ഫിറ്റ്​നസിന്​ 5 മിലിന്ദ്​ മന്ത്രങ്ങൾ

12:55 PM
28/11/2019

ഫിറ്റ്നസിന്‍റെ കാര്യത്തിൽ ബോളിവുഡിൽ യുവാക്കൾ ഏറ്റവും കൂടുതൽ പിന്തുടരുന്നത് മോഡലും നടനുമായ മിലിന്ദ് സോമനെയാകും. രാജ്യത്തെ ആയിരക്കണക്കിന് ആളുകൾക്ക് തന്‍റെ അർപ്പണബോധവും ആത്മാർത്ഥതയും കൊണ്ട് ആരോഗ്യ ചിന്തയെക്കുറിച്ച് നിരന്തരം പ്രചോദനമാകുന്നു മിലിന്ദ് തന്‍റെ 54-ാം വയസ്സിലും. പൂർണ ആരോഗ്യത്തോടെയുള്ള ജീവിതത്തിന് അദ്ദേഹം നിർദേശിക്കുന്ന അഞ്ച് ടിപ്സുകൾ അറിയുക, ഇവയിൽ എത്രയെണ്ണം നിങ്ങൾ പാലിക്കുന്നുണ്ടെന്ന് ചിന്തിക്കുക...


1. ബദാം കഴിച്ച് ദിവസം തുടങ്ങുക
വർഷങ്ങളായി മിലിന്ദ് പ്രാതലിന് മുമ്പ് ഒരു കൈകുമ്പിൾ നിറയെ ബദാം കഴിക്കുന്നു. പ്രോട്ടീൻ, വൈറ്റമിൻ ഇ അടക്കം അത്യാവശ്യം പോഷകങ്ങളെല്ലാം ഇതിലൂടെ ലഭിക്കുന്നു.

2. പോസറ്റീവ് ആയിരിക്കുക, ഫിറ്റ് ആകാൻ മനസ്സിനെ പാകപ്പെടുത്തുക
താൻ ഓടിത്തുടങ്ങിയത് 2003ൽ 38 വയസ്സിലാണെന്ന് മിലിന്ദ് പറയുന്നു. പിന്നെ ഓട്ടം മുടക്കിയിട്ടില്ല. ശാരീരിക ക്ഷമതയേക്കാൾ അതിനെക്ക് സ്വയം വിശ്വസിക്കാനുള്ള മാർഗം കൂടിയാണെന്ന് അദ്ദേഹം പറ‍യുന്നു. എല്ലാ അനുഭവങ്ങളിൽനിന്നും സാഹചര്യങ്ങളിൽനിന്നും നല്ല കാര്യങ്ങൾ മാത്രം എടുക്കുക.
യോഗ, ജോഗിങ്, നീന്തൽ, സൈക്ലിങ്, ജിം..... വ്യായാമം എങ്ങിനെയായാലും മനസ്സിനെ കരുത്തുറ്റതാക്കുക.

3. ബോധത്തോടെ ജീവിത ശൈലി തെരഞ്ഞെടുക്കുക
ആഴ്ചയിൽ ഏതാനും മണിക്കൂറുകൾ ശാരീരിക വ്യായാമത്തിൽ ഏർപ്പെടുന്നതിനപ്പുറം ജീവിത ശൈലിയിലും മാറ്റം വരുത്തുന്നത് പ്രധാനമാണ്. ലിഫ്റ്റിന് പകരം പടികൾ നടന്ന് കയറുക, കുറഞ്ഞ  ദൂരമുള്ള കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ വണ്ടിയെടുക്കാതെ നടന്ന് തന്നെ പോകുക, കുറഞ്ഞ ദൂരത്തിലേക്ക് സഞ്ചരിക്കാൻ സൈക്കിൾ ഉപയോഗിക്കുക, ബദാം, സീസണിൽ ലഭിക്കുന്ന പഴങ്ങൾ പോലെ ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ കഴിക്കുക എന്നിവയെല്ലാം ശീലമാക്കേണ്ടതാണ്.

4. നന്നായി വിശ്രമിക്കുക
നിത്യേനെ ചെയ്യുന്ന വർക്കൗട്ടുകളിൽ റിസൾട്ട് ലഭിക്കണമെങ്കിൽ ഉറക്കം പ്രധാനമാണ്. തന്നെ സംബന്ധിച്ചിടത്തോളം ശരിയായ സമയം ഉറങ്ങുക എന്നത് ഏറ്റവും ആദ്യം പരിഗണന നൽകുന്ന വിഷയമാണ്. ഇന്ന് നിരവധി സ്ക്രീനുകളാണ് നമുക്ക് ചുറ്റും. അവ സ്വിച്ച് ഓഫ് ചെയ്ത് ഉറങ്ങുക എന്നത് പലർക്കും പ്രയാസമാണ്. പക്ഷേ, അച്ചടക്കമുള്ള ജീവിതിശൈലി രൂപപ്പെടുത്താൻ ഇത് അത്യന്താപേക്ഷികമാണ്. മനസ്സിനും ശരീരത്തിനും വിശ്രമം നൽകുക -മിലിന്ദ് പറയുന്നു.

5. പുകവലി ഉപേക്ഷിക്കൂ
ദിവസം 30 സിഗരറ്റ് വരെ വലിച്ചിരുന്നു മുമ്പ് മിലിന്ദ്. ‘‘പുകവലി ഉപേക്ഷിക്കൽ എത്ര പ്രയാസമേറിയതാണെന്ന് എനിക്കറിയാം. പുകവലി നിങ്ങലുടെ സ്റ്റാമിനയെ ബാധിക്കും. യഥാർത്ഥത്തിൽ ജീവിക്കാൻ കഴിയുന്ന പരിധിയെയും അത് ബാധിക്കുന്നു. ഒാട്ടം തുടങ്ങിയപ്പോൾ ഞാൻ ഇത് മനസ്സിലാക്കിയതാണ്. മൂന്ന് വർഷമെടുത്തെങ്കിലും ആ ശീലം എനിക്ക് ഉപേക്ഷിക്കാൻ സാധിച്ചു’’ -മിലിന്ദ് വ്യക്തമാക്കി.
 

Loading...
COMMENTS