Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightവേനൽ മഴ കൊള്ളേണ്ട

വേനൽ മഴ കൊള്ളേണ്ട

text_fields
bookmark_border
Rain-in-summer
cancel

കടുത്ത വേനൽ ചൂടിൽ ആശ്വാസം തേടിയിരിക്കു​േമ്പാഴാണ്​ ന്യൂനമർദത്തി​​​െൻറ രൂപത്തിൽ മഴ തണുപ്പിക്കാനെത്തുന്നത്​. വേനൽ മഴ ചൂടിൽ നിന്ന്​ ആശ്വാസം നൽകു​േമ്പാഴും അത്​ ആരോഗ്യ പ്രശ്​നങ്ങൾക്കും വഴിവെക്കുന്നു. 

വേനലി​െല ചാറ്റൽ മഴ കൊണ്ടാൽ പോലും ജലദോഷവും തലവേദനയും പനിയുമുണ്ടാകുന്നു. അന്തരീക്ഷതാപത്തിലുണ്ടാകുന്ന വ്യതിയാനം പലപ്പോഴും ആരോഗ്യത്തി​െന ​േദാഷകരമായി ബാധിക്കും. ശ്വസന സംബന്ധമായ അസുഖങ്ങളുള്ളവർക്കും അത്​ ഗുരുതരമാകും. 

ജലദോഷം അസ്വസ്​ഥതയുണ്ടാക്കുമെങ്കിലും ഒരാഴ്​ചയോളം നീണ്ടു നിന്ന ശേഷം അത്​ തനിയെ മാറും. ചെറിയ കുട്ടികൾക്ക്​ കഫക്കെട്ടും പനിയും പിടിപെടാൻ സാധ്യത കൂടുതലാണ്​. കുട്ടികളെ മഴകൊള്ളാൻ അനുവദിക്കാതിരിക്കുക. ജലദോഷമുണ്ടെങ്കിൽ ആവി പിടിക്കുന്നത്​ നല്ലതാണ്​. കഫക്കെട്ടു മൂലം ​ശ്വാസ തടസം അനുഭവപ്പെടുകയണെങ്കിൽ സലൈൻ ​ഡ്രോപ്​സ്​ ഉപയോഗിച്ച്​ നോക്കാം. ഇതൊന്നും ഫലപ്രദമല്ലെങ്കിൽ ഡോക്​ടറെ കാണണം. 

പനി പിടിപെട്ടാൽ കുട്ടികൾ വേഗം  തളർന്നു പോകും. അതിനാൽ പനി ബാധിച്ച കുട്ടികൾക്ക്​ ധാരാളം പഴങ്ങൾ നൽകാം. തിളപ്പിച്ചാറിയ വെള്ളം ധാരാളം കുടിക്കുക. നാരാങ്ങാ വെള്ളം നല്ലതാണ്​. എന്നാൽ ​െഎസ്​ ഉപയോഗിക്കാതിരിക്കുക. ചൂടും തണുപ്പും കലർന്ന അന്തരീക്ഷമായതിനാൽ ​വെള്ളത്തിൽ ​െഎസിട്ടാൽ തൊണ്ടവേദനയുണ്ടാകാൻ സാധ്യതയുണ്ട്​. തൊണ്ടവേദനയുള്ളവർ തണുത്ത വെള്ളം കുടിക്കരുത്​. ഭക്ഷണശേഷം ഇളം ചൂടുവെള്ളത്തിൽ ഉപ്പിട്ട്​ ഗാർഗ്​ൾ ചെയ്യാം. 

ശരീരത്തിന്​ നല്ല ചൂടു​െണ്ടങ്കിൽ തുണി നനച്ച്​ തുടച്ച്​ തണുപ്പിക്കാം. ശ്വാസം മുട്ടുള്ളവർ തല ഉയർത്തിവെച്ച്​ കിടക്കാൻ ശ്രമിക്കുക. രോഗം ഗുരുതരമാണെങ്കിൽ ഡോക്​ടറുടെ ഉപദേശം തേടണം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsRainy in SummerHealth News
News Summary - Rain In Summer - Health News
Next Story