കോവിഡ് ഭീതിയൊഴിയുമോ; വാക്സിൻ സെപ്റ്റംബറിൽ പുറത്തിറക്കുമെന്ന്
text_fieldsലണ്ടൻ: കോവിഡ് 19 വ്യാപനം നിയന്ത്രിക്കാനുള്ള വാക്സിൻ നിർമിക്കാനുള്ള ശ്രമത്തിലാണ് ലോകരാജ്യങ്ങൾ. ഒരു വർഷം കൊണ്ട് ലഭ്യമാക്കുമെന്ന് അമേരിക്കയും ആറ് മാസങ്ങൾ കൊണ്ട് ലഭ്യമാക്കുമെന്ന് ചൈനയും അവകാശപ്പെട്ട് രംഗത്തുണ്ടെങ്കിലും വാക്സിന് സെപ്റ്റംബറില്‍ പുറത്തിറക്കുമെന്ന അവകാശവാദവുമായി എത്തിയിരിക്കുകയാണ് മരുന്ന് നിർമാണ കമ്പനിയായ ആസ്ട്രസെനാക്ക. ഒക്സ്ഫോർഡ് യൂനിവേഴ്സിറ്റിയുമായി ചേർന്നാണ് ഭീമൻ ബ്രിട്ടീഷ് മരുന്ന് നിർമാണ കമ്പനി ആസ്ട്രസെനാക്ക വാക്സിൻ നിർമിക്കുന്നത്.
സെപ്റ്റംബര്‍ മാസത്തോടെ 200 കോടിയോളം ഡോസ് വാക്സിൻ തയാറാക്കാമെന്ന പ്രതീക്ഷയിലാണ് ആസ്ട്രസെനാക്ക കമ്പനി നേതൃത്വം. അതേസമയം വിതരണത്തിന് തയാറായി 20 ലക്ഷം വാക്സിൻ ഡോസ് നിർമിച്ചതായി അമേരിക്കയും അവകാശപ്പെടുന്നുണ്ട്.
ഇതുവരെ ഞങ്ങൾ ശരിയായ ട്രാക്കിലാണ് ഒാടുന്നത്. ഇപ്പോൾ തന്നെ ഞങ്ങൾ വാക്സിൻ നിർമാണം ആരംഭിക്കുകയാണ്. പരിശോധന ഫലങ്ങൾ ലഭിക്കുമ്പോഴേക്കും അവ ഉപയോഗത്തിന് തയ്യാറായിരിക്കണം. -ആസ്ട്രസെനാക്ക ചീഫ് എക്സിക്യൂട്ടീവ് പാസ്കൽ സോറിയോട്ട് ബി.ബി.സിയോട് പറഞ്ഞു.
ഓഗസ്റ്റ് മാസത്തോടെ ഡാറ്റ ലഭിക്കുമെന്നാണ് ഞങ്ങളുടെ ഇപ്പോഴത്തെ ധാരണ. സെപ്റ്റംബറോടെ ഞങ്ങൾക്ക് ഫലപ്രദമായ വാക്സിൻ ലഭ്യമായോ എന്ന കാര്യം അറിയാൻ സാധിക്കും. അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
