ഒാടി കുറക്കാം മുട്ടു തേയ്മാനം
text_fieldsകാൽ മുട്ടിെൻറ ആരോഗ്യം സംരക്ഷിക്കാൻ ഒാട്ടം നല്ലതെന്ന് പഠനങ്ങൾ. ഒാടുന്നത് സന്ധി വേദനയും മുട്ടു തേയ്മാനം ഉണ്ടാകാനുള്ള സാധ്യതയും കുറക്കുമെന്നാണ് അമേരിക്കയിലെ ബ്രിഗം യങ് സർവകലാശാല നടത്തിയ പഠനത്തിൽ തെളിഞ്ഞത്. യൂേറാപ്യൻ ജേണലായ അപ്ലൈഡ് ഫിസിയോളജിയിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
18നും 35നും ഇടയിൽ പ്രായമുള്ള നിരവധി സ്ത്രീകളിലും പുരുഷൻമാരിലും നടത്തിയ പഠനത്തിൽ നിന്നാണ് ഇൗ നിഗമനത്തിലെത്തിയത്. ഒാടുന്നതിനു മുമ്പും ഒാടിയതിനു ശേഷവും വേദനയുണ്ടാക്കുന്ന ഘടകങ്ങൾ കാൽമുട്ട് സന്ധിയിലെ ദ്രവത്തിൽ പ്രവർത്തിക്കുന്നത് നരീക്ഷിച്ചാണ് നിഗമനത്തിലെത്തിയത്.
30 മിനുട്ട് നേരത്തെ ഒാട്ടത്തിനു ശേഷം വരുന്നവരിലെ കാൽമുട്ട് സന്ധിയിലെ ദ്രവത്തിെൻറ വേദനയുണ്ടാക്കുന്ന ഘടകങ്ങളുടെ സാന്ദ്രത കുറവാെണന്ന് കണ്ടെത്തി.
ആരോഗ്യവാൻമാരായ യുവാക്കളിൽ വ്യായാമം വേദന കുറക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയതെന്ന് ഗവേഷണം നടത്തിയ സംഘത്തിെൻറ തലവൻ റോബർട്ട് ൈഹൽദാൽ പറയുന്നു.
