അണുനാശിനികൾ അധികം വേണ്ട; കുഞ്ഞ്​ പിണങ്ങും 

10:00 AM
13/08/2017
Embreyo

ലോ​സ് ​ആ​ഞ്​​ജ​ല​സ്​: വൃ​ത്തി രോ​ഗ​ങ്ങ​ളി​ൽ​നി​ന്ന്​ ശ​രീ​ര​ത്തെ സം​ര​ക്ഷി​ക്കു​മെ​ന്ന ധാ​ര​ണ​ക​ളെ തി​രു​ത്തി ഗ​വേ​ഷ​ണ​ഫ​ലം. ശ​രീ​രം ശു​ചി​യാ​ക്കാ​ൻ ഉ​പ​േ​യാ​ഗി​ക്കു​ന്ന ലി​ക്വി​ഡ്​ സോ​പ്പു​ക​ളും മ​റ്റ്​ അ​ണു​നാ​ശി​നി​ക​ള​ട​ങ്ങി​യ വ​സ്​​തു​ക്ക​ളും ഗ​ർ​ഭി​ണി​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ൽ ഗ​ർ​ഭ​സ്​​ഥ​ശി​ശു​വി​​െൻറ ആ​രോ​ഗ്യ​ത്തെ അ​ത്​ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നാ​ണ്​ പു​തി​യ ക​ണ്ടെ​ത്ത​ൽ. അ​മേ​രി​ക്ക​യി​ലെ ലോ​റ​ൻ​സ്​ ലി​വ​ർ​മോ​ർ നാ​ഷ​ന​ൽ ല​ബോ​റ​ട്ട​റി​യി​ലെ ഗ​വേ​ഷ​ക​രാ​ണ്​ ഗ​ർ​ഭി​ണി​ക​ളു​ടെ കൈ​ക​ളി​ലൂ​ടെ ശ​രീ​ര​ത്തി​ലെ​ത്തു​ന്ന രാ​സ​വ​സ്​​തു​ക്ക​ളു​ടെ അം​ശ​ങ്ങ​ൾ പി​റ​ക്കാ​നി​രി​ക്കു​ന്ന കു​ഞ്ഞി​​െൻറ ആ​രോ​ഗ്യം ത​ക​ർ​ക്കു​മെ​ന്ന്​ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. 

മി​ക്ക അ​ണു​നാ​ശി​നി​ക​ളി​ലും അ​ട​ങ്ങി​യി​രി​ക്കു​ന്ന ട്രൈ​ക്ലോ​കാ​ർ​ബ​ൺ (triclocarban) എ​ന്ന രാ​സ​വ​സ്​​തു​വാ​ണ്​ മാ​താ​വി​​െൻറ ശ​രീ​ര​ത്തി​ലൂ​ടെ എ​ത്തി കു​ഞ്ഞി​​െൻറ ആ​േ​രാ​ഗ്യ​ത്തി​ന്​ ഭീ​ഷ​ണി​യാ​വു​ന്ന​ത്. പ്ര​സ​വ​ത്തെ​തു​ട​ർ​ന്ന്​ കൈ​ക​ൾ ക​ഴു​കു​ന്ന​തി​നും മ​റ്റും അ​ണു​നാ​ശി​നി​ക​ൾ അ​ട​ങ്ങി​യ ലേ​പ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ൽ അ​വ​യു​ടെ അം​ശം മു​ല​പ്പാ​ലി​ലൂ​ടെ കു​ഞ്ഞി​ലെ​ത്തു​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.

മാ​താ​വ്​ ന​ട​ത്തു​ന്ന അ​ണു​നാ​ശി​നി​ക​ളു​ടെ തു​ട​ർ​ച്ച​യാ​യ ഉ​പ​യോ​ഗം മൂ​ലം കു​ഞ്ഞു​ങ്ങ​ളു​ടെ ശ​രീ​ര​ത്തി​ലു​ണ്ടാ​വു​ന്ന മാ​റ്റം​മൂ​ലം ചെ​റു​പ്രാ​യ​ത്തി​ലേ ഇ​വ​ർ പൊ​ണ്ണ​ത്ത​ടി​ക്ക്​ അ​ടി​മ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ പ​ഠ​നം പ​റ​യു​ന്നു. വൃ​ത്തി​ക്ക്​​ വേ​ണ്ടി ഉ​പ​യോ​ഗി​ക്കു​ന്ന രാ​സ​വ​സ്​​തു​ക്ക​ൾ ന​ൽ​കി എ​ലി​ക​ളി​ൽ ന​ട​ത്തി​യ പ​രീ​ക്ഷ​ണ​ങ്ങ​ളി​ൽ, ജ​നി​ക്കു​ന്ന കു​ഞ്ഞു​ങ്ങ​ളി​ൽ ന​ല്ലൊ​രു ശ​ത​മാ​നം പൊ​ണ്ണ​ത്ത​ടി​യു​ള്ള​വ​രാ​യി ക​ണ്ടെ​ത്തി​യെ​ന്ന്​ ഗ​വേ​ഷ​ണ​ത്തി​ന്​ നേ​തൃ​ത്വം ന​ൽ​കി​യ ഹീ​ത​ർ എ​ൻ​റി പ​റ​ഞ്ഞു.

COMMENTS