Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightചില ദിവസം ഉഷാർ,...

ചില ദിവസം ഉഷാർ, ചിലപ്പോൾ മടുപ്പ്; എന്താണ് ഇതിന് പിന്നിൽ? നിങ്ങളുടെ ഒരു ദിവസം നഷ്ടപ്പെടുത്തുന്നത് ഈ കാരണങ്ങളാണ്

text_fields
bookmark_border
ചില ദിവസം ഉഷാർ, ചിലപ്പോൾ മടുപ്പ്; എന്താണ് ഇതിന് പിന്നിൽ? നിങ്ങളുടെ ഒരു ദിവസം നഷ്ടപ്പെടുത്തുന്നത് ഈ കാരണങ്ങളാണ്
cancel

ചില ദിവസങ്ങളിൽ നാം അതീവ ഊർജസ്വലരായിരിക്കുകയും എല്ലാ ജോലികളും വളരെ വേഗത്തിൽ തീർക്കുകയും ചെയ്യാറുണ്ട്. എന്നാൽ, തൊട്ടടുത്ത ദിവസം ചിലപ്പോൾ ചെറിയൊരു ജോലി തീർക്കാൻ പോലും വലിയ മടുപ്പ് അനുഭവപ്പെടും. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇതിന് പിന്നിലെ യഥാർഥ കാരണം നമ്മുടെ ബുദ്ധിയോ കഴിവോ അല്ല, മറിച്ച് ഓരോ ദിവസവും തലച്ചോർ കാണിക്കുന്ന മനസ്സിന്റെ മൂർച്ചയാണെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. യൂനിവേഴ്സിറ്റി ഓഫ് ടൊറന്റോ സ്കാർബറോയിലെ ഗവേഷകർ 12 ആഴ്ചയോളം വിദ്യാർഥികളുടെ ദൈനംദിന പ്രവർത്തനങ്ങൾ നിരീക്ഷിച്ചാണ് ഈ നിഗമനത്തിലെത്തിയത്.

ബുദ്ധിശക്തിയെക്കാൾ ഉപരിയായി, ഒരു പ്രത്യേക സമയത്ത് നമ്മുടെ ചിന്തകൾക്ക് എത്രത്തോളം വ്യക്തതയുണ്ട് എന്നതിനെയാണ് 'മെന്റൽ ഷാർപ്‌നെസ്' എന്ന് വിളിക്കുന്നത്. മനസ്സ് നല്ല തെളിച്ചമുള്ള ദിവസങ്ങളിൽ കഠിനമായ ജോലികൾ പോലും നമുക്ക് എളുപ്പമായി തോന്നും. തീരുമാനങ്ങൾ വേഗത്തിൽ എടുക്കാൻ സാധിക്കും. എന്നാൽ, നമ്മുടെ മനസ്സിന് ചില ദിവസങ്ങളിൽ സാധാരണ ജോലികൾ പോലും വലിയ ഭാരമായി മാറും. മനസ്സ് ഉഷാറായ ദിവസങ്ങളിൽ ഒരാൾക്ക് സാധാരണയേക്കാൾ 40 മിനിറ്റ് വരെ അധികമായി ജോലി ചെയ്യാൻ സാധിക്കുമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. അതായത് നിങ്ങളുടെ ഏറ്റവും മികച്ച ദിവസവും ഏറ്റവും മോശം ദിവസവും തമ്മിൽ ഏകദേശം ഒന്നര മണിക്കൂറോളം സമയത്തിന്റെ വ്യത്യാസമുണ്ടാകാം.

നമ്മുടെ അച്ചടക്കമോ കഠിനാധ്വാനമോ മാത്രം കൊണ്ട് ഈ അവസ്ഥയെ പൂർണമായും മറികടക്കാൻ കഴിയില്ലെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഹച്ചേഴ്സൺ പറയുന്നു. പ്രധാനമായും മൂന്ന് ഘടകങ്ങളാണ് നമ്മുടെ ഓരോ ദിവസത്തെയും ഉന്മേഷത്തെ ബാധിക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനം ഉറക്കമാണ്. ആവശ്യത്തിന് ഉറക്കം ലഭിക്കുന്ന ദിവസങ്ങളിൽ തലച്ചോർ കൂടുതൽ വേഗത്തിൽ പ്രവർത്തിക്കുന്നു. അതുപോലെ ദിവസത്തിന്റെ ആദ്യ പകുതിയിൽ മിക്കവർക്കും ചിന്താശേഷി കൂടുതലായിരിക്കും. സന്തോഷവും ആവേശവും പ്രവർത്തനക്ഷമത കൂട്ടുമ്പോൾ, വിഷാദമോ അമിതമായ ജോലിഭാരമോ ചിന്തകളെ മന്ദഗതിയിലാക്കുന്നു.

ദിവസവും മികച്ച രീതിയിൽ ജോലി തീർക്കാൻ ഗവേഷകർ ചില ഉപദേശങ്ങൾ നൽകുന്നുണ്ട്. കൃത്യമായ ഉറക്കം ഉറപ്പാക്കുക, ഒരേസമയം വലിയ ജോലിഭാരം ഏറ്റെടുത്ത് തളരാതിരിക്കുക, മനസ്സിനെ എപ്പോഴും പോസിറ്റീവായി നിലനിർത്തുക എന്നിവയാണവ. എങ്കിലും എല്ലാ ദിവസവും ഒരുപോലെ ആയിരിക്കില്ലെന്നും ചില ദിവസങ്ങളിൽ ക്ഷീണം തോന്നുന്നത് തികച്ചും സ്വാഭാവികമാണെന്നും ഗവേഷകർ ഓർമിപ്പിക്കുന്നു. ഇത് തിരിച്ചറിയുന്നത് അനാവശ്യ സമ്മർദം കുറക്കാൻ സഹായിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sharpresearchbrainPerformanceEnergy DayMentalHealth Newsproductivity
News Summary - ചില ദിവസം ഉഷാർ, ചിലപ്പോൾ മടുപ്പ്; എന്താണ് ഇതിന് പിന്നിൽ? നിങ്ങളുടെ ഒരു ദിവസം നഷ്ടപ്പെടുത്തുന്നത് ഈ കാരണങ്ങളാണ്
Next Story