​വ് സ്‌​ട്രോ​ക്ക് സ​​െൻറ​റു​ക​ള്‍ സം​സ്ഥാ​ന​ത്തെ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ല്‍ ആ​രം​ഭി​ക്കു​ന്നു. അ​തി​ലേ​ക്കാ​യി​ തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട്​ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ൾ​ക്ക്​ അ​ഞ്ചു​കോ​ടി രൂ​പ വീ​തം ഭ​ര​ണാ​നു​മ​തി ന​ല്‍കി​യ​താ​യി മ​ന്ത്രി കെ.​കെ. ശൈ​ല​ജ അ​റി​യി​ച്ചു. 

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ സ്‌​ട്രോ​ക്ക് യൂ​നി​റ്റ് ആ​റി​ന്​ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​ത് വി​പു​ലീ​ക​രി​ച്ചാ​ണ് സ​മ​ഗ്ര സ്‌​ട്രോ​ക്ക് സ​​െൻറ​റാ​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ നി​ല​വി​ലു​ള്ള സ്‌​ട്രോ​ക്ക് യൂ​നി​റ്റ് വി​പു​ലീ​ക​രി​ച്ചാ​ണ് സ​മ​ഗ്ര സ്‌​ട്രോ​ക്ക് സ​​െൻറ​റാ​ക്കു​ന്ന​ത്. 

ത​ല​ച്ചോ​റി​ലേ​ക്കു​ള്ള ര​ക്​​ത​ക്കു​ഴ​ലി​ല്‍ ര​ക്തം ക​ട്ട​പി​ടി​ച്ച് ര​ക്ത​ക്കു​ഴ​ല്‍ അ​ട​യു​ക​യോ പൊ​ട്ടു​ക​യോ ചെ​യ്യു​ന്ന​തി​​​െൻറ ഫ​ല​മാ​യാ​ണ് പ​ക്ഷാ​ഘാ​ത​മു​ണ്ടാ​കു​ന്ന​ത്. ലോ​ക​ത്ത് 80 ദ​ശ​ല​ക്ഷ​ത്തോ​ളം പേ​ർ​ക്ക്​ പ​ക്ഷാ​ഘാ​തം പി​ടി​പെ​ട്ടി​ട്ടു​ണ്ട്. ഇ​തി​ല്‍ 50 ദ​ശ​ല​ക്ഷ​ത്തോ​ളം പേ​ര്‍ രോ​ഗ​ത്തെ അ​തി​ജീ​വി​ക്കു​മെ​ങ്കി​ലും ചി​ല സ്ഥി​ര​മാ​യ ശാ​രീ​രി​ക വൈ​ക​ല്യ​ങ്ങ​ള്‍ അ​നു​ഭ​വി​ക്കു​ന്നു.  

അ​നി​യ​ന്ത്രി​ത​മാ​യ ര​ക്ത​സ​മ്മ​ര്‍ദം, പ്ര​മേ​ഹം, കൊ​ള​സ്‌​ട്രോ​ള്‍ എ​ന്നി​വ​യാ​ണ്​ സ്‌​ട്രോ​ക്കി​ലേ​​ക്ക്​ ന​യി​ക്കു​ന്ന​ത്. വാ​യ് കോ​ട്ടം, കൈ​യ്‌​ക്കോ കാ​ലി​നോ ത​ള​ര്‍ച്ച, സം​സാ​ര​ത്തി​ന് കു​ഴ​ച്ചി​ല്‍ എ​ന്നീ ല​ക്ഷ​ണ​ങ്ങ​ള്‍ ഒ​രാ​ളി​ല്‍ ക​ണ്ടാ​ല്‍ സ്‌​ട്രോ​ക്ക് സ്ഥി​രീ​ക​രി​ക്കാം. 

ആ​ദ്യ​ത്തെ മ​ണി​ക്കൂ​റു​ക​ള്‍ വ​ള​രെ നി​ര്‍ണാ​യ​ക​മാ​ണ്. സ​മ​യം​ക​ള​യാ​തെ സ്‌​ട്രോ​ക്ക് സ​​െൻറ​റു​ക​ളി​ല്‍ ചി​കി​ത്സ​തേ​ടു​ക. 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍ത്തി​ക്കു​ന്ന സി.​ടി സ്‌​കാ​ന്‍, മെ​ഡി​ക്ക​ല്‍ ന്യൂ​റോ, ന്യൂ​റോ സ​ര്‍ജ​റി, ന്യൂ​റോ ഐ.​സി.​യു എ​ന്നീ  സൗ​ക​ര്യ​മു​ള്ള​വ​യാ​ണ് സ്‌​ട്രോ​ക്ക് സ​​െൻറ​റു​ക​ള്‍.  

Loading...
COMMENTS