Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightഭൂരിഭാഗം ആളുകളും...

ഭൂരിഭാഗം ആളുകളും വലംകൈയ്യൻമാരാകുന്നത് എന്തുകൊണ്ട്? കാലുകളുടെ നീളവും തലച്ചോറിന്റെ വലിപ്പവുമെന്ന് പഠനം

text_fields
bookmark_border
ഭൂരിഭാഗം ആളുകളും വലംകൈയ്യൻമാരാകുന്നത് എന്തുകൊണ്ട്? കാലുകളുടെ നീളവും തലച്ചോറിന്റെ വലിപ്പവുമെന്ന് പഠനം
cancel

ലണ്ടൻ: ലോകമെമ്പാടുമുള്ള മനുഷ്യരിൽ ബഹുഭൂരിപക്ഷം പേരും വലതു കൈയ്യന്മാർ ആകാൻ കാരണം നമ്മുടെ കൈകളുടെ പ്രത്യേകതയല്ല, മറിച്ച് നമ്മുടെ കാലുകളുടെ നീളവും തലച്ചോറിന്റെ വലിപ്പവുമാണെന്ന് പുതിയ പഠനം. മനുഷ്യരിലെ കൈപ്പഴക്കത്തെക്കുറിച്ചുള്ള ദശാബ്ദങ്ങൾ പഴക്കമുള്ള ദൂരൂഹതകൾ അഴിക്കുന്നതാണ് ഓക്സ്ഫോർഡ്, റീഡിങ് സർവ്വകലാശാലകളിലെ ഗവേഷകർ നടത്തിയ പുതിയ പഠനം. പ്രമുഖ രാജ്യാന്തര ശാസ്ത്ര മാസികയായ 'പ്ലോസ് ബയോളജി'യിലാണ് ഈ പഠനവിവരം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ലോകമെമ്പാടുമുള്ള മനുഷ്യരിൽ 90 ശതമാനം പേരും വലതു കൈ കൂടുതൽ ഉപയോഗിക്കുന്നവരാണ്. മനുഷ്യരിൽ കാണുന്ന ഈ പൊതുവായ സവിശേഷത മറ്റ് പ്രൈമേറ്റുകളിൽ (കുരങ്ങുകൾ, വാലില്ലാക്കുരങ്ങുകൾ) ഇത്രയും വലിയ തോതിൽ കാണാറില്ല. ഈ വ്യത്യാസത്തെക്കുറിച്ചാണ് ശാസ്ത്രജ്ഞർ പഠനം നടത്തിയത്.

ഗവേഷകർ 41 വ്യത്യസ്ത ഇനങ്ങളിൽപ്പെട്ട 2,025 കുരങ്ങുകളുടെയും വാലില്ലാക്കുരങ്ങുകളുടെയും വിവരങ്ങൾ വിശകലനം ചെയ്തു. സ്പൈഡർ മങ്കികൾ, ലംഗൂറുകൾ എന്നിവയിലെ ചില ജീവികൾക്ക് വ്യക്തിപരമായി ഏതെങ്കിലും ഒരു കൈയോട് കൂടുതൽ താല്പര്യം ഉണ്ടെന്ന് കണ്ടെത്തിയെങ്കിലും, മനുഷ്യസമൂഹത്തിൽ മൊത്തമായി കാണുന്നത് പോലുള്ള വലതു കൈ മുൻഗണന അവയിലൊന്നിലും കണ്ടെത്താനായില്ല. ഭക്ഷണരീതി, ജീവിക്കുന്ന സാഹചര്യം, ശരീരഭാരം, സാമൂഹിക ഘടന, ആയുധങ്ങളുടെ ഉപയോഗം, ചലനരീതി തുടങ്ങിയ ഘടകങ്ങളെല്ലാം പരിശോധിച്ചപ്പോഴും മനുഷ്യൻ മറ്റ് ജീവികളിൽ നിന്നും തികച്ചും വ്യത്യസ്തനായി തന്നെ തുടർന്നു.

എന്നാൽ, ഗവേഷകർ തങ്ങളുടെ പഠന മാതൃകയിലേക്ക് രണ്ട് പ്രധാന ഘടകങ്ങൾ കൂടി കൂട്ടിച്ചേർത്തതോടെ മനുഷ്യൻ മറ്റ് പ്രൈമേറ്റുകളിൽ നിന്നും വേറിട്ടുനിൽക്കുന്ന പ്രതിഭാസമല്ലെന്ന് വ്യക്തമായി. തലച്ചോറിന്റെ വലിപ്പം, ഇന്റർമെമ്പ്രൽ ഇൻഡക്സ് അതായത് കൈകളുടെ നീളവും കാലുകളുടെ നീളവും തമ്മിലുള്ള അനുപാതം. മനുഷ്യർക്ക് കൈകളെ അപേക്ഷിച്ച് കാലുകൾക്ക് നീളം കൂടുതലാണ്. നിവർന്നു നടക്കാൻ തുടങ്ങിയതിന്റെ പ്രധാന ലക്ഷണമാണിത്. ഈ രണ്ട് ഘടകങ്ങൾ കൂടി ഉൾപ്പെടുത്തിയപ്പോൾ, മനുഷ്യരിലെ വലതു കൈ മുൻഗണന പ്രൈമേറ്റുകളുടെ പൊതുവായ പരിണാമ സിദ്ധാന്തത്തിന് അനുയോജ്യമാണെന്ന് ഗവേഷകർ കണ്ടെത്തി.

മനുഷ്യന്റെ വലതു കൈ ചരിത്രത്തിന് ലക്ഷക്കണക്കിന് വർഷങ്ങളുടെ പഴക്കമുണ്ട്. ടാൻസാനിയയിൽ നിന്ന് കണ്ടെത്തിയ 1.8 ദശലക്ഷം വർഷം പഴക്കമുള്ള 'ഹോമോ ഹാബിലിസ്' എന്ന ആദിമ മനുഷ്യന്റെ താടിയെല്ലിലെ മുൻപല്ലുകളിൽ വലത്തോട്ട് ചരിഞ്ഞ അടയാളങ്ങൾ കണ്ടെത്തിയിരുന്നു. ഇത് വലതു കൈ ഉപയോഗിച്ച് വസ്തുക്കൾ കൈകാര്യം ചെയ്തപ്പോൾ ഉണ്ടായതാണെന്നാണ് കരുതുന്നത്. കൂടാതെ, കഴിഞ്ഞ അര ദശലക്ഷം വർഷങ്ങളായി മനുഷ്യൻ ആയുധങ്ങൾ ഉപയോഗിക്കാൻ വലതു കൈയ്ക്കാണ് മുൻഗണന നൽകുന്നതെന്ന് പുരാവസ്തു തെളിവുകളും വ്യക്തമാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:humanRight Handstudy
News Summary - New Study Reveals Why The Majority Of People Are Right-Handed
Next Story