പ്രീഡയബറ്റിസ് ഒരു രോഗാവസ്ഥയോ?

  • പ്രമേഹത്തി​െൻറ ലക്ഷണങ്ങളായ അമിതദാഹം, അമിത വിശപ്പ്​, അമിതമായ മൂത്രമൊഴിക്കൽ, ക്ഷീണം ​ ഇതൊന്നുംതന്നെ പ്രീഡയബറ്റിസിൽ കാണപ്പെടില്ല. എല്ലാ പ്രീഡയബറ്റിസുകാർക്കും ഭാവിയിൽ ​​പ്രമേഹം വരണമെന്നില്ലെങ്കിലും ഏകദേശം 70 ശതമാനം പേർക്കും ദീർഘകാലത്തിൽ പ്രമേഹം ഉണ്ടാകും

12:58 PM
09/09/2019
രക്തത്തിൽ പഞ്ചസാരയുടെ അളവ്​ ക്രമാതീതമായി വർധിക്കുന്ന അവസ്ഥയാണ്​ ​​​പ്രമേഹം അഥവാ ഡയബറ്റിസ്​. ഇത്​ പല കാരണങ്ങളാലാകാം. ശരീരത്തിൽ ഇൻസുലിൻ എന്ന ഹോർമോണി​​െൻറ ഉൽപാദനക്കുറവും കാലക്രമേണ ശരീരത്തിൽ ഇൻസുലി​​െൻറ പ്രവർത്തനക്ഷമത കുറയുന്നതും രോഗഹേതുക്കളാണ്​. എന്നാൽ, ​പ്രമേഹം ഒരു മിന്നൽപോലെ പൊടുന്നനെ ഉണ്ടാകുന്ന രോഗമല്ല. മറിച്ച്​ രോഗം കണ്ടുപിടിക്കപ്പെടുന്നതിന്​ ഏകദേശം 5-7 വർഷം മുമ്പ്​ അതിനുള്ള ഒരുക്കങ്ങൾ ശരീരത്തിൽ ആരംഭിക്കുകയായി. എന്നാൽ, ഈ സന്ദർഭത്തിൽ ഇൻസുലി​​െൻറ ഉൽപാദനം വർധിപ്പിച്ച്​ ശരീരം രോഗലക്ഷണങ്ങളെ അതിജീവിക്കുന്നതു കാരണം നമ്മൾ അറിയാതെ പോകുന്നു എന്നു മാത്രം. എന്നാൽ, ഒരു ഘട്ടമെത്തു​േമ്പാൾ ശരീരത്തിന്​ കൂടുതൽ ഇൻസുലിൻ ഉൽപാദിപ്പിച്ച്​ ഇൻസുലി​​െൻറ പോരായ്​മ പരിഹരിക്കാൻ കഴിയാതെ വരുകയും പ്രമേഹരോഗം പ്രത്യക്ഷപ്പെടുകയും ചെയ്യും. അതുകൊണ്ടുതന്നെ അതു​ പൊടുന്നനേ പ്രത്യക്ഷപ്പെട്ടു എന്ന്​ രോഗി കരുതുകയും ചെയ്യും.

ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയു​െട അളവ്​ വെറുംവയറ്റിൽ 126 മി. ഗ്രാമിന്​ മുകളിൽ പോവുകയോ ആഹാരശേഷം അല്ലെങ്കിൽ 75 ഗ്രാം ഗ്ലൂക്കോസ്​ കഴിച്ച്​ രണ്ടു മണിക്കൂറിനു ശേഷം 200 മി. ഗ്രാമിന്​ മുകളിൽ എത്തുകയോ ചെയ്യു​േമ്പാഴാണ്​ പ്രമേഹം സ്ഥിരീകരിക്കുന്നത്​. എന്നാൽ, വെറും വയറ്റിൽ പഞ്ചസാരയുടെ സാധാരണ നില 100 മി. ഗ്രാം ആണ്​. ആഹാരശേഷം 140 മി. ഗ്രാമും അപ്പോൾ വെറും വയറ്റിൽ 100 മി. ഗ്രാമിന്​ മുകളിലും എന്നാൽ, 125 മി. ഗ്രാമിന്​ താഴെയുമുള്ളവർ പ്രമേഹരോഗികളല്ല. അതുപോലെ ആഹാരശേഷം 140 മി. ഗ്രാമിന്​ മുകളിലും എന്നാൽ, 200 മി. ഗ്രാമിന്​ താഴെയുമുള്ളവരും ​പ്രമേഹരോഗക്കാരുമല്ല നോർമലും അല്ല. കയ്യാലപ്പുറത്തെ തേങ്ങപോലെ അപ്പുറത്തുമല്ല, ഇപ്പുറത്തുമല്ല എന്ന സ്ഥിതിവിശേഷമുള്ള ഈ അവസ്ഥയാണ്​ ‘പ്രീഡയബറ്റിസ്​’ -അഥവാ പ്രമേഹത്തിന്​ മുമ്പുള്ള അവസ്ഥ.

അമേരിക്കപോലുള്ള സമ്പന്ന രാഷ്​ട്രങ്ങളിൽ പ്രായപൂർത്തിയായവരിൽ മൂന്നിൽ ഒന്നെന്ന കണക്കിൽ ഈ രോഗാവസ്ഥയുണ്ട്​. എന്നാൽ, അതിൽ 90 ശതമാനം പേരും ഇതിനെപ്പറ്റി അജ്ഞരാണ്​. നമ്മുടെ രാജ്യത്തും പ്രമേഹരോഗികളുടെയും പ്രീഡയബറ്റിസുകാരുടെയും എണ്ണം ക്രമാതീതമായി വർധിക്കുന്നു എന്നതാണ്​ വസ്​തുത. അറിയാതെ പോകുന്നു എന്നുമാത്രം.
പ്രീഡയബറ്റിസ്​ രോഗമോ?
രോഗങ്ങളുടെ പട്ടികയായ ഐ.സി.ഡി (ഇൻറർനാഷനൽ ക്ലാസിഫിക്കേഷൻ ഓഫ്​ ഡിസീസസ്) 10ാം റിവിഷനിൽ ‘ചികിത്സ ലഭിക്കാൻ അർഹതയുള്ള ഒരു രോഗാവസ്ഥ’യായി പ്രീഡയബറ്റിസ്​ കഴിഞ്ഞവർഷം മുതൽ ഉൾപ്പെടുത്തിയിട്ടുണ്ട്​. നമ്മുടെ ഇടയിൽ വളരെപ്പേർ ഈ രോഗാവസ്ഥയിലുണ്ടെങ്കിലും അർഹിക്കുന്ന കരുതൽ കിട്ടാതെ അവഗണിക്കപ്പെടുകയാണ്​. ഈ രോഗാവസ്ഥയെപ്പറ്റിയുള്ള ശരിയായ അവബോധമില്ലായ്​മയാണ്​ ഇതിനു പ്രധാന കാരണം.

എങ്ങനെ കണ്ടെത്താം?
പ്രമേഹരോഗം കണ്ടെത്താൻ ചെയ്യുന്ന ലളിതമായ രക്തപരിശോധനകൾതന്നെയാണ്​ ​​പ്രീഡയബറ്റിസ്​ കണ്ടെത്താനും വേണ്ടത്​. വെറും വയറ്റിലും ആഹാ​രശേഷമോ അല്ലെങ്കിൽ 75 ഗ്രാം ഗ്ലൂക്കോസ്​ കഴിച്ച്​ രണ്ട്​ മണിക്കൂറിന്​ ശേഷമുള്ള രക്തപരിശോധനയും നോർമലിൽ കൂടുതലും പ്രമേഹരോഗ പരിധിയിലെത്താത്തവരുമായ എല്ലാ പേരും പ്രീഡയബറ്റിസ്​ വിഭാഗത്തിൽപെടും. ശരീരത്തിലെ കഴിഞ്ഞ മൂന്നു മാസങ്ങളിലെ പഞ്ചസാരയുടെ അളവ്​ തിട്ടപ്പെടുത്തുന്ന എച്ച്​.ബി.എ.1സി എന്ന പരിശോധനയിലൂടെയും രോഗനിർണയം സാധ്യമാകും. 
എച്ച്​.ബി.എ1സി 5-7നും 6-4നും ഇടയിലുള്ളവർ പ്രീ ഡയബറ്റിസ്​ അവസ്ഥയിലുള്ളവരാണ്​. ഐ.എഫ്​.ജി, ​െഎ.ജി.ടി എന്നീ പേരുകളിലും ഈ രോഗാവസ്ഥ അറിയപ്പെടുന്നു.

രോഗലക്ഷണങ്ങളും പ്രാധാന്യവും 
പ്രത്യേകിച്ച്​ ഒരു രോഗലക്ഷണങ്ങളും കാണപ്പെടാറില്ല. ​​​പ്രമേഹത്തി​​െൻറ ലക്ഷണങ്ങളായ അമിതദാഹം, അമിത വിശപ്പ്​, അമിതമായ മൂത്രമൊഴിക്കൽ, ക്ഷീണം ​ഇതൊന്നുംതന്നെ പ്രീഡയബറ്റിസിൽ കാണപ്പെടില്ല. എല്ലാ പ്രീഡയബറ്റിസുകാർക്കും ഭാവിയിൽ ​​പ്രമേഹം വരണമെന്നില്ലെങ്കിലും ഏകദേശം 70 ശതമാനം പേർക്കും ദീർഘകാലത്തിൽ പ്രമേഹം ഉണ്ടാകും. അതുപോലെ 25 ശതമാനത്തോളം പേർക്ക്​ മൂന്നു​ മുതൽ അഞ്ചു വർഷങ്ങൾക്കുള്ളിൽത​െന്ന പ്രമേഹരോഗം പിടിപെ​ട്ടേക്കാം. സാധാരണ ആൾക്കാരുമായി താരതമ്യപ്പെടുത്തു​േമ്പാൾ പ്രീഡയബറ്റിസുകാർക്ക്​ ഹൃദയാഘാതം, പക്ഷാഘാതം, വൃക്കരോഗങ്ങൾ, കണ്ണിലെ റെറ്റിനോപതി മുതലായ രോഗസാധ്യതകൾ കൂടുതലാണ്​.

ചികിത്സ ആവശ്യമു​ണ്ടോ?
ഈ രോഗാവസ്ഥ കണ്ടെത്തുകയും കാര്യക്ഷമമായി ചികിത്സിക്കുകയും ചെയ്യുകയാണെങ്കിൽ അനേകായിരം പേർക്ക്​ പ്രമേഹരോഗസാധ്യത താമസിപ്പിക്കുകയോ ഇല്ലാതാക്കുവാനോ കഴിയും എന്നതാണ്​ ശ്രദ്ധിക്കപ്പെടേണ്ട പ്രധാന കാര്യം. നിത്യവ്യായാമം, 5-7 ശതമാനമെങ്കിലും ഭാരം കുറക്കൽ, തികച്ചും ആരോഗ്യകരമായ ആഹാരരീതി അവലംബിക്കൽ ഇവയാണ്​ ചികിത്സ കൊണ്ട്​ ഉദ്ദേശിക്കുന്നത്​. 
പോഷകാഹാരങ്ങൾ കുറഞ്ഞതും, പയറുവർഗങ്ങളും ഇലക്കറികളും ആഹാരത്തിൽ ഉൾപ്പെടുത്തുക. വേഗത്തിൽ നടക്കുക, ഓടുക, നീന്തുക, സൈക്ലിങ്​ മുതലായ വ്യായാമ മുറകളിൽദിവസവും 30-45 മിനിറ്റുകൾ ചെലവഴിക്കുക.
ശരീരഭാരം വളരെ കൂടിയവർ (ബി.എം.ഐ-35kg/m2), 60​ന്​ മേ​െല പ്രായമുള്ളവർ, ഗർഭകാല ​​പ്രമേഹം ഉണ്ടായിട്ടുള്ള സ്​ത്രീകൾ, മുതലായ പ്രീഡയബറ്റിസ്​കാർക്ക്​ മെറ്റ്​ ഫോർമിൻ, അക്കാർബോഡ്​ തുടങ്ങിയ ഗുളികകൾ ഏറെ പ്രയോജനപ്പെടുന്നതായി കണ്ടിട്ടുണ്ട്​. അവരും ആരോഗ്യകരമായ ജീവിതശൈലി ശീലിക്കുകയും തുടരുകയും വേണം.
Loading...
COMMENTS