കുടിശ്ശിക തുക നൽകുന്നില്ല; കാരുണ്യ പദ്ധതിയിൽ നിന്ന് പിന്മാറുമെന്ന് സ്വകാര്യ ആശുപത്രികൾ

19:05 PM
13/11/2019
karunya-scheme-131119.jpg

കൊച്ചി: സർക്കാർ പണം നൽകാത്തതിനാൽ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി പ്രകാരമുള്ള ചികിത്സ നിർത്തുമെന്ന് സ്വകാര്യ ആശുപത്രികൾ. കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷന് കീഴിലെ 194 ആശുപത്രികളിൽ ഡിസംബർ ഒന്നു മുതൽ പദ്ധതി പ്രകാരമുള്ള ചികിത്സ നൽകില്ലെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. 

പദ്ധതി പ്രകാരമുള്ള ചികിത്സയുടെ സെപ്റ്റംബർ മുതലുള്ള തുക സർക്കാർ നൽകിയിട്ടില്ല. 50 കോടി രൂപയിലേറെ കുടിശ്ശികയുണ്ട്. അതിനാൽ തങ്ങൾ ഈ പദ്ധതിയിൽ നിന്ന് പിന്മാറുകയാണെന്ന് കെ.പി.എച്ച്.എ പ്രസിഡന്‍റ് ഹുസൈൻ കോയ തങ്ങൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

Loading...
COMMENTS