Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_right​പാരസെറ്റമോൾ എന്ന...

​പാരസെറ്റമോൾ എന്ന ഒറ്റമൂലി വേണ്ട

text_fields
bookmark_border
​പാരസെറ്റമോൾ എന്ന ഒറ്റമൂലി വേണ്ട
cancel

തലവേദന, നടുവേദന, പനി, ജലദോഷം... എല്ലാത്തിനും നമുക്ക്​ ഒറ്റമൂലിയുണ്ട്​, പാരസെറ്റമോൾ. എന്നാൽ പാരസെറ്റമോൾ ഇതിനൊക്കെ ഫലപ്രദമാണോ?
നാഡികളിലുണ്ടാകുന്ന വേദന, മുട്ടുവേദന തുങ്ങിയവക്കൊക്കെ സാധാരണയായി നൽകുന്ന മരുന്നാണ്​ പാരസെറ്റമോൾ.  ഒരു വർഷം പാരസെറ്റമോൾ കഴിക്കാൻ നിർദ്ദേശിച്ച്​​ ഡോക്​ടർമാർ നൽകുന്നത്​ ഏകദേശം 22.9ദശലക്ഷം കുറിപ്പടികളാണ്​. എന്നാൽ ​പാരസെറ്റമോൾ ഫല​പ്രദമാണോ എന്നതിനെ കുറിച്ചുള്ള പഠനം ഞെട്ടിക്കുന്നതാണ്​. വളരെ കുറഞ്ഞ വേദനകൾക്ക്​ മാത്ര​േമ പാരസെറ്റമോൾ ഫലപ്രദമാകൂവെന്ന് അന്താരാഷ്​ട്ര ഗവേഷണ സംഘമായ കൊക്രേയ്​ൻ പറയുന്നു
.
ശക്​തമായ നടുവേദനക്ക്​ പാരസെറ്റമോൾ​ ഫലപ്രദമല്ല. അസ്​ഥിക്ഷയം മൂലമുണ്ടാകുന്ന വേദനകളിലൊന്നും പാരസെറ്റമോൾ മാറ്റം വരുത്തുന്നില്ല. ജലദോഷം വന്നാൽ മൂക്കൊലിപ്പ്​ കുറക്കാൻ പാരസെറ്റമോളിനാകും. എന്നാൽ തുമ്മൽ, ചുമ , തൊണ്ടവേദന, മറ്റ്​ അസ്വസ്​ഥതകൾ എന്നിവയിൽ നിന്നൊന്നും മോചനം നൽകുന്നില്ല. മൈഗ്രേയി​െൻറ വേദനയിൽ ചെറിയ മാറ്റം വരുത്താൻ ​ഇതിനു സാധിക്കുമെങ്കിലും വേദന പൂർണമായും ശമിപ്പിക്കാൻ കഴിയില്ല. മറ്റ്​ വേദന സംഹാരികളുടെ അത്ര ഗുണകരവുമ​െല്ലന്നാണ്​ പഠനം വ്യക്​തമാക്കുന്നത്​.

വിവേക ദന്തങ്ങൾ (വിസ്​ഡം ടീത്ത്​) വരു​േമ്പാഴുണ്ടാകുന്ന വേദന കുറക്കാൻ പാരസെറ്റമോൾ നല്ലതാണ്​. പാരസെറ്റ​േമാളി​െൻറ സ്​ഥിരമായ ഉപയോഗം ഹൃദയത്തെയും രക്​തധമനികളെയും ബാധിക്കുന്നു. അൾസർ, ഗ്യാസ്​ ട്രബിൾ തുടങ്ങിയ   പ്രശ്​നങ്ങൾക്കും കാരണമാകുന്നു.
പാരസെറ്റമോളി​െൻറ സ്​ഥിരമായ ഉപയോഗം ചിലരിൽ കരൾ രോഗം ഉണ്ടാക്കുന്നു.  നമ്മൾ നിയന്ത്രിക്കേണ്ട വേദന സംഹാരികളിലൊന്നാണ്​ പാരസെറ്റമോൾ എന്നാണ്​ ഗ​േവഷകർ പറയുന്നത്​. മദ്യപാനികൾ പാരസെറ്റമോൾ കഴിക്കുന്നത്​ കരളിനെ പെ​െട്ടന്നു തന്നെ നശിപ്പിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:paracetamolliver failurbackache
News Summary - Paracetamol – the ‘go-to’ painkiller but largely ineffective
Next Story