വാക്​സിൻ എല്ലാവർക്കും ലഭ്യമാക്കണം –ഡബ്ല്യു.എച്ച്​.ഒ 

22:52 PM
16/05/2020

ജ​നീ​വ: കോ​വി​ഡി​നെ​തി​രെ പ്ര​തി​രോ​ധ വാ​ക്​​സി​ൻ ക​ണ്ടെ​ത്തി​യാ​ലും മു​ഴു​വ​ൻ രാ​ജ്യ​ങ്ങ​ൾ​ക്കും അ​ത്​ തു​ല്യ​മാ​യി വി​ത​ര​ണം ചെ​യ്യാ​നാ​യാ​ൽ മാ​ത്ര​മേ മ​ഹാ​മാ​രി​യെ ഇ​ല്ലാ​താ​ക്കാ​നാ​വൂ​വെ​ന്ന്​​ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന (ഡ​ബ്ല്യു.​​എ​ച്ച്.​ഒ).  
പ്ര​തി​​രോ​ധ വാ​ക്​​സി​ൻ ക​ണ്ടെ​ത്താ​നു​ള്ള അ​ക്ഷീ​ണ പ​രി​ശ്ര​മ​ത്തി​ലാ​ണ്​ ലോ​ക​രാ​ജ്യ​ങ്ങ​ൾ. ഇ​തി​നാ​യി ശ​ത​കോ​ടി​ക​ൾ​ നീ​ക്കി​വെ​ച്ചി​ട്ടു​മു​ണ്ട്​​. 

എ​ന്നാ​ൽ, പ​ര​മ്പ​രാ​ഗ​ത​മാ​യി നി​ല​നി​ൽ​ക്കു​ന്ന വി​പ​ണി സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തു​​േ​മ്പാ​ൾ വാ​ക്​​സി​ൻ ക​ണ്ടെ​ത്തി​യാ​ലും അ​ത്​ കോ​വി​ഡ്​ ബാ​ധി​ച്ച മു​ഴു​വ​ൻ രാ​ജ്യ​ങ്ങ​ൾ​ക്കും ആ​വ​ശ്യ​മാ​യ അ​ള​വി​ൽ വി​ത​ര​ണം ചെ​യ്യാ​നാ​വു​മോ​യെ​ന്ന്​ സം​ശ​യി​ക്കു​ന്ന​താ​യി ഡ​ബ്ല്യു.​എ​ച്ച്.​ഒ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ ടെ​ഡ്രോ​സ്​ ആ​ദ്​​നം ഗ​ബ്രി​യേ​സ്യു​സ്​ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വാ​ക്​​സി​ൻ പ​രീ​ക്ഷ​ണം വി​ജ​യി​ച്ചാ​ൽ ലോ​ക​ത്ത്​ മ​റ്റേ​ത്​ രാ​ജ്യ​ത്തി​ന്​ ല​ഭി​ക്കു​ന്ന​തി​നു​മു​മ്പ്​ യു.​എ​സി​ന്​ വാ​ക്​​സി​ൻ ന​ൽ​കു​മെ​ന്നാ​ണ്​​ ഫ്ര​ഞ്ച്​ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ക​മ്പ​നി​യാ​യ സെ​നോ​ഫി ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ച​ത്. ഇ​തി​നെ​തി​​രെ ഫ്ര​ഞ്ച്​ സ​ർ​ക്കാ​റും മ​റ്റ്​ രാ​ജ്യാ​ന്ത​ര സം​ഘ​ട​ന​ക​ളും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. 

Loading...
COMMENTS