Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഇയർഫോണുകൾ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ
cancel
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightഇയർഫോണുകൾ...

ഇയർഫോണുകൾ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

text_fields
bookmark_border

മൊബൈൽ ഫോൺ പോലെത്തന്നെ ഇന്നൊരു അവശ്യവസ്​തുവായി തീർന്നിട്ടുണ്ട്​ ഇയർഫോൺ എന്ന കേൾവി ഉപകരണം. വയറുകളുള്ള ഹെഡ്​സെറ്റ്​, ഇയർ​​ഫോൺ, ബ്ലൂടൂത്തും മറ്റു സാ​േങ്കതികവിദ്യകളും ഉപയോഗിച്ച്​ പ്രവർത്തിക്കുന്ന വയർലെസ്​ ഉപകരണങ്ങൾ എന്നിവ സാധാരണക്കാർക്കുപോലും സുപരിചിതമാണ്​. മൊബൈൽ ഫോണിൽ സംസാരിക്കാനും പാട്ടുകേൾക്കാനും സ്​മാർട്ട്​​ ഫോണിൽ സിനിമയും മറ്റു ദൃശ്യങ്ങളും കാണാനും ഗെയിമുകൾ കളിക്കാനും ഇന്ന്​ ഹെഡ്​സെറ്റോ ഇയർ​​ഫോണോ ഇല്ലാതെ കഴിയില്ല. യാത്രകളിൽ ചെവിയിൽ ഇവ തിരുകിവെച്ച്​ പരിസരം മറന്നിരിക്കുന്നവരെ നമ്മൾ ഇഷ്​ടംപോലെ കാണാറുണ്ട്​.

ദീർഘനേരം മൊബൈൽ ഫോണിൽ സംസാരിക്കു​േമ്പാൾ റേഡിയേഷ​െൻറ അളവുകുറക്കാനും കൈകൾ സ്വതന്ത്രമാക്കാനും വളരെ ഉപയോഗപ്രദമായ ഉപകരണങ്ങളാണ്​ ഇവയെങ്കിലും നിയന്ത്രണമില്ലാതെയും നിരന്തരവും ഇവ ഉപയോഗിച്ചാൽ കേൾവിനഷ്​ടം പോലുള്ള ഗുരുതരമായ പ്രശ്​നങ്ങളെ നേരിടേണ്ടിവരുമെന്ന്​ ലോകാരോഗ്യ സംഘടനയടക്കമുള്ളവർ മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​. സ്ഥിരമായി 85 ഡെസിബെല്ലില്‍ കൂടുതലുള്ള ശബ്​ദം കേള്‍ക്കുന്നത് കേള്‍വിത്തകരാറുണ്ടാക്കുമെന്നാണ്​​ ഗവേഷകർ നൽകുന്ന മുന്നറിയിപ്പ്​​.

ലോകാരോഗ്യ സംഘടന (WHO)യും ഇൻറർനാഷനൽ ടെലികമ്യൂണിക്കേഷൻ യൂനിയനും (ITU) ചേർന്ന്​ കഴിഞ്ഞവർഷം നടത്തിയ പഠനങ്ങളിൽ ഇത്തരം ഉപകരണങ്ങളുടെ അശാസ്​ത്രീയമായ ഉപയോഗം കേൾവിശക്​തിയെ പ്രതികൂലമായി ബാധിക്കുമെന്ന്​ വ്യക്​തമായി പറഞ്ഞിട്ടുണ്ട്​​. ആരോഗ്യരംഗത്തും സൗണ്ട്​ എൻജിനീയറിങ്​ രംഗത്തുമുള്ള വിദഗ്​ധരെ ഉൾപ്പെടുത്തി കാൾസെൻററുകളിൽ സ്​ഥിരമായി ഹെഡ്​സെറ്റുകൾ ഉപയോഗിച്ച്​ ജോലിചെയ്യുന്നവരെ കേന്ദ്രീകരിച്ചായിരുന്നു പഠനം. ദീർഘകാലം ഇത്തരം ജോലികളിൽ ഏർപ്പെട്ടിരുന്നവരിൽ 80 ശതമാനത്തിലധികം പേർക്കും കേൾവി സംബന്ധമായ പ്രശ്​നങ്ങൾ ഉള്ളതായി പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്​.

ഇതുകൂടാതെ 2011ൽ 'ജേണൽ ഒാഫ്​ അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ' പ്രസിദ്ധീകരിച്ച പഠനത്തിലും ഹെഡ്​സെറ്റോ ഇയർ​​ ഫോണോ ദീർഘകാലം തുടർച്ചയായി ഉപയോഗിച്ചാൽ അത്​ കേൾവിക്കുറവിന്​ കാരണമാവുമെന്ന് പറഞ്ഞിട്ടുണ്ട്​.

കാതുകളിലെ ഞരമ്പുകൾക്ക് സംഭവിക്കുന്ന തകരാറുമൂലം അനുഭവപ്പെടുന്ന തുടർച്ചയായ ചെവിക്കുള്ളിലെ മൂളൽ അഥവാ ടിന്നിറ്റസ്​ (Tinnitus) എന്ന അസുഖം ദീർഘനേരം ഉയർന്ന ശബ്​ദത്തിൽ ഹെഡ് ഫോണിൽ പാട്ട് കേൾക്കുന്നവരിൽ വ്യാപകമായി കണ്ടുവരുന്നുണ്ട്​.

ചെവിക്കുള്ളിലെ നേർത്ത സ്​ഥരമായ ഇയർ ഡ്രമ്മിൽ അമിതമായ ശബ്​ദം സൃഷ്​ടിക്കുന്ന സമ്മർദമാണ്​ ഞരമ്പുകളുടെ പ്രവർത്തനത്തെ തകരാറിലാക്കുന്നത്. ഇതിനുപുറമെ ചിലരിൽ മാനസിക പ്രശ്നങ്ങൾക്കും രക്തസമ്മർദം ഉണ്ടാകുന്നതിനും ഇത് കാരണമാവുമെന്നും ഉറക്കക്കുറവ്, തലവേദന, കാതുകൾക്ക് വേദന എന്നിവക്ക്​ സാധ്യതയുണ്ടെന്നും പഠനത്തിൽ ക​ണ്ടെത്തിയിട്ടുണ്ട്​.

ചില ലക്ഷണങ്ങൾ

സ്ഥിരമായി ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നവരില്‍ ഇവക്കെല്ലാം പുറമെ മറ്റ്​ ചില ലക്ഷണങ്ങളും കണ്ടുവരുന്നുണ്ട്​. ഇക്കൂട്ടർ സംസാരിക്കുമ്പോള്‍ അക്ഷരങ്ങള്‍ക്ക് വ്യക്തതക്കുറവ് ഉള്ളതായി ചിലരിലെങ്കിലും കണ്ടെത്തിയിട്ടുണ്ട്​. അധികം പേരിലും ചെവിയില്‍ ഏതെങ്കിലും ജീവികൾ മൂളുന്നതുപോലെയോ മണി മുഴങ്ങുന്നതുപോലെയോ ശബ്​ദങ്ങൾ കേള്‍ക്കുന്ന അവസ്​ഥയുണ്ടാവുന്നു.

മറ്റുചിലരിൽ ഇയര്‍ഫോണ്‍ ഉപയോഗിച്ചശേഷം എടുത്തുമാറ്റിയാല്‍ കുറച്ചുനേരത്തേക്ക് ഒന്നും കേള്‍ക്കാനാവാത്ത അവസ്ഥയാണ്​. ചിലരാക​​െട്ട സാധാരണയിൽ കവിഞ്ഞ ശബ്​ദത്തിൽ മറ്റുള്ളവരോട്​ സംസാരിക്കാൻ തുടങ്ങുന്നു.

സുരക്ഷിതമായി ഉപയോഗിക്കുന്നത്​ എങ്ങനെ​?

ആഗോളതലത്തിൽ പ്രതിവർഷം കോടിക്കണക്കിന്​ ഇത്തരം ഉപകരണങ്ങളാണ്​ വിറ്റഴിക്കപ്പെടുന്നത്​. ഇതിൽ ഭൂരിപക്ഷം ഉൽപന്നങ്ങളും ലോകാരോഗ്യ സംഘടനയും ഇൻറർനാഷനൽ ടെലികമ്യൂണിക്കേഷൻ യൂനിയനും ചേർന്ന്​ നിശ്ചയിച്ച ഗുണനിലവാരം പാലിക്കുന്നില്ലെന്ന്​ 2018 ൽ ബ്രിട്ടനിലെ ഒാഫിസ്​ ഫോർ ​പ്രോഡക്​ട്​ സേ​ഫ്​റ്റി ആൻഡ്​​ സ്​റ്റാൻഡേഡ്​സ്​ (Office for Product Safety&Standards) നടത്തിയ സർവേയിൽ കണ്ടെത്തിയത്​ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്​.

അതുകൊണ്ടുതന്നെ ഹെഡ്​സെറ്റോ ഇയർ​​ഫോണോ വാങ്ങു​േമ്പാൾ അവയുടെ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടതുണ്ട്​. ഗുണനിലവാരം കുറഞ്ഞ ഉപകരണങ്ങൾ കുറഞ്ഞ ഫ്രീക്വന്‍സിയിലുള്ള ശബ്​ദം മാത്രമേ പുറപ്പെടുവിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ ഉപയോഗിക്കുന്ന വ്യക്​തി ശബ്​ദം ഉയർന്ന അളവിൽ ക്രമപ്പെടുത്തേണ്ടിവരും.

കൂടാതെ, ഗുണനിലവാരം കുറഞ്ഞ ഇയര്‍ഫോണുകള്‍ ശബ്​ദ​ത്തെ ശരിയായ അളവിൽ കടത്തിവിടില്ല. ഇതുമൂലവും ശബ്​ദം കൂട്ടേണ്ടി വരും. ഇതെല്ലാം കാരണം ​ഉപയോഗിക്കുന്ന വ്യക്​തി ഉപകരണത്തിലെ ശബ്​ദം ഉയർത്തുകയും അത്​ ശബ്​ദവീചികൾ ഉയർന്ന ആവൃത്തിയിലാവാൻ ഇടയാക്കുകയും തുടർന്ന്​ കേള്‍വിത്തകരാറിന് ഇടയാക്കുകയും ചെയ്യും. ഗുണനിലവാരമുള്ള ഉൽ​പന്നങ്ങളിൽ സ്വാഭാവികമായും ശബ്​ദത്തി​െൻറ തോത് ഉയര്‍ത്തുമ്പോള്‍ സുരക്ഷ മുന്നറിയിപ്പ് സന്ദേശം സ്‌ക്രീനില്‍ തെളിയാറുണ്ട്. അതുവഴി സുരക്ഷിതമായ ശബ്​ദത്തിൽ അവ ഉപയോഗിക്കാനാവും.

ചെവിയെ ഒന്നാകെ മൂടുന്ന ഹെഡ്‌ഫോണുകളാണ്​ താരതമ്യേന സുരക്ഷിതമെന്നാണ്​ വിദഗ്​ധർ പറയുന്നത്​. ഇവ ഉപയോഗിച്ചാല്‍ പുറത്തുനിന്നുള്ള മറ്റു ശബ്​ദങ്ങള്‍ ചെവിയിലെത്താത്തതുമൂലം ശബ്​ദം കൂടുതല്‍ വൃക്തമാവുന്നു. അതുവഴി ഇയര്‍ഫോണിലെ ശബ്​ദം പരമാവധി കുറച്ചുവെച്ച്​ ഉപയോഗിക്കാനാവും.

ദിവസവും ഒരു മണിക്കൂറില്‍ കൂടുതല്‍ ഇയര്‍ഫോണ്‍ ഉപയോഗിക്കരുത്. ചില അവസരങ്ങളിൽ കൂടുതല്‍ നേരം ഇയര്‍ഫോണ്‍ ഉപയോഗിക്കേണ്ടിവന്നാലോ കൂടുതല്‍ ശബ്​ദം കേള്‍ക്കേണ്ടിവന്നാലോ അടുത്ത കുറച്ചുദിവസം ചെവിക്ക് വിശ്രമം നല്‍കണം.

അണുബാധ സൂക്ഷിക്കുക

ചെവിക്ക്​ ഉള്ളിലേക്ക്​ കടത്തിവെക്കുന്ന ഇയർ ബഡുകൾ അടക്കമുള്ള ഉപകരണങ്ങൾ കൃത്യമായ ഇടവേളവകളിൽ വൃത്തിയാക്കുകയും അണുവിമുക്​തമാക്കി സൂക്ഷിക്കുകയും ചെയ്യണം. അല്ലാത്തപക്ഷം ചെവിക്കുള്ളിൽ അണുബാധയുണ്ടാവാനും ചെവിപഴുപ്പ്​ അടക്കമുള്ള രോഗത്തിന്​ ഇടയാക്കുകയും ചെയ്യും.

ഇത്തരം ഉപകരണങ്ങൾ പങ്കുവെക്കുന്നത്​ അപകടകരമാണെന്ന്​ കോവിഡ്​-19 നിയന്ത്രണവുമായി ബന്ധപ്പെട്ട്​ പുറപ്പെടുവിച്ച നിർദേശങ്ങളിൽ പറയുന്നുണ്ട്​. രോഗങ്ങൾ ഒരാളിൽനിന്ന്​ മറ്റുള്ളവരിലേക്ക്​ എളുപ്പത്തിൽ പടരാൻ ഒരു ഉപകരണം ഒന്നലധികം വ്യക്​തികൾ ഉപയോഗിക്കുന്നത്​ ഇടയാക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story