ക​ണ്ണു​നീ​ർ പ​രി​ശോ​ധ​ിച്ച്​ പാ​ർ​കി​ൻ​സ​ൺ​സ്​ തി​രി​ച്ച​റി​യാം

09:24 AM
24/02/2018
Parkinson-disease

ലോ​സ്​ ആ​ഞ്​​ജ​ല​സ്​: ക​ണ്ണു​നീ​ർ പ​രി​ശോ​ധ​ന​യി​ലൂ​ടെ പാ​ർ​കി​ൻ​സ​ൺ​സ്​ രോ​ഗ​ല​ക്ഷ​ണം നേ​ര​ത്തേ​ത​ന്നെ തി​രി​ച്ച​റി​യാ​ൻ സാ​ധി​ക്കു​മെ​ന്ന്​ പ​ഠ​നം. മ​സ്​​തി​ഷ്​​ക​ത്തി​​െൻറ ചി​ല പ്ര​േ​ത്യ​ക​ഭാ​ഗ​ങ്ങ​ളി​ലെ കോ​ശ​ങ്ങ​ളി​ൽ ആ​ൽ​ഫ സി​ന്യൂ​ക്ലി​ൻ എ​ന്ന ഒ​രു​ത​രം മാം​സ്യം ഉ​റ​ഞ്ഞു​കൂ​ടി സൃ​ഷ്​​ടി​ക്ക​െ​പ്പ​ടു​ന്ന  വ​സ്​​തു​ക്ക​ൾ അ​ടി​യു​ന്ന​തി​നെ തു​ട​ർ​ന്ന്​ നാ​ഡി​ക​ൾ​ക്ക്​ വ്യാ​പ​ക​മാ​യി ക്ഷ​യ​മു​ണ്ടാ​കു​ന്ന ഒ​രു ച​ല​ന​രോ​ഗ​മാ​ണ്​ പാ​ർ​കി​ൻ​സ​ൺ​സ്. 

കൈ​കാ​ലു​ക​ളു​ടെ വി​റ​യ​ൽ, പേ​ശി​ക​ൾ​ക്കു​ണ്ടാ​കു​ന്ന ച​ല​ന​ക്കു​റ​വ്, പ്ര​വ​ർ​ത്ത​ന​മാ​ന്ദ്യം എ​ന്നി​വ​മൂ​ലം ന​ട​ക്കാ​ൻ പ്ര​യാ​സം എ​ന്നി​വ​യാ​ണ്​ രോ​ഗ​ല​ക്ഷ​ണം. അ​തി​നാ​ൽ​ത​ന്നെ ക​ണ്ണു​നീ​രി​ലെ മാം​സ്യ​ത്തി​​െൻറ അ​ള​വി​ന​നു​സ​രി​ച്ച്​ മ​സ്​​തി​ഷ്​​ക​ത്തി​​െൻറ പ്ര​വ​ർ​ത്ത​നം മ​ന​സ്സി​ലാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന വി​ശ്വാ​സ​ത്തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​യി​രു​ന്നു ഗ​വേ​ഷ​ണം. ക​ണ്ണു​നീ​ർ ഗ്ര​ന്ഥി ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന മാം​സ്യ​ങ്ങ​ൾ ക​ണ്ണു​നീ​രി​ൽ അ​ട​ങ്ങി​യി​ട്ടു​ണ്ട്. മാം​സ്യ​ങ്ങ​ളു​ടെ അ​ള​വ്​ പ​രി​ശോ​ധി​ച്ചാ​ൽ നാ​ഡീ​വ്യ​വ​സ്​​ഥ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കാ​ൻ സാ​ധി​ക്കും. 

ഒ​രേ ​പ്രാ​യ​ത്തി​ലു​ള്ള രോ​ഗം ബാ​ധി​ച്ച 55 പേ​രു​ടെ​യും  രോ​ഗ​മി​ല്ലാ​ത്ത 27പേ​രു​ടെ​യും  ക​ണ്ണു​നീ​ർ പ​രി​ശോ​ധി​ച്ചാ​യി​രു​ന്നു ഗ​വേ​ഷ​ണം. രോ​ഗം ബാ​ധി​ച്ച​വ​രി​ലും അ​ല്ലാ​ത്ത​വ​രി​ലും ക​ണ്ണു​നീ​രി​ലെ ആ​ൽ​ഫ സി​ന്യൂ​ക്ലി​ൻ മാം​സ്യ​ത്തി​​െൻറ അ​ള​വിൽ വ്യ​ത്യാ​സം ക​ണ്ടെ​ത്തി. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ നേ​ര​ത്തേ ക​ണ്ടെ​ത്തു​ന്ന​തി​ലൂ​ടെ ഫ​ല​പ്ര​ദ​മാ​യ  ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും സ​തേ​ൺ കാ​ലി​ഫോ​ർ​ണി​യ യൂ​നി​വേ​ഴ്​​സി​റ്റി​യി​ലെ ഗ​വേ​ഷ​ണ​ത്തി​ന്​ നേ​തൃ​ത്വം ന​ൽ​കി​യ മാ​ർ​ക്ക്​ ല്യൂ ​പ​റ​ഞ്ഞു. ​ 

Loading...
COMMENTS